നായികയാക്കാം, ഞങ്ങള്‍ അഞ്ചു പേരും നിന്നെ മാറി മാറി ഉപയോഗിക്കും! ഇട്ടിതീ പോലെ ശ്രുതിയുടെ വെളിപ്പെടുത്തല്‍

By Desk

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാ ലോകത്തെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നിരവധി പേരാണ് മുന്നോട്ട് വന്നത്. മലയാള സിനിമയിലുണ്ടായ ഈ മാറ്റത്തിന്റെ ചുവടുപിടിച്ചു കൊണ്ട് മറ്റ് സിനിമാ ലോകത്തു നിന്നും നിരവധി പേര്‍ സമാനമായൊരു കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. മറ്റ് ഭാഷകളിലും തുറന്നു പറച്ചിലുകള്‍ക്കും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഇടയൊരുക്കിയിട്ടുണ്ട്.

ഇതിനിടെ ഇപ്പോഴിതാ കന്നഡ താരം ശ്രുതി ഹരിഹരന്റെ വാക്കുകളും വാര്‍ത്തയായി മാറുകയാണ്. 2018 ല്‍ തന്റെ ആദ്യ കന്നഡ സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ മോശം അനുഭവം മുമ്പൊരിക്കല്‍ ശ്രുതി ഹരിഹരന്‍ വെളിപ്പെടുത്തിയിരുന്നു. ഹൈദരാബാദില്‍ വച്ച് നടന്ന ഇന്ത്യ ടുഡേ സൗത്ത് കോണ്‍ക്ലേവില്‍ വച്ചായിരുന്നു സിനിമാ ലോകത്തെ ഞെട്ടിച്ച ശ്രുതിയുടെ വെളിപ്പെടുത്തല്‍. അന്ന് ശ്രുതി പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

Sruthi Hariharan

''എനിക്കന്ന് പതിനെട്ട് വയസായിരുന്നു. എന്റെ ആദ്യത്തെ കന്നഡ സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. ഞാനാകെ ഭയന്നു പോയി. ഞാന്‍ ഒരുപാട് കരഞ്ഞു. എന്റെ ഡാന്‍സ് കൊറിയോഗ്രാഫറോട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ ഇത് ഹാന്‍ഡില്‍ ചെയ്യാന്‍ അറിയില്ലെങ്കില്‍ നിര്‍ത്തി പോകൂവെന്നായിരുന്നു''. ഈ സംഭവത്തിന് ശേഷവും തനിക്ക് മോശം അനുഭവം ഉണ്ടായതായാണ് ശ്രുതി അന്ന് പറഞ്ഞത്.

''ഈ സംഭവം നടക്കുന്നത് എന്റെ ആദ്യത്തെ അനുഭവമുണ്ടായി നാല് വര്‍ഷം കഴിഞ്ഞാണ്. തമിഴിലെ ഒരു വലിയ നിര്‍മ്മാതാവ് എന്റെ കന്നഡ സിനിമയുടെ റീമേക്ക് അവകാശം വാങ്ങി. ഒരു ദിവസം അയാള്‍ ഫോണ്‍ വിളിച്ചു. തെലുങ്കില്‍ ഞാന്‍ ചെയ്ത വേഷം ഞാന്‍ തന്നെ തമിഴിലും ചെയ്യണമെന്ന് പറഞ്ഞു. അയാള്‍ പറഞ്ഞത്, 'ഞങ്ങള്‍ അഞ്ച് നിര്‍മ്മാതാക്കളുണ്ട്, ഞങ്ങള്‍ക്ക് വേണ്ടപ്പോഴൊക്കെ ഞങ്ങളുടെ ഇഷ്ടാനുസരണം നിന്നെ മാറി മാറി ഉപയോഗിക്കും'' എന്നായിരുന്നു. എന്റെ കൈയ്യില്‍ ചെരുപ്പുണ്ടെന്നും അടുത്ത വന്നാല്‍ അപ്പോള്‍ അടിക്കുമെന്നും ഞാന്‍ അയാള്‍ക്ക് മറുപടി നല്‍കി''.

ഈ സംഭവത്തിന് ശേഷം തനിക്കൊപ്പം ജോലി ചെയ്യുക ബുദ്ധിമുട്ടാണെന്ന തരത്തിലുള്ള പ്രചരണം ആരംഭിച്ചെന്നും ശ്രുതി അന്ന് പറഞ്ഞിരുന്നു. അതിന് ശേഷം തനിക്ക് കന്നഡയില്‍ നിന്നും വന്നതൊക്കെ നല്ല സിനിമകളായിരുന്നു എന്ന വസ്തുതയും ശ്രുതി പങ്കുവെക്കുന്നുണ്ട്. പക്ഷെ ആ സംഭവത്തോടെ തനിക്ക് തമിഴില്‍ നിന്നും നല്ല വേഷങ്ങള്‍ ലഭിക്കാതെയായെന്നും ശ്രുതി പറഞ്ഞിരുന്നു. സ്ത്രീകള്‍ ശബ്ദമുയര്‍ത്തണമെന്നും നോ പറയാന്‍ ശീലിക്കണമെന്നും ശ്രുതി പറയുന്നുണ്ട്.

Sruthi Hariharan

അതേസമയം, മലയാളത്തിലൂടെയാണ് ശ്രുതി സിനിമയിലെത്തുന്നത്. സിനിമാ കമ്പനിയായിരുന്നു ശ്രുതിയുടെ ആദ്യത്തെ സിനിമ. പിന്നീട് ലൂസിയ എന്ന ചിത്രത്തിലൂടെയാണ് കന്നഡയിലെത്തുന്നത്. കന്നഡ സിനിമയിലെ നവതരംഗത്തിന്റെ തുടക്കം കുറിച്ച സിനിമയാണ് ലൂസിയ. അധികം വൈകാതെ ശ്രുതി കന്നഡയിലെ താരമായി മാറി. പിന്നാലെ തമിഴിലും നിരവധി സിനിമകള്‍ ചെയ്തു. സോളോയിലൂടെ മലയാളത്തില്‍ വീണ്ടുമെത്തി.

സിനിമയ്ക്ക് പുറമെ വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം നേടിയിട്ടുണ്ട്.

More from Filmibeat

Read more about: sruthi hariharan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X