അത്ര അഹങ്കാരം പാടില്ല; ആ നടിയുമായുണ്ടായ വഴക്ക്; ഭർത്താവിനെ വിളിച്ച് വരുത്തി; ശ്രീലത പറഞ്ഞത് ആരെക്കുറിച്ച്?

വർഷങ്ങളായി അഭിനയ രം​ഗത്ത് തുടരുന്ന നടിയാണ് ശ്രീലത നമ്പൂതിരി. മുന്നൂറിലേറെ സിനിമകളിൽ ശ്രീലത ഇക്കാലയളവിനിടെ അഭിനയിച്ചിട്ടുണ്ട്. 1967 ൽ പുറത്തിറങ്ങിയ ഖദീജ എന്ന സിനിമയിലൂടെയാണ് തുടക്കം. കോമഡി വേഷങ്ങളാണ് ഒരു കാലത്ത് ശ്രീലത കൂടുതലായും ചെയ്തിരുന്നത്. അടൂർ ഭാസിക്കൊപ്പം കോമഡി രം​ഗങ്ങളിൽ ശ്രീലത തിളങ്ങി. കോമഡി നടിയാായതിന്റെ പേരിൽ ഒരു നടി തന്നെ പരിഹസിച്ചതിനെക്കുറിച്ച് ശ്രീലത നമ്പൂതിരി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മുമ്പൊരിക്കൽ സഫാരി‌ ടിവിയിൽ സംസാരിക്കുകയായിരുന്നു നടി. 'ഒരുപാ‌ട് സിനിമകളിൽ അഭിനയിച്ചെങ്കിലും ആരുമായും വഴക്കിനൊന്നും ഞാൻ പോയിട്ടില്ല. പക്ഷെ ഒരു നടിയുമായി അഞ്ചാറ് മാസം മിണ്ടാതിരിക്കേണ്ടി വന്നു. ആ നടിയുടെ ഭർത്താവ് ഒരുപാട് സിനിമകളിൽ അഭിനയിച്ചിരുന്ന വ്യക്തിയാണ്. ആസിബാബയും 41 കള്ളൻമാകുമൊക്കെ എടുത്ത വ്യക്തിയാണ്. ഞാൻ കൂടുതലും തമാശ വേഷമാണ് ചെയ്യുന്നത്. ഞാനോ ഭാസി ചേ‌ട്ട‌നോ വരുമ്പോൾ തമാശക്കാരി വന്നു എന്ന് പറയും'

Sreelatha Namboothiri

'തമാശ അഭിനയിച്ച് കാണിക്കാൻ ഭാസി ചേ‌ട്ടൻ പറയും. റാണി ചന്ദ്ര മരിച്ച സമയമാണ് റാണി ചന്ദ്ര അഭിനയിക്കുന്ന വേഷം ഞാനൊരു സിനിമയിൽ അഭിനയിക്കേണ്ടി വന്നു. നായികയ്ക്ക് തുല്യമായ വേഷം. അതിൽ ഈ പറഞ്ഞ നടിയാണ് നായിക. ഇവർ ദരിദ്ര വാസിയായാണ് അഭിനയിക്കുന്നത്. ഞാൻ നല്ല വസ്ത്രമിട്ടപ്പോൾ എന്നെ വെറുതെ കളിയാക്കി. അസൂയ കൊണ്ട് പറയുന്നതാണെന്ന് എനിക്ക് തോന്നി. കാരണം തമാശ അഭിനയിക്കുന്നവർ അല്ലേ'

'അവർക്കൊക്കെ പോയി നായികയായി അഭിനയിക്കാൻ പറ്റുമോ എന്നാണ് ഉള്ളിൽ. സർവ ദേഷ്യവും കൊണ്ട് ഞാനെന്തൊക്കെയോ വിളിച്ച് പറഞ്ഞു. അപ്പോൾ ഈ നടി ഭർത്താവിനെ വിളിച്ച് വരുത്തി. ചുമ്മാ വന്നതാണെന്ന് ഭർത്താവ് കണ്ണ് കാണിച്ചു. എന്നെ ആ പടത്തിൽ നിന്ന് ഒഴിവാക്കാൻ നോക്കി. അതെനിക്കൊരു വാശിയായി. അത്രയും അഹങ്കാരം പാടില്ലല്ലോ'

Sreelatha Namboothiri, Jayabharathi

'ഞാൻ നസീർ സാറോ‌ട് പറഞ്ഞു. എന്നാൽ പിന്നെ ഒന്ന് കാണണമല്ലോ എന്ന് പറഞ്ഞ സർ, എന്നെ ഒഴിവാക്കിയാൽ ഞാനും ഭാസിയും ആ പടത്തിൽ അഭിനയിക്കില്ലെന്ന് നിർമാതാവിനോട് പറഞ്ഞു. അങ്ങനെ ഞാൻ വീണ്ടും ആ പടത്തിൽ അഭിനയിച്ചു. ഈ നടിയും ഞാനും ഒരുപാട് പടത്തിൽ അഭിനയിച്ചു. ഞങ്ങൾ തമ്മിലുള്ള വഴക്ക് തീർത്തതും നസീർ സർ തന്നെയാണ്. അങ്ങനെ ഞങ്ങളുടെ കാര്യത്തിലെല്ലാം നസീർ സർ ഇടപെടുമായിരുന്നു' ശ്രീലത നമ്പൂതിരി അന്ന് പറഞ്ഞു.

ശ്രീലതയു‌ടെ പരാമർശം വീണ്ടും വൈറലാകവെ സംഭവത്തിലുൾപ്പെട്ട നടി ജയഭാരതിയാണെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം വരുന്നുണ്ട്. വീഡീയോയിൽ 'ജയഭാ' എന്ന് ശ്രീലത പറയുന്നുമുണ്ട്. എന്നാൽ പേര് മുഴുനാക്കും മുമ്പ് അബദ്ധം മനസിലാക്കിയ ശ്രീലത നടി എന്ന് തിരുത്തുകയും ചെയ്തു. നിർമാതാവ് ഹരി പോത്തനായിരുന്നു ജയഭാരതിയുടെ മുൻ ഭർത്താവ്. സിനിമകളിൽ ജയഭാരതിയെ കണ്ടിട്ട് വർഷങ്ങളായി. ശ്രീലത നമ്പൂതിരി സീരിയലുകളിലും മറ്റും ഇപ്പോൾ സാന്നിധ്യം അറിയിക്കാറുണ്ട്.

Read more about: jayabharathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X