സെൽവരാഘവൻ അലറും; എന്നെ സമാധാനിപ്പിച്ചത് ധനുഷ്; മുൻ ഭാര്യ സോണിയയുടെ വാക്കുകൾ
സിനിമാ രംഗത്ത് ഏറെ ചർച്ചയായതാണ് സോണിയ അഗർവാളും ഫിലിം മേക്കർ സെൽവരാഘവനും തമ്മിലുള്ള വിവാഹം. നടൻ ധനുഷിന്റെ സഹോദരനാണ് സെൽവരാഘവൻ. ധനുഷിനെയും സോണിയ അഗർവാളിനെയും പ്രധാന കഥാപാത്രങ്ങളാക്കി കാതൽ കൊണ്ടെയൻ എന്ന സിനിമ സംവിധാനം ചെയ്തത് സെൽവരാഘവനാണ്. 2003 ൽ പുറത്തിറങ്ങിയ സിനിമ വൻ ഹിറ്റായി. ധനുഷിന്റെ ഏറ്റവും മികച്ച പ്രകടനമാണ് സിനിമയിൽ പ്രേക്ഷകർ കണ്ടത്.
മൂന്ന് സിനിമകളിൽ സോണിയയും സെൽവരാഘവനും ഒരുമിച്ച് പ്രവർത്തിച്ചു. സിനിമയ്ക്കിടെ ഇരുവരും പ്രണയത്തിലായി. വിവാഹം ചെയ്യാനും തീരുമാനിച്ചു. 2006 ലായിരുന്നു വിവാഹം. 2009 ൽ ഇരുവരും വേർപിരിഞ്ഞു. സെൽവരാഘവനുമായുള്ള വിവാഹത്തെക്കുറിച്ച് സോണിയ അവർവാൾ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

കരിയറിലെ മികച്ച സമയത്ത് വിവാഹം ചെയ്യാൻ തീരുമാനിച്ചതിനെക്കുറിച്ച് സോണിയ സംസാരിച്ചു. ഒരു ദിവസം എന്തായാലും ജീവിതത്തിൽ സെറ്റിൽ ഡൗൺ ചെയ്യണം. പ്രണയിച്ച ആളോടൊപ്പം ജീവിക്കാൻ ആഗ്രഹിച്ചു. വിവാഹ ശേഷം അഭിനയം നിർത്തി കുടുംബ ജീവിതത്തിൽ ശ്രദ്ധ നൽകണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഞാനും അദ്ദേഹവും പ്രണയത്തിലായിരുന്നു. അങ്ങനെ വിവാഹത്തിലേക്ക് കടന്നെന്ന് സോണിയ അഗർവാൾ വ്യക്തമാക്കി.
സെൽവരാഘവൻ എനിക്കും ധനുഷിനും അഭിനയത്തിൽ ഗുരുവായിരുന്നു. കർക്കശക്കരനായ ടീച്ചറാണ്. ബ്രില്യന്റ് ടീച്ചറാണ്. തനിക്ക് വേണ്ടത് ലഭിക്കുന്നത് അദ്ദേഹം ടേക്കുകൾ പോകും. അദ്ദേഹം വർക്ക് ചെയ്യുന്ന രീതി തനിക്കിഷ്ടമാണെന്നും സോണിയ അഗർവാൾ വ്യക്തമാക്കി.

വിവാഹവും വിവാഹമോചനവും പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണ്. ഒരു വിവാഹ ബന്ധം വേർപിരിയാനുള്ള തീരുമാനം പെട്ടെന്ന് ആകരുത്. അത് തെറ്റാണ്. ചില സമയത്ത് ബന്ധം നല്ല രീതിയിൽ മുന്നോട്ട് പോകില്ല, കഴിവിന്റെ പരമാവധി ബന്ധം നിലനിർത്താൻ ശ്രമിക്കുക. അതിന് പറ്റുന്നില്ലെങ്കിൽ പിരിയണമെന്നും സോണിയ അഗർവാൾ വ്യക്തമാക്കി. കാതൽ കൊണ്ടെയ്നിലെ മറക്കാനാകാത്ത ഓർമ്മകളും സോണിയ അഗർവാൾ പങ്കുവെച്ചു.
കാതൽ കൊണ്ടെയ്നിൽ അഭിനയിക്കവെ നായകനായ ധനുഷിനെ കണ്ട് തന്റെ അമ്മ അമ്പരന്നെന്ന് സോണിയ പറയുന്നു. ഇതാണോ ഹീറോയെന്ന് അമ്മ ചോദിച്ചു. ആദ്യ സിനിമയാണ്, ഇത് ശരിയായ തീരുമാനമാണോ എന്നൊക്കെ പറഞ്ഞ് അമ്മ ആശങ്കപ്പെട്ടു. അമ്മയെ താൻ ശാന്തയാക്കി. ഷൂട്ടിംഗിനിടെ സെൽവ സർ സെറ്റിൽ വെച്ച് അലറും. ധനുഷ് എന്റെയടുത്ത് വന്ന് പേടിക്കേണ്ടെന്ന് പറയുമായിരുന്നെന്നും സോണിയ അഗർവാൾ ഓർത്തു.
ഗോസിപ്പുകൾ കേൾക്കുമ്പോൾ അസ്വസ്ഥത തോന്നാറുണ്ട്. ഇവ പ്രചരിപ്പിക്കുന്നവരുടെ ലെവലിലേക്ക് താഴ്ന്ന് പ്രതികരിക്കാൻ തനിക്ക് താൽപര്യമില്ലെന്നും സോണിയ അഗർവാൾ വ്യക്തമാക്കി. സോണിയയുമായി പിരിഞ്ഞ ശേഷം സെൽവരാഘവൻ ഗീതാഞ്ജലിയെ വിവാഹം ചെയ്തു. ഗീതാഞ്ജലി സഹ സംവിധായികയായി പ്രവർത്തിക്കവെയാണ് ഗീതാഞ്ജലി സെൽവരാഘവനുമായി അടുത്തത്. 2011 ൽ ഇവർ വിവാഹിതരായി. മൂന്ന് മക്കളും ദമ്പതികൾക്ക് പിറന്നു. ലീലവതി, ഓംകാർ, റിഷികേശ് എന്നിവരാണ് ദമ്പതികളുടെ മക്കൾ.
കഴിഞ്ഞ വർഷമാണ് ധനുഷും ഭാര്യ ഐശ്വര്യ രജിനികാന്തും വേർപിരിഞ്ഞത്. 18 വർഷത്തെ വിവാഹ ജീവിതത്തിനൊടുവിലാണ് ഐശ്വര്യയും ധനുഷും വേർപിരിഞ്ഞത്. ജീവിതത്തിൽ രണ്ട് വഴിക്ക് നീങ്ങാൻ ആഗ്രഹിക്കുന്നെന്നാണ് വിവാഹമോചന സമയത്ത് പുറത്ത് വിട്ട പ്രസ്താവനയിൽ താരങ്ങൾ വ്യക്തമാക്കിയത്. ഇരുവരെയും വീണ്ടും ഒന്നിപ്പിക്കാൻ കുടുംബം ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് തമിഴ് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. മക്കളുടെ കാര്യങ്ങൾ രണ്ട് പേരും ഒരുമിച്ചാണ് നോക്കുന്നത്.


Click it and Unblock the Notifications











