ജനിച്ച് പത്ത് ദിവസം കഴിഞ്ഞപ്പോൾ മകളുടെ പേരിൽ കേസ്; ആ ഹാർഡ് ഡിസ്ക് സൂക്ഷിച്ച് വെച്ചിട്ടുണ്ട്; ശ്വേത

മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോൻ. നിരവധി ശ്രദ്ധേയമായ നിരവധി സിനിമകളിൽ ശ്വേത അഭിനയിച്ചു. മോഡലിംഗ്, അഭിനയം, അവതാരക തുടങ്ങി വിവിധ മേഖലകളിൽ ശ്വേത സാന്നിധ്യം അറിയിച്ചു. 1991 ൽ അനശ്വരം എന്ന സിനിമയിലൂടെ പ്രേക്ഷകരിലേക്കെത്തിയ ശ്വേത പിന്നീട് മോഡലിംഗിലേക്ക് ശ്രദ്ധ തിരിച്ചു. മലയാളത്തിലേക്ക് തിരിച്ചെത്തിയപ്പോൾ മികച്ച അവസരങ്ങൾ ശ്വേത മേനോന് ലഭിച്ചു. കരിയറിൽ വലിയ വിവാദങ്ങളിൽ ശ്വേത മേനോൻ അകപ്പെട്ടിട്ടുണ്ട്.

കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചത് വിവാദങ്ങൾക്ക് വഴി വെച്ചു. ഇതിനേക്കാൾ വലിയ പ്രശ്നമായിരുന്നു കളിമണ്ണ് എന്ന സിനിമയിൽ സ്വന്തം പ്രസവം ചിത്രീകരിക്കാൻ ശ്വേത തയ്യാറായത്. അന്ന് കേരളത്തിലുണ്ടായ പ്രതിഷേധവും ചർ‌ച്ചകളും ചെറുതല്ല. ശ്വേതയ്ക്ക് നേരെ വ്യാപക ആക്ഷേപങ്ങളും അന്ന് വന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ ശ്വേത മുന്നോട്ട് പോയി. മകളെ ലൈം ലൈറ്റിൽ നിന്ന് മാറ്റി നിർത്തിയാണ് ശ്വേത വളർത്തുന്നത്.

Shwetha Menon

ഇപ്പോഴിതാ മകളെക്കുറിച്ചും കളിമണ്ണ് എന്ന സിനിമയെക്കുറിച്ചും ശ്വേത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. എന്നെ സംബന്ധിച്ച് എന്റെ ഓട്ടോബയോ​ഗ്രഫിയാണെന്ന് പറയാം. എനിക്ക് കിട്ടിയ വലിയൊരു ഭാ​ഗ്യമാണ്. എനിക്ക് എന്റെ മകൾക്ക് കൊടുക്കാൻ പറ്റിയ കുറച്ച് നിമിഷങ്ങൾ. പതിനാറ് വയസാകുമ്പോൾ ആ ഹാർഡ് ഡിസ്ക് നിനക്ക് സമ്മാനമായി തരുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അമ്മ നൊന്ത് പ്രസവിക്കുമ്പോഴുള്ള ഇമോഷനുണ്ട്. ഇപ്പോഴത്തെ കുട്ടികളെല്ലാം മാതാപിതാക്കളിൽ നിന്നും അകൽച്ച കാണിക്കുന്നു.

എല്ലാവരും അവരുടേതായ തിരക്കിലും സ്ട്രസിലുമാണ്. അതിനിടയിൽ അവൾ പാരന്റിന്റെ ഇമോഷൻ അവൾ അറിയണം. കൊട്ടിയാഘോഷിച്ച് ഇന്റർനാഷണൽ ലെവലിൽ ന്യൂസ് ഉണ്ടാക്കിയാണ് അവൾ ഈ ലോകത്തേക്ക് വന്നത്. അവൾക്ക് പത്ത് ദിവസമാകുമ്പോൾ മകളുടെ മേൽ കേസുണ്ടായിരുന്നു. അവളുടെ സ്വകാര്യത വിറ്റ് കാശുണ്ടാക്കുന്നു എന്ന് പറഞ്ഞു. ഇന്ന് അവൾക്കൊരു ചമ്മലാണ്. എല്ലാവരും അവളോട് ലാലി കുട്ടിയാണോ എന്ന് ചോദിക്കും.

Shwetha Menon

അവൾക്കതൊരു എംബരാസ്മെന്റാണ്. അതൊരു ഘട്ടമാണ്. അവൾക്ക് വളരെ അഭിമാനമുണ്ട്. എന്റെ പാട്ടു കാണുമ്പോഴും വയറ് കാണുമ്പോൾ അമ്മയുടെ വയറിൽ ഞാനാണെന്ന് പറയും. അതൊരു മനോഹര നിമിഷമാണെന്നും ശ്വേത മേനോൻ വ്യക്തമാക്കി. ഒരിക്കൽ അമൃത ടിവിയിൽ സംസാരിക്കവെയാണ് ശ്വേത ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

അടുത്തിടെ നൽകിയ അഭിമുഖത്തിൽ ​ഗർഭിണിയായ കാലത്തെക്കുറിച്ച് ശ്വേത സംസാരിച്ചിട്ടുണ്ട്. താനേറ്റവും കൂടുതൽ ആസ്വദിച്ച ഘട്ടമാണത്. ആ സമയത്ത് ഭർത്താവിന്റെ സാമീപ്യം അത്യാവശ്യമാണെന്നും ശ്വേത വ്യക്തമാക്കി. സിനിമാ രം​ഗത്ത് ശ്വേതയെ ഇപ്പോൾ സജീവമായി കാണാറില്ല. അതേസമയം അടുത്തിടെ റിലീസ് ചെയ്ത ​നാ​ഗേന്ദ്രൻസ് ഹണിമൂൺ എന്ന സീരീസിൽ നടി ശ്രദ്ധേയ വേഷം ചെയ്തു. തനിക്ക് അവസരങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് ശ്വേത തുറന്ന് പറഞ്ഞിട്ടുണ്ട്. മുംബൈയിലാണ് ശ്വേത കുടുംബത്തോടൊപ്പം താമസിക്കുന്നത്. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: shwetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X