For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ മാത്രമല്ല അദ്ദേഹവും പേടിച്ചാണ് അന്ന് അത് ചെയ്തത്, വീണുപോകുമോ എന്നതായിരുന്നു ഏറ്റവും വലിയ ഭയം'; ശോഭന

  |

  മലയാളത്തിന്റെ പ്രിയ താരമാണ് ശോഭന. മികച്ച അഭിനേത്രി മാത്രമല്ല മികച്ച നർത്തകി കൂടിയാണ് താരം. ഇപ്പോൾ നൃത്തത്തിലാണ് ശോഭന കൂടുതൽ ശ്രദ്ധിക്കുന്നത്. അവിവാഹിതയായി ജീവിക്കുന്ന ശോഭന തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് വെളിപ്പെടുത്താൻ ഇഷ്ടപ്പെടാത്ത വ്യക്തിയാണ്.

  എന്നാൽ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയാനാണ് എല്ലാവർക്കും താത്പര്യമെന്ന് ശോഭന തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. 'എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കരുതെന്ന് അഭിമുഖത്തിന് കയറും മുമ്പ് തന്നെ ഞാൻ മാദ്ധ്യമ പ്രവർത്തകരോട് പറയും.'

  Also Read: 'ഞാനും അനുശ്രീയും ലീ​ഗലി മാരീഡല്ല, എല്ലാം അവളുടെ വീട്ടുകാരുടെ പ്ലാനാണ്, ചത്ത് ജീവിക്കുന്നത് പോലെയാണ്'; വിഷ്ണു

  'പക്ഷെ എന്തുകൊണ്ട് വിവാഹം കഴിച്ചില്ല തുടങ്ങിയ ചോദ്യങ്ങളാണ് അവർ ചോദിക്കുന്നത്. എന്നിട്ട് അവർ പറയും എന്തെങ്കിലും പറയാമോ ആൾക്കാർ വായിക്കണ്ടേ ഞങ്ങൾക്ക് ജീവിക്കേണ്ടേ എന്നൊക്കെ.

  'അപ്പോൾ ഞാൻ എന്തെങ്കിലുമൊക്കെ പറയും. ഓരോ അഭിമുഖങ്ങളിലും അപ്പോൾ തോന്നുന്നതുപോലെ വെവ്വേറെ കാര്യങ്ങളാണ് പറയുന്നത്' ശോഭന അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ്.

  ശോഭന സൗത്ത് ഇന്ത്യയിലെ വിവിധ ഭാഷകളിലായി നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. അവയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രേക്ഷകർക്ക് സുപരിചിതമാണ്. എന്നാൽ ഒരിക്കലും പ്രേക്ഷകർ മറക്കാത്ത ഒരു ശോഭനയുടെ ഒരു കഥാപാത്രമാണ് മണിച്ചിത്രത്താഴ് സിനിമയിലെ നാ​ഗവല്ലി.

  ഇനി ഒരിക്കലും ശോഭനയ്ക്ക് അത്തരമൊരു കഥാപാത്രം ലഭിക്കുമോയെന്ന് സംശയമാണ്. അത്രത്തോളം പ്രേക്ഷക മനസിൽ ആഴ്ന്നിറങ്ങിയ കഥാപാത്രമാണ് ശോഭനയുടെ നാ​ഗവല്ലി.

  നാ​ഗവല്ലിയുടെ മിക്ക ഡയലോ​ഗുകളും ഒരു മുറൈ വന്ത് പാർത്തായ സോങും ഒരിക്കൽ പോലും പാടാത്ത പറയാത്ത മലയാളികളോ സിനിമാ പ്രേമികളോ ഉണ്ടാവില്ല. സിനിമയിലെ ഏറ്റവും ക്ലാസിക്ക് സീനുകളിൽ ഒന്നാണ് ഒരു മുറൈ വന്ത് പാർത്തായ പാട്ടും അതിലെ ശോഭനയുടെ നൃത്തവും.

  ആ പാട്ട് സീൻ ചിത്രീകരിക്കുമ്പോൾ തനിക്ക് ഒപ്പം നൃത്തം ചെയ്തിരുന്ന ശ്രീധറിനുമുണ്ടായിരുന്ന ഏറ്റവും വലിയ ഭയം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ശോഭന.

  Also Read: ദിലീപും കാവ്യയ്ക്കും മുന്നില്‍ കുട്ടികളെ നിലത്തിരുത്തി; മക്കളെ നിലത്തിരുന്നോ? അസ്വസ്ഥനായ ദിലീപിന്റെ വീഡിയോ

  ഒരു അഭിമുഖത്തിലാണ് ഉള്ളിൽ നിറയെ പേടിയോടെയാണ് ഒരു മുറൈ വന്ത് പാർത്തായയ്ക്ക് ചുവടുവെച്ചതെന്ന് ശോഭന വെളിപ്പെടുത്തിയത്. 'ഒരു മുറൈ വന്ത് പാർതായ നൃത്തം ചെയ്തത് കറുപ്പും വെളുപ്പും നിറങ്ങളുള്ള തറയിലാണ്. ആ ഗാനരംഗത്തിൽ തറ തിളങ്ങുന്നതായി പ്രേക്ഷകന് അനുഭവപ്പെടും.'

  'അതങ്ങനെ തിളങ്ങുന്നത് എണ്ണ പുരട്ടിയത് കൊണ്ടാണ്. ആ തിളക്കം കിട്ടാൻ വേണ്ടിയാണ് എണ്ണ പുരട്ടിയത്. ഞാനും ഒപ്പം നൃത്തം ചെയ്ത ശ്രീധറും ഇതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടി.'

  'നവരാത്രി മണ്ഡപത്തിലാണ് ആ ​ഗാനരം​ഗം ചിത്രീകരിച്ചത്. അതുകൊണ്ട് തന്നെ നല്ല ഭയമായിരുന്നു നൃത്തം ചെയ്യുന്നതിനിടയിൽ തെന്നിവീഴുമോയെന്ന്. പലയിടങ്ങളിലും തുള്ളി നൃത്തം ചെയ്യേണ്ടി വരുന്നുണ്ട്. ആ സമയങ്ങളിൽ എണ്ണമയം കാരണം വഴുതി വീഴുമോയെന്ന് ആശങ്കപ്പെട്ടിരുന്നു' ശോഭന പറഞ്ഞു.

  1993 ലാണ് മണിച്ചിത്രത്താഴ് പ്രദർശനത്തിനെത്തിയത്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ചിത്രം അതുവരെ മലയാള സിനിമ അധികമൊന്നും സംസാരിച്ചിട്ടില്ലാത്ത വിവിധ കാര്യങ്ങളാണ് ഇതിവൃത്തമായി സ്വീകരിച്ചത്.

  ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ഗംഗ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു.

  മോഹൻലാൽ, സുരേഷ് ​ഗോപി, നെടുമുടി വേണു, കെ.പി.എ.സി ലളിത, സുധീഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം സിനിമയുടെ ഭാ​ഗമായിരുന്നു. എത്ര വർഷം കഴിഞ്ഞാലും മണിച്ചിത്രത്താഴിനും അതിലെ ശോഭനയുടെ നൃത്തതിനും ആസ്വാദകരുണ്ടാകും.

  Read more about: shobana
  English summary
  When Shobana Opens Up An Unknown Back Story About Oru Murai Vanthu Paarthaya Song-Raed In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X