മോഹൻലാലിന്റെ ഡേറ്റ് കിട്ടിയാൽ സിനിമ, കാരണം പണം മാത്രം: ശ്രീനിവാസൻ വെളിപ്പെടുത്തിയ സത്യമിതാണ് 

മോഹൻലാലും ശ്രീനിവാസനും മലയാള സിനിമ ഏറ്റവും ഇഷ്ടപ്പെടുന്ന കോമ്പൊകളിൽ പ്രധാനികളാണ്. സൂപ്പർതാരവും, ബഹുമുഖ പ്രതിഭയും ഒന്നിച്ചപ്പോഴൊക്കെയും വെള്ളിത്തിരയിൽ പിറന്നത് മറക്കാനാവാത്ത സിനിമാ അനുഭവങ്ങളാണ്. നാടോടിക്കാറ്റ് മുതൽ ഉദയനാണ് താരം വരെ, ഒരുപാട് ഹിറ്റ് ചിത്രങ്ങൾക്കായി മോഹൻലാലും ശ്രീനിവാസനും ഒന്നിച്ചിട്ടുണ്ട്. എന്നാൽ പലപ്പോഴും, തുടരും നടനെതിരെ പല തുറന്നു പറച്ചിലുകളും നടത്തിക്കൊണ്ട് എഴുത്തുകാരൻ കൂടിയായ സീനിയർ നടൻ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ഏറ്റവും വലിയ പ്രശ്നം അദ്ധേഹത്തിന്റെ 'സുഹൃത് വലയം' ആണെന്ന് പലപ്പോഴും ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്.

വർഷങ്ങൾക്ക് മുൻപ് കൈരളി ടിവിക്ക് നൽകിയ ഒരു പ്രത്യേക അഭിമുഖത്തിൽ, ലെജൻഡറി സൂപ്പർസ്റ്റാർ സിനിമയിൽ നേരിടുന്ന പ്രധാന വെല്ലുവിളിയെ പറ്റി സന്ദേശം നടൻ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. പലപ്പോഴും പല പ്രൊഡ്യൂസർമാർക്കും ഡേറ്റ് കൊടുത്തു പെട്ട് പോകുന്ന സ്വഭാവം ലാലിന് ഉണ്ടെന്ന് ശ്രീനി അന്ന് വെളിപ്പെടുത്തിയിരുന്നു. കാരണം, മോഹൻലാലിന്റെ ഡേറ്റ് കിട്ടിയാൽ സ്ക്രിപ്റ്റ് ഇല്ലെങ്കിൽ പോലും സിനിമ ചെയ്യാമെന്നാണ് ചില പ്രൊഡ്യൂസർമാരും ഡയറക്ടർമാരും ചിന്തിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

Sreenivasan and Mohanlal
Photo Credit: Filmibeat / Mohanlal, X

താൻ പലപ്പോഴും ലൊക്കേഷനിൽ എത്തുമ്പോഴാണ് സിനിമയ്ക്ക് ഇനിയും സ്ക്രിപ്റ്റ് റെഡിയായിട്ടില്ല എന്ന് താൻ തിരിച്ചറിയാറുള്ളത് എന്ന് ലാൽ തന്നെ പറഞ്ഞിട്ടുണ്ട് എന്നാണ് പ്രശസ്ത എഴുത്തുകാരൻ വെളിപ്പെടുത്തിയത്. ഇങ്ങനത്തെ സിനിമകൾ ഉണ്ടാകുന്നത് തന്നെ, മോഹൻലാൽ എന്ന സൂപ്പർ സ്റ്റാറിന് കിട്ടുന്ന വലിയ സാറ്റലൈറ്റ് റൈറ്റ്‌സ്, ബോക്സ് ഓഫീസിൽ കിട്ടുന്ന ഓപ്പണിങ്, മറ്റ് സാമ്പത്തിക ലാഭങ്ങൾ ഒക്കെ കണക്കാക്കി മാത്രമാണെന്ന് ശ്രീനിവാസൻ വെളിപ്പെടുത്തി. നല്ല സിനിമ ഉണ്ടാക്കുക എന്നതിനേക്കാൾ, നല്ലൊരു ബിസിനസ് നടത്തുക എന്നത് മാത്രമാണ് ഇവർ ഉദ്ദേശിക്കുന്നത്.

Sreenivasan and Mohanlal
Photo Credit: Filmibeat / Mohanlal, X

"സംവിധായകനോടും നിർമ്മാതാവിനോടും മോഹൻലാൽ അഭിനയിക്കുന്ന സിനിമയുടെ സ്ക്രിപ്റ്റ് റെഡി ആയോ എന്ന് ചോദിച്ചാൽ, "അയ്യോ അതൊക്കെ എന്നേ റെഡിയാണ്. മോഹൻലാൽ ഒന്ന് വന്നു കിട്ടിയാൽ മാറ്റി, അപ്പോൾ ഷൂട്ടിങ് തുടങ്ങാവുന്നതേയുള്ളു," എന്നാണ് അവർ പറയുക. ഇത് കണ്ണടച്ച് കൊണ്ടുള്ള ഒരു വെടി പൊട്ടിക്കലാണ്," ശ്രീനിവാസൻ പറഞ്ഞു. ഒപ്പം, ഇത്തരത്തിൽ എടുക്കുന്ന പല സിനിമകൾക്കും സെറ്റിൽ വച്ചാണ് അന്നത്തെ സീനുകളും ഡയലോഗുകളും വരെ തീരുമാനിക്കപ്പെടുന്നതിനും അദ്ദേഹം വെളിപ്പെടുത്തി.

അങ്ങനെ അത്തരം സിനിമകൾ തീയറ്ററിൽ എത്തി വിജയിച്ചില്ലെങ്കിൽ, നിർമ്മാതാവും സംവിധായകനും പരസ്പരം പഴിചാരുകയാണ് പതിവെന്നും പ്രശസ്ത തിരക്കഥാകൃത്ത് വെളിപ്പെടുത്തി. "അങ്ങനെയാണ് യഥാർത്ഥ കാരണം വെളിപ്പെടുന്നത്. ആ സത്യം എന്താണെന്നു വച്ചാൽ, ഇപ്പോൾ മോഹൻലാൽ ഒരു സിനിമയിൽ അഭിനയിക്കുന്നുവെന്ന് പറഞ്ഞാൽ, ഈ നിർമ്മാതാവിന് തീയറ്ററുകൾ പണം കൊടുക്കും, പലിശക്കാരും വിതരണക്കാരും പണം കൊടുക്കും, അങ്ങനെ സ്വന്തം പോക്കെറ്റിൽ നിന്ന് ഒരു പൈസ പോലും മുടക്കാതെ ഇദ്ദേഹത്തിന് നിർമ്മാതാവാകാം," ചിന്താവിഷ്ടയായ ശ്യാമള താരം പറഞ്ഞു.

"പിന്നെ പടം ഇറങ്ങുന്നതിന് മുൻപ് തന്നെ ചില കളികളുണ്ട്. അത് എന്തൊക്കെയാണെന്ന് വച്ചാൽ, ദുബായിലെ വിതരണാവകാശം, പാട്ടിന്റെ വിൽപ്പന, ചാനലുകൾക്ക് സംപ്രേക്ഷണാവകാശം കൊടുക്കുക. അങ്ങനെ ചുരുക്കി പറഞ്ഞാൽ, മറ്റുള്ളവരുടെ പണവും, ഈ പണവും എല്ലാം വാങ്ങിച്ച്, സ്വന്തമായി പൈസ ഇറക്കാതെ തന്നെ പടം ഇറങ്ങുന്നതിന് മുൻപ് കുറെ പൈസ ലാഭമായി കൈയിൽ വരും. പിന്നെ മോഹൻലാൽ അഭിനയിക്കുമ്പോൾ ആ ചിത്രം സംവിധാനം ചെയ്യുന്ന ആളുടെ പ്രതിഫല തുകയും സാധാരണഗതിയിൽ വർദ്ധിക്കും," ശ്രീനിവാസൻ പറഞ്ഞു നിർത്തി.

Read more about: mohanlal sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X