തുണിയുമില്ല, ചെരുപ്പുമില്ല! കമല്‍ ഹാസന്റെ ലൊക്കേഷനില്‍ നിന്നും ഇറങ്ങി ഓടാന്‍ തോന്നി- സില്‍ക്ക് സ്മിത പറഞ്ഞത്

അന്നും ഇന്നും തെന്നിന്ത്യന്‍ സിനിമാലോകത്ത് സില്‍ക്ക് സ്മിത ഉണ്ടാക്കിയ ഓളം വേറൊരു നടിയും ഉണ്ടാക്കിയിട്ടില്ല. 80കളിലെ മുന്‍നിര നടിയായിരുന്നു സില്‍ക്ക് ബിഗ്രേഡ് നായികയായിട്ടാണ് മുദ്രകുത്തപ്പെട്ടത്. സിനിമകളില്‍ ഐറ്റം ഡാന്‍സും ഗ്ലാമറസ് വേഷങ്ങളുമൊക്കെ ചെയ്താണ് നടി തരംഗമാവുന്നത്.

പോസ്റ്ററില്‍ സില്‍ക്കിന്റെ മുഖം ഉണ്ടെങ്കില്‍ തന്നെ തിയേറ്ററിലേക്ക് ആള് കൂടുമെന്നുള്ള അവസ്ഥയായിരുന്നു അക്കാലത്ത്. രജനികാന്ത്, കമല്‍ ഹാസന്‍, വിജയകാന്ത്, പ്രഭു, സത്യരാജ്, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി തമിഴിലും മലയാളത്തിലുമടക്കം സൂപ്പര്‍താരങ്ങളുടെ സിനിമകളുടെ വിജയത്തിന് പോലും സില്‍ക്ക് സ്മിത ആവശ്യമായിരുന്നു.

silk-smitha

ഈ സിനിമകളില്‍ ഒന്നോ രണ്ടോ രംഗങ്ങളില്‍ മാത്രം അഭിനയിക്കുകയും അതിനൊപ്പം കിടിലനൊരു പാട്ട് സീനില്‍ നൃത്തം ചെയ്യുന്നതുമാണ് സില്‍ക്കിന്റെ റോള്‍. ഈ സിനിമകളെല്ലാം വലിയ വിജയമാവുകയും ചെയ്യും. അതേ സമയം കമല്‍ ഹാസനൊപ്പം അഭിനയിച്ച സിനിമയില്‍ നിന്നും ഇറങ്ങി പോരണമെന്ന് തോന്നിയ സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് ഒരിക്കല്‍ സില്‍ക്ക് സ്മിത വെളിപ്പെടുത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു സിനിമയില്‍ നിന്നും നേരിട്ട അനുഭവം സില്‍ക്ക് പങ്കുവെച്ചത്.

തമിഴ് സിനിമാലോകം സില്‍ക്ക് സ്മിതയെ ഗ്ലാമറസ് നായികയായി മാത്രമാണ് കണ്ടിരുന്നത്. ഗ്രാമീണ വേഷങ്ങളാണെങ്കില്‍ പോലും ഗ്ലാമറസായി നൃത്തം ചെയ്യുന്ന നടിയ്ക്കുള്ള അവസരങ്ങള്‍ മാത്രമാണ് സില്‍ക്കിന് ലഭിച്ചിരുന്നുള്ളു. എന്നാല്‍ നടിയ്ക്ക് വ്യത്യസ്തമായ വേഷങ്ങള്‍ നല്‍കിയത് ഛായാഗ്രാഹകനും സംവിധായകനുമായ ബാലു മഹേന്ദ്രയാണ്. ടൗണില്‍ ജീവിക്കുന്ന യുവതിയുടെയും പണക്കാരിയായ സ്ത്രീയുടെയുമൊക്കെ റോളുകള്‍ സില്‍ക്ക് അഭിനയിച്ചത് ബാലുവിന്റെ സിനിമകളിലായിരുന്നു.

ബാലു മഹേന്ദ്ര സംവിധാനം ചെയ്ത് ശ്രീദേവി നായികയായ അഭിനയിച്ച സിനിമയില്‍ സില്‍ക്ക് സ്മിതയും അഭിനയിച്ചിരുന്നു. ചിത്രത്തിലെ നായകനായ കമല്‍ ഹാസന്റെ കഥാപാത്രത്തെ മോഹിക്കുന്ന ഒരു ധനികയായ സ്ത്രീയുടെ വേഷമാണ് അവതരിപ്പിച്ചത്. മാത്രമല്ല ഈ സിനിമയിലെ 'പൊന്‍മേനി ഉരുഗുതേ', എന്ന ഗാനത്തിലും സില്‍ക്കിന്റെ കിടിലനൊരു ഡാന്‍സ് പെര്‍ഫോമന്‍സ് ഉണ്ടായിരുന്നു. ഈ ഗാനത്തിലെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സെറ്റില്‍ നിന്നും ഇറങ്ങി പോവാന്‍ തോന്നിയതായി സില്‍ക്ക് പറഞ്ഞത്.

silk-smitha

'ഊട്ടിയില്‍ വച്ചായിരുന്നു ആ ഗാനരംഗം ചിത്രീകരിച്ചത്. അതില്‍ കമലിനൊപ്പം നൃത്തം ചെയ്യുമ്പോള്‍ ഞാന്‍ കരയുകയായിരുന്നു. കാരണം വസ്ത്രമില്ലാതെയും കാലില്‍ ചെരുപ്പ് പോലുമില്ലാതെയാണ് അന്നവിടെ അഭിനയിച്ചത്. ഊട്ടിയിലെ തണുപ്പ് കാരണം കരച്ചില്‍ വന്ന് പോയി. എല്ലാം വലിച്ചെറിഞ്ഞിട്ട് ഇറങ്ങി പോകാന്‍ പോലും താന്‍ ചിന്തിച്ചിട്ടുണ്ടെന്നാണ്', സില്‍ക്ക് പറഞ്ഞത്.

എന്നാല്‍ പിന്നീട് തന്റെ കഥാപാത്രത്തെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ അത്ഭുതം തോന്നി. തീയേറ്ററില്‍ ആ പാട്ടിന് ആരാധകരുടെ പ്രതികരണം കണ്ടപ്പോള്‍ എന്റെ കഷ്ടപ്പാടുകളെല്ലാം ഞാന്‍ മറന്നു. ആ ചിത്രത്തിന് ശേഷം എനിക്ക് ഒരുപാട് നല്ല വേഷങ്ങള്‍ ലഭിച്ചുവെന്ന് സില്‍ക്ക് സ്മിത പറഞ്ഞു.

1996 സെപ്റ്റംബറില്‍ തന്റെ മുപ്പത്തിയഞ്ചാമത്തെ വയസിലാണ് സില്‍ക്ക് സ്മിത ആത്മഹത്യ ചെയ്യുന്നത്. ഡിസംബറില്‍ സില്‍ക്ക് സ്മിതയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടിയെ കുറിച്ച് നിരവധി കഥകളായിരുന്നു പുറത്ത് വന്നത്. ജീവിച്ചിരുന്നെങ്കില്‍ ഒത്തിരി അംഗീകാരങ്ങളും നല്ല കഥാപാത്രങ്ങളുമൊക്കെ സില്‍ക്കിന് ലഭിക്കുമായിരുന്നുവെന്നാണ് ആരാധകരും പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X