ഞാൻ കാരണം ദുഖിച്ച് കൊണ്ടിരുന്ന കുടുംബം, പേടിയുടെ 14 വർഷം; മഞ്ജുവിന് തോന്നിയ വിശ്വാസം: ശ്രീകുമാർ മേനോൻ പറഞ്ഞത്

ഒടിയൻ എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ സംവിധായകനായ ശ്രീകുമാർ മേനോൻ. ആഡ് ഫിലിം ഡയരക്ടറായ ശ്രീകുമാർ മേനോൻ ചെയ്ത ആദ്യ സിനിമയാണ് ഒടിയൻ. പ്രമുഖ ജ്വല്ലറി ബ്രാൻഡിന്റെ പരസ്യം സംവിധാനം ചെയ്തത് ശ്രീകുമാർ മേനോനാണ്. തന്റെ ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ഒരിക്കൽ ശ്രീകുമാർ മേനോൻ പറഞ്ഞത്.

പേടിയുടെ കടമ്പ കടക്കുമ്പോഴാണ് പേടിയില്ലാത്ത അവസ്ഥയിലേക്ക് നമ്മൾ എത്തുക. പേടിയിൽ കൂടെ നീണ്ട 14 വർഷങ്ങൾ സഞ്ചരിച്ചു. ജീവിതം എന്താകും, ഞാൻ കാരണം ദുഖിച്ച് കൊണ്ടിരിക്കുന്ന എന്റെ കുടുംബത്തിന്റെ ​ഗതി എന്താകും. എന്നെ വിശ്വസിച്ച് കല്യാണം കഴിച്ച ഭാര്യയുടെയും എന്റെ മകളുടെയും ഭാവി എന്താകും എന്ന പേടിയായിരുന്നു. നല്ല രീതിയിൽ ആരുടെ മുന്നിലും തല കുനിക്കാതെ ജീവിച്ച് വന്ന അച്ഛനും അമ്മയും ഞാൻ കാരണം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാതിരിക്കുന്ന ഭയം. ഇങ്ങനെ പല തരത്തിലുള്ള ഭയങ്ങളിലൂടെ 14 വർഷം കടന്ന് പോയതാണ് ഞാൻ. അവിടെ നിന്നാണ് ഈയൊരു ഭയമില്ലാത്ത അവസ്ഥയിലേക്ക് മാറുന്നത്.

Sreekumar Menon  Manju Warrier

കടബാധ്യതയിൽ നിന്നും പുറത്ത് കടക്കാൻ വീണ്ടും കടം വാങ്ങിക്കൂട്ടുന്നു. പലിശക്കാരുടെ മുഖം അഭിമുഖീകരിക്കാനാകാതെ അടുക്കള വാതിലിൽ കൂടെ കടന്ന് വരേണ്ട സാഹചര്യം. നാലര മണിക്ക് ഞാൻ വീട്ടിൽ നിന്ന് പുറത്ത് വരും. കാരണം 5 മണി മുതൽ വീട്ടിൽ എന്നെ അന്വേഷിച്ച് ആൾ വരും. ആ കാലഘട്ടത്തിലൂടെ കടന്ന് പോയതോടെ തനിക്ക് ആ​ത്മധെെര്യം വന്നെന്നും ശ്രീകുമാർ മേനോൻ പറയുന്നു. ആത്മീയ പാതയാണ് തനിക്ക് ആത്മവിശ്വാസം തന്നതെന്നും ശ്രീകുമാർ മേനോൻ പറയുന്നു.

മഞ്ജുവിന് തിരിച്ച് വരവിൽ എന്നിൽ വിശ്വാസമുണ്ടായിരുന്നിരിക്കാം. ഞാൻ അവരെ ഉപദ്രവിക്കില്ലെന്നും നേർവഴിയേ കാണിച്ച് കൊടുക്കൂ എന്നോയുള്ള വിശ്വാസം ഉണ്ടായിരുന്നിരിക്കാം. ആ വിശ്വാസം കാക്കേണ്ടത് എന്റെ കടമയാണ്. ചില കാര്യങ്ങൾ വിശദീകരിക്കാൻ പറ്റില്ല. നമ്മൾ ഒരാളോട് ഇങ്ങനെയൊക്കെ ചെയ്യുമെന്ന് പറഞ്ഞ് വാക്ക് കൊടുത്താൽ അതിൽ നിന്നെങ്ങനെയാണ് പിന്മാറുക.

പിന്മാറണമെങ്കിൽ ഞാനും അവരും തീരുമാനിക്കണം. അല്ലാതെ മൂന്നാമതൊരാൾ അവരെ ഇങ്ങനെ കാണുന്നു, നാലാമതൊരാൾ എന്നെ അങ്ങനെ കാണുന്നു എന്നത് കൊണ്ട് തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് തോന്നിയിട്ടില്ല. ഞാനത് ശ്രദ്ധിച്ചില്ല. അതുകൊണ്ട് എനിക്ക് പ്രഷർ ഉണ്ടായില്ല. എന്നെ പറ്റി ഞാനെന്ത് ചിന്തിക്കുന്നു എന്നതിനാണ് പ്രാധാന്യം. മറ്റുള്ളവർ എന്നെ പറ്റി എന്ത് ചിന്തിക്കുന്നു എന്നത് പ്രധാനമല്ല. കാരണം അതിൽ നമുക്ക് നിയന്ത്രണമില്ലെന്നും ശ്രീകുമാർ മേനോൻ അന്ന് പറഞ്ഞു. കപ്പ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകൻ മനസ് തുറന്നത്.

More from Filmibeat

Read more about: manju warrier sreekumar menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X