twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ പ്രമുഖ താരത്തിനെ ഉദ്ഘാടനത്തിന് വിളിച്ചവർ കുടുങ്ങി; കടത്തിലായ ഷോപ്പുടമ; ശ്രീനിവാസന്റെ വാക്കുകൾ

    |

    മലയാള സിനിമയിൽ വലിയ സ്ഥാനമുള്ള നടനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസൻ. നിരവധി സിനിമകളിൽ നായകനായും സഹനടനായും വേഷമിട്ട ശ്രീനിവാസൻ അസുഖ ബാധിതനായി ഏറെ നാൾ ചികിത്സയിൽ ആയിരുന്നു. സിനിമാ ലോകത്ത് വലിയ ഇടവേള ഇക്കാലയളവിൽ ശ്രീനിവാസന് വന്നു. ഏത് സൂപ്പർ താരങ്ങളെക്കുറിച്ചായാലും കാര്യങ്ങൾ തുറന്ന് സംസാരിക്കുന്ന ആളാണ് ശ്രീനിവാസൻ.

    Also Read: 'ബാലയ്യയെ കുറിച്ച് അറിഞ്ഞത് ട്രോളുകളിലൂടെ, അദ്ദേഹം അടുത്തിരുന്ന് എല്ലാം പറഞ്ഞ് തരും, എനർജെറ്റിക്കാണ്'; ഹണിAlso Read: 'ബാലയ്യയെ കുറിച്ച് അറിഞ്ഞത് ട്രോളുകളിലൂടെ, അദ്ദേഹം അടുത്തിരുന്ന് എല്ലാം പറഞ്ഞ് തരും, എനർജെറ്റിക്കാണ്'; ഹണി

    സൂപ്പർ സ്റ്റാറുകളുടെ വിമർശിക്കുന്ന പദ്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ എന്ന സിനിമയും ഇദ്ദേഹം ചെയ്തിട്ടുണ്ട്. ഇതിന്റെ പേരിൽ നടൻ മോഹൻലാലിന്റെ ആരാധകർ ശ്രീനിവാസനെതിരെ രം​ഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ പേര് വെളിപ്പെടുത്താത്ത ഒരു പ്രമുഖ നടനെ പറ്റി ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ കൈരളി ടിവിയിൽ സംസാരിക്കുകയായിരുന്നു നടൻ.

    'കുറച്ച് നാൾ മുമ്പ് ഞാൻ ഒരു പ്രധാന നടന്റെ സിനിമയിൽ അഭിനയിക്കാൻ പോയി. അവിടെയുള്ള പ്രശ്നം എന്തെന്നാൽ ഏതെങ്കിലും ഒരു ദിവസം പെട്ടെന്ന് ഈ നടൻ പറയും ഇന്ന് ഷൂട്ടിം​ഗ് നടക്കില്ല കാഞ്ഞിരിപ്പിള്ളിയിൽ ഉദ്ഘാടനം ഉണ്ടെന്ന്. 100-150 പേരുള്ള ലൊക്കേഷനിൽ നിന്ന് ഇദ്ദേഹം ഉദ്ഘാടനത്തിന് പോവും'

    Sreenivasan

    'പുള്ളി മാത്രമല്ല എല്ലാ നടൻമാരും ഉദ്ഘാടനത്തിന് പോവുക കാശും മറ്റും വാങ്ങിയാണ്. സെെഡ് വരുമാനം ആണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഏത് ഉദ്ഘാടനത്തിന് പോവും. അപ്പോൾ ഷൂട്ടിം​ഗിന് വരുന്ന നഷ്ടമാെക്കെ നമ്മളങ്ങ് സഹിച്ചോളുക എന്നതാണ്'

    'ഒരു പദവിയിലെത്തിയാൽ ഇങ്ങനെയൊക്കെ ചെയ്യണം എന്ന നിബന്ധന പോലെ. ഒരു നടനെ ഒരിക്കൽ ഷോപ്പിം​ഗ് കോപ്ലക്സ് ഉദ്ഘാടനം ചെയ്യാൻ സമീപിച്ചു. ഇടനിലക്കാരൻ ചോദിച്ചു എന്താണ് നിങ്ങൾ വാങ്ങിക്കുക എന്ന്. ഞാനങ്ങനെ മറ്റുള്ളവരെ പോലെ പണം വാങ്ങുന്നത് ശരിയല്ലല്ലോ അത് കൊണ്ട് എനിക്കൊരു വാച്ച് സന്തോഷത്തിനായി അവർ തരട്ടെ എന്ന് പറഞ്ഞു. ഒരു വാച്ചിന്റെ പേരും പറഞ്ഞു. അവർക്ക് ഭയങ്കര സന്തോഷം ആയി'

    Sreenivasan Actor

    'ആ വാച്ച് അന്വേഷിച്ചപ്പോൾ അവിടെ ഒന്നും കിട്ടാനില്ല.രണ്ടര ലക്ഷം രൂപയാണ് ആ വാച്ചിന്റെ വില. അങ്ങനെ ആ ഷോപ്പിം​ഗ് കോംപ്ലക്സ് തുടങ്ങുന്നതിന് മുമ്പ് തന്നെ അയാൾ കടത്തിലായി എന്നാണ് കഥ. കഥയല്ല സത്യമാണ്. വേറൊരു അവസരത്തിൽ ഇതേ ആൾ പ്രയോ​ഗിച്ച സം​ഗതി എന്തെന്നാൽ എനിക്കൊരു ടിവി മതിയെന്ന് പറഞ്ഞു'

    Also Read: മണി ഇവിടെയൊക്കെ ഉണ്ടെന്നാണ് എന്റെ വിശ്വാസം; അവന്റെ വീട്ടിലേക്ക് തീർത്ഥാടനം പോലെ പോവുന്നവർ; മമ്മൂട്ടി പറഞ്ഞത്Also Read: മണി ഇവിടെയൊക്കെ ഉണ്ടെന്നാണ് എന്റെ വിശ്വാസം; അവന്റെ വീട്ടിലേക്ക് തീർത്ഥാടനം പോലെ പോവുന്നവർ; മമ്മൂട്ടി പറഞ്ഞത്

    'ഈ ടിവി ഏകദേശം മൂന്ന് ലക്ഷം രൂപയോളം വിലയുള്ളതാണ്. ഇതിന്റെയൊക്കെ വില നോക്കി വെച്ച് ഇങ്ങനെ ആളുകൾ വരുമ്പോൾ പറയുകയാണ്. ഇങ്ങനെ മടുപ്പ് തോന്നി ഇവരൊന്നും ശരിയാവില്ല പുതുമുഖങ്ങൾ മതി എന്ന് ചില ആളുകൾ ചിന്തിക്കും'

    'അങ്ങനെ പുതുമുഖങ്ങൾ വരും. പുതുമുഖങ്ങൾ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണ്. പുതുമുഖങ്ങളുടെ ഒന്ന് രണ്ട് സിനിമ വിജയിക്കുമ്പോൾ ഈ ​ഗുരുക്കൻമാരുടെ പാത അവരും പിന്തുടരും. മലയാള സിനിമയ്ക്ക് ഒരിക്കലും താങ്ങാനാവാത്ത തുക പ്രതിഫലമായി ആവശ്യപ്പെടുന്നത് അവരെ അനുകരിക്കലാണ്'

    'കോമൺസെൻസ് ഇല്ലാത്ത, യാഥാർത്ഥ്യം മനസ്സിലാക്കാത്തവർ പുതുതായി വന്നാലും ഇത് തന്നെയാണ് സ്ഥിതി. ചുരുക്കിപ്പറഞ്ഞാൽ മലയാള സിനിമ പതുക്കെ മരണത്തിലേക്ക് നടന്നടുത്ത് കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ട് കൊണ്ടിരിക്കുന്നത്,' ശ്രീനിവാസൻ അന്ന് പറഞ്ഞതിങ്ങനെ.

    Read more about: sreenivasan
    English summary
    When Sreenivasan Opened Up About A Actor's Clever Move To Make Money Through Inauguration
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X