ജോത്സ്യൻ പറഞ്ഞത് പോലെ സംഭവിച്ചു, മകന് കുടുംബം നടത്താനാകുന്ന സ്ഥിതി വന്നാൽ...; സൂര്യയുടെ പിതാവ്

സൂര്യയെക്കുറിച്ച് പിതാവ് ശിവകുമാർ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ഇവൻ നിങ്ങളേക്കാൾ നല്ല നടനെന്ന പേര് വാങ്ങും. നിങ്ങളേക്കാൾ അധികം ശമ്പളം വാങ്ങും എന്ന് പറഞ്ഞു. അത് ഓക്കെ. അതിനും പുറമെ നിങ്ങളേക്കാൾ അവാർഡുകളും വാങ്ങുമെന്ന് പ്രവചിച്ചു. ഒപ്പം പ്രണയ വിവാഹമായിരിക്കുമെന്നും. അദ്ദേഹം പറഞ്ഞത് പോലെ തന്നെ നടന്നു. നല്ല നടനായി, അവാർഡ് വാങ്ങി, ഉയർന്ന പ്രതിഫലവും വാങ്ങി. ഒപ്പം പ്രണയിച്ച് വിവാഹവും. ഒരു മകനെ വളർത്തി വലുതാക്കി പഠിപ്പിച്ച് അവൻ സമ്പാദിച്ച് കുടുംബം നടത്താനുള്ള സ്ഥിതി വന്നാൽ അവന്റെ ഇഷ്ടം നടക്കണമെന്നും ശിവകുമാർ പറഞ്ഞു. അതേസമയം സൂര്യയും ജ്യോതികയും വിവാഹം ചെയ്യാതെ കുറച്ച് വർഷങ്ങൾ മുന്നോ‌ട്ട് പോയതിന് കാരണം ശിവകുമാറിന്റെ എതിർപ്പാണ്.

2006 ലാണ് സൂര്യയും ജ്യോതികയും വിവാഹിതരാകുന്നത്. ഏഴ് വർഷത്തോളം ഇവർ പ്രണയത്തിലായിരുന്നു. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡി. ഇവരുടെ വിവാഹത്തിന് ശിവകുമാറിന് കടുത്ത എതിർപ്പുണ്ടായിരുന്നു എന്നത് കോളിവുഡിൽ പലർക്കും അറിയാവുന്നതാണ്. മകനെ സ്വന്തം സമുദായത്തിൽ നിന്നുള്ള പെൺകുട്ടിയെ കൊണ്ട് വിവാഹം ചെയ്യിക്കണമെന്നായിരുന്നു ശിവകുമാറിന്റെ താൽപര്യം. സിനിമാ നടി മകന്റെ ഭാര്യയായി കുടുംബത്തിലേക്ക് വരുന്നത് ശിവകുമാറിന് ഉൾക്കൊള്ളാനായില്ല. ജ്യോതികയെ അല്ലാതെ വിവാഹം ചെയ്യില്ലെന്ന് സൂര്യ തീർത്ത് പറഞ്ഞതോടെ വിവാഹത്തിന് ശിവകുമാറിന് സമ്മതിക്കേണ്ടി വന്നു.

Suriya

എന്നാൽ ഇക്കാര്യം തുറന്ന് സമ്മതിക്കാൻ ശിവകുമാർ തയ്യാറല്ല. ജ്യോതികയും സൂര്യയും ഇതേക്കുറിച്ച് സംസാരിക്കാറില്ല. സൂര്യയ്ക്കാെപ്പമുള്ള ജീവിതത്തിന് വേണ്ടി ജ്യോതികയ്ക്ക് പല കാര്യങ്ങളും ത്യജിക്കേണ്ടി വന്നു. കരിയറിലെ തിരക്കേറിയ സമയത്തായിരുന്നു വിവാഹം. വിവാഹ ശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുത്തു. മുംബെെയിൽ നിന്നും ചെന്നെെയിൽ സ്ഥിര താമസമായി. സൂര്യയുടെ യാഥാസ്ഥിതിക കുടുംബത്തിന് വേണ്ടി ഇഷ്ടാനിഷ്ടങ്ങൾ മാറ്റി. ഇതെല്ലാം വർഷങ്ങൾക്കിപ്പുറം മനസിലാക്കിയ സൂര്യ ജ്യോതികയ്ക്കൊപ്പം മുംബെെയിലേക്ക് താമസം മാറി. തന്റെ മാതാപിതാക്കളുടെ കാര്യം ശ്രദ്ധിക്കാൻ വേണ്ടിയാണ് ഈ മാറ്റമെന്നാണ് ജ്യോതിക പറഞ്ഞത്.

ജ്യോതിക വീണ്ടും സിനിമാ രം​ഗത്ത് സജീവമാകുന്നതിൽ ശിവകുമാറിന് എതിർപ്പുണ്ടായിരുന്നു. വിവാഹ ശേഷം അഭിനയ രം​ഗം വിട്ട വർഷങ്ങൾക്ക് ശേഷം 2015 ൽ 36 വയതിനിലേ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നത്. ഇന്ന് സിനിമകളിൽ ജ്യോതിക സെലക്ടീവാണ്. തമിഴിൽ സിനിമകൾ ചെയ്തിട്ട് വർഷങ്ങളായി.തമിഴിൽ തനിക്ക് ചെറിയ റോളുകൾ വരുന്നതിനെ ജ്യോതിക തുറന്ന് വിമർശിക്കുകയും ചെയ്യുന്നു.
ഇത്രയും വർഷങ്ങൾ സിനിമാ രം​ഗത്ത് നിന്ന തനിക്ക് പ്രാധാന്യമില്ലാത്ത റോളുകളാണോ തരുന്നതെന്നാണ് ജ്യോതികയുടെ ചോദ്യം.

ഇതിനിടെ തമിഴ് സിനിമകളെ താഴ്ത്തിക്കെട്ടി സംസാരിച്ചു എന്ന വിമർശനം ജ്യോതികയ്ക്ക് നേരെ വന്നു. നായികമാർക്ക് പ്രാധാന്യമില്ലാത്ത സിനിമകൾക്കെതിരെ സംസാരിച്ചതായിരുന്നു നടി. തെന്നിന്ത്യൻ സിനിമകളിൽ സ്ത്രീകൾക്ക് പ്രാധാന്യം ലഭിക്കുന്നില്ലെന്നാണ് ജ്യോതിക പറഞ്ഞത്. ബോളിവുഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. ഇത് വിവാ​ദമായി. ജ്യോതികയെ താരമാക്കി മാറ്റിയത് തമിഴ് സിനിമാ രം​ഗമല്ലേ എന്ന ചോദ്യം വന്നു.

Read more about: suriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X