For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതിലും വലുത് താങ്ങാനുള്ള കെൽപ്പുണ്ട്; മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോഴുള്ള ആശങ്ക; സിദ്ദിഖ് പറഞ്ഞത്

  |

  മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ ആണ് നടൻ മോഹൻലാൽ. വില്ലൻ വേഷങ്ങളിൽ നിന്നും നായക നിരയിലേക്ക് ഉയർന്ന മോഹൻലാൽ പിന്നീട് നിരവധി സിനിമകളിൽ തിളങ്ങി. അതിവേ​ഗം ആണ് സൂപ്പർ താരമായി മോഹൻലാൽ മാറുന്നത്. അഭിനയമികവും താരമൂല്യവും ഒരുപോലെ ലഭിച്ച മോഹൻലാലിനെക്കുറിച്ച് നേരത്തെ നിരവധി പേർ സംസാരിച്ചിട്ടുണ്ട്.

  മോൺസ്റ്റർ ആണ് മോഹൻലാലിന്റെ ഏറ്റവും ഒടുവിലത്തെ റിലീസ്. വൈശാഖ് സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മോശം വർഷമാണ് കടന്ന് പോവുന്നതെന്നാണ് ആരാധകരും സിനിമാ ലോകവും പറയുന്നത്. വൻ പ്രതീക്ഷകളുമായെത്തിയ സിനിമകൾ പരാജയപ്പെട്ടു.

  Also Read: 'ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുമ്പുള്ള അലീനയും മഹേശ്വറും'; ഓർമ പുതുക്കി നടൻ വിനീത് കുമാർ‌, വൈറലായി ചിത്രം!

  മലയാള സിനിമ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുമ്പോൾ മോഹൻലാലിന് സ്വന്തമായി അവകാശപ്പെടാൻ ശ്രദ്ധേയമായ സിനിമകൾ ഒന്നുമില്ല. നടനെതിരെ വിമർശനങ്ങളും ശക്തമാണ്. അതേസമയം സിനിമകൾ പരാജയപ്പെടുന്നെങ്കിലും മോ​ഹൻലാലെന്ന നടനെ വിലകുറച്ച് കാണാൻ പറ്റില്ലെന്നാണ് ആരാധകർ പറയുന്നത്.

  ഇപ്പോഴിതാ മോ​ഹൻലാലിനെക്കുറിച്ച് നടൻ സിദ്ദിഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദൃശ്യം ആദ്യം ഭാ​​ഗം ഇറങ്ങിയ സമയത്ത് നൽകിയ അഭിമുഖത്തിലാണ് സിദ്ദിഖ് നടനെ പുകഴ്ത്തി സംസാരിച്ചത്.

  Also Read: 'മമ്മൂക്കയോടെയുള്ള പേടി കാരണം ചെയ്തുപോയതാണ് അത്; ദൂരെ മാറി നിന്ന് നമ്മളെ നോക്കികൊണ്ടിരിക്കും': ഇന്ദ്രൻസ്

  'ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് മോ​ഹൻലാൽ മഹാനടനെന്ന് വിശേഷിപ്പിക്കാവുന്ന ആൾ തന്നെയാണെന്ന്. ടൺ കണക്കിന് ഭാരമുള്ള ഒരു കല്ല് ഒരു വിരൽ കൊണ്ട് എടുക്കുന്ന പോലെ ആണ് ലാൽ ഓരോ സീനുകളും അഭിനയിക്കുന്നത്. ഇതൊക്കെ എനിക്ക് വളരെ നിസാരമാണെന്ന തരത്തിൽ'

  'അത് കൊണ്ടാണ് മൂന്നാേ നാലോ നാഷണൽ അവാർഡ് ലഭിച്ചിട്ടും ഇപ്പോഴും ഒരു സ്റ്റേറ്റ് അവാർഡ് പോലും ലഭിക്കാത്തത് പോലെ നടക്കുന്നത്. അദ്ദേഹത്തിനറിയാം, അതിലും വലുത് വന്നാൽ താങ്ങാനുള്ള കെൽപ്പുള്ള ആളാണ്. അത്രയും വലിയ ആക്ടർ ആണ്'

  'ആ ആളുടെ കൂടെ അഭിനയിക്കുമ്പോൾ നമ്മൾ മനസ്സിൽ വിചാരിക്കുന്നത് എന്തായാലും ആ സീൻ മോഹൻലാൽ മോശമാക്കാൻ പോവുന്നില്ല. പിന്നെ മോശമാവാൻ സാധ്യത എന്റെ പെർഫോമൻസിന്റെ കുഴപ്പം കൊണ്ട് ആയിരിക്കും,' സിദ്ദിഖ് പറഞ്ഞതിങ്ങനെ. സിനിമകളിൽ അവസരം ലഭിക്കുന്നതിനെക്കുറിച്ചും സിദ്ദിഖ് അന്ന് സംസാരിച്ചു.

  'പല സഹപ്രവർത്തകരും ഞാനുമായി ദുഖം പങ്കുവെക്കാറുണ്ട്. എന്നെ ആ സംവിധായകൻ വിളിക്കുന്നില്ലെന്ന് പല സഹപ്രവർത്തകരും പറയും. ഞാനയാളെ ഇന്ന സ്ഥലത്ത് വെച്ച് കണ്ടപ്പോൾ മൈൻഡ് ചെയ്തില്ല, അത് കൊണ്ടാണ് അയാളെന്നെ വിളിക്കാത്തതെന്ന്. അപ്പോൾ ഞാൻ പറയാറ്. നമ്മളൊരു സ്ഥലത്ത് വെച്ച് നന്നായി പെരുമാറിയതിന്റെ പേരിൽ റോൾ കിട്ടരുതെന്നാണ്'

  'സിദ്ദിഖിന് സിനിമകൾ കുറവാണ്. അയാൾക്ക് ഒരു റോൾ കൊടുത്തേക്കാം എന്ന് കരുതി ഒരു റോൾ കിട്ടുന്നതും എനിക്ക് വളരെ വിഷമം ഉണ്ടാക്കുന്നതാണ്. ഈ റോൾ സിദ്ദിഖ് ചെയ്താലേ ശരിയാവൂ എന്ന് തോന്നി ഒരു സംവിധായകൻ വിളിക്കണം. അങ്ങനെ വിളിപ്പിക്കാനുള്ള ശ്രമം എന്റെ ഭാ​ഗത്ത് നിന്നുണ്ടാവണം,' സിദ്ദിഖ് പറഞ്ഞതിങ്ങനെ.

  നടന്റെ പഴയ വാക്കുകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ‌‌‌മോഹൻലാലിന്റെ ശക്തമായ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

  Read more about: siddique mohanlal
  English summary
  When Siddique Opens Up About Actor Mohanlal Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X