'മുന്നിൽ വെച്ച് കീറിക്കളഞ്ഞു; അഹങ്കാരം കൊണ്ടല്ല അങ്ങനെ പെരുമാറുന്നത്; എന്തൊരു ​ഗമയെന്ന് പലരും പറഞ്ഞു'

മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളായ ശോഭനയുടെ പഴയ സിനിമകൾ ഇന്നും പ്രേക്ഷക മനസിലുണ്ട്. അഭിനയത്തിനൊപ്പം നൃത്തത്തിലെ മികവും ശോഭനയെ കരിയറിൽ തുണച്ചു. മണിച്ചിത്രത്താഴ് എന്ന സിനിമയാണ് ശോഭനയുടെ കരിയറിൽ ഇന്നും ഏവരും എടുത്ത് പറയുന്നത്. നാഗവല്ലിയായി നിറഞ്ഞാടിയ ശോഭന മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ആദ്യമായി നേടുന്നതും ഈ ചിത്രത്തിലൂടെയാണ്. കരിയറിന്റെ ഒരു ഘട്ടത്തിൽ നൃത്തത്തിലേക്ക് പൂർണ ശ്രദ്ധ നൽകാൻ ശോഭന തീരുമാനിച്ചു. പിന്നീട് ചുരുക്കം സിനിമകളിലേ നടി അഭിനയിച്ചിട്ടുള്ളൂ.

പ്രശസ്തിക്കൊപ്പം ശോഭനയ്ക്കെതിരെ പലപ്പോഴും വിമർശനങ്ങളും വന്നിട്ടുണ്ട്. അഹങ്കാരിയായ നടിയാണ് ശോഭനയെന്ന് പലപ്പോഴും വിമർശനം വരാറുണ്ട്. ആരാധകരോട് നടി സ്നേഹത്തോടെ പെരുമാറാറില്ലെന്നാണ് വിമർശനത്തിന് പ്രധാന കാരണം. സെൽഫിയെടുക്കാൻ വരുന്നവരോട് ശോഭന നോ പറയാറാണ് പതിവ്. അതേസമയം ഇത്തരം വിമർശനങ്ങൾക്ക് ശോഭന മുമ്പൊരിക്കൽ മറുപടി നൽകിയിട്ടുണ്ട്. മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇതേക്കുറിച്ച് സംസാരിച്ചത്.

Shobana

അഭിനേതാവെന്ന നിലയിൽ ഈഗോ പറ്റില്ലെങ്കിലും മറ്റൊരു തരത്തിൽ ഈഗോ ആവശ്യമാണെന്ന് അന്ന് ശോഭന ചൂണ്ടിക്കാട്ടി. നമ്മൾക്ക് നമ്മളുടേതായ പേഴ്സോണ വേണം. അല്ലെങ്കിൽ ഒരുപാട് പേർക്ക് നമ്മളെ വേദനിപ്പിക്കാൻ പറ്റും. നമ്മൾ വെറുതെ ലിഫ്റ്റിൽ പോയിക്കാെണ്ടിരിക്കുമ്പോൾ നമ്മൾ സംസാരിച്ചില്ലെങ്കിൽ ആളുകൾ കണ്ടോ, പോകുന്ന വിധം, എന്തൊരു ഗമയാണ് എന്ന് പറയും. നമ്മൾക്ക് ആൾക്കാരെയെല്ലാം നോക്കി പോകാൻ പറ്റുമോ. അതിനാൽ നമ്മളെ സ്വയം സംരക്ഷിക്കാൻ ഒരു ഈഗോ ആവശ്യാണെന്നും ശോഭന വ്യക്തമാക്കി.

തന്റെ ഭംഗി പോയി എന്ന് ആളുകൾ പറയുമ്പോൾ എങ്ങനെയാണ് പ്രതികരിക്കാറെന്നും ശോഭന അന്ന് ചൂണ്ടിക്കാട്ടി. ഒരുപാട് ക്ഷീണിച്ചു, എന്താണ് ഇങ്ങനെ ആയതെന്ന് ചിലർ ചോദിക്കും. നിങ്ങളുടെ ഫോട്ടോ മുപ്പത് വർഷത്തിന് മുമ്പ് കണ്ടിട്ടുണ്ടോ എന്ന് ഞാൻ തിരിച്ച് ചോദിക്കും. അതുപോലെ തന്നെയാണ്. ആളുകളിൽ മാറ്റം വരും. ചിലർ ഓട്ടോഗ്രാഫ് ചോദിക്കും. നമ്മൾ എഴുതിക്കൊടുത്താൽ നമ്മളുടെ മുന്നിൽ വെച്ച് കീറിക്കളയും.

Shobana

ഇത്തരം അനുഭവങ്ങൾ കൊണ്ടാണ് പൊതുവിടങ്ങളിൽ അധികമാരോടും സംസാരിക്കാതെ തന്റേതായ കാര്യങ്ങൾ നോക്കി പോകുന്നതെന്നും ശോഭന വ്യക്തമാക്കി. അഭിമുഖങ്ങളിലൊന്നിൽ പോലും തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ശോഭന അധികം സംസാരിക്കാറില്ല. മുമ്പൊരിക്കൽ അവിവാഹിതയായി തുടരുന്നതിനെക്കുറിച്ച് ചോദ്യം വന്നപ്പോൾ സ്വകാര്യ വിഷയങ്ങൾ സംസാരിക്കില്ലെന്ന് അഭിമുഖത്തിന് വരുന്നതിന് മുമ്പേ പറഞ്ഞതല്ലേ എന്നായിരുന്നു ശോഭനയുടെ മറുചോദ്യം.

2020 ൽ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്. സിനിമാ രംഗത്ത് വീണ്ടും സജീവമാകാൻ നടിക്ക് താൽപര്യമില്ല. എൺപതുകളിലും തൊണ്ണൂറുകളിലും മലയാളത്തിലെ തിരക്ക് പിടിച്ച നടിയായിരുന്ന ശോഭനയെ ഇന്ന് നൃത്ത വേദികളിലാണ് ആരാധകർ കാണാറുള്ളത്.

സിനിമാ രംഗത്ത് നിന്നും മാറി നൃത്തത്തിലേക്ക് ശ്രദ്ധ തിരിച്ചതിനെക്കുറിച്ച് ശോഭന നേരത്തെ സംസാരിച്ചിട്ടുണ്ട്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങൾ അഭിനയിച്ച് ആവർത്തന വിരസത തോന്നിയിരുന്നു. നൃത്തത്തിൽ തനിക്ക് സ്വന്തമായി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു എന്നും ശോഭന അന്ന് പറഞ്ഞു. അതേസമയം ശോഭനയെ വീണ്ടും സിനിമകളിൽ കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട്.

Read more about: shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X