ഭാവന എന്റെ മൂക്കിന് ഇടിച്ചു, പക്ഷെ കരഞ്ഞത് അവൾ തന്നെ; കുട്ടിയെ പോലെയാണവൾ; നടിയെക്കുറിച്ച് ശ്രീകാന്ത്

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമാ രം​ഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ് നടി ഭാവന. പുതിയ ചിത്രം നടികറിന്റെ പ്രൊമോഷന് എത്തിയ ഭാവനയെ കണ്ട് പഴയ ഭാവനയെ തിരിച്ച് കിട്ടി എന്നാണ് ആരാധകർ ഒന്നടങ്കം പറഞ്ഞത്. സിനിമാ ലോകത്ത് വലിയ സൗഹൃദ വലയങ്ങൾ ഭാവനയ്ക്കുണ്ട്. സഹപ്രവർത്തകരിൽ നിരവധി പേർ ഭാവനയുടെ സൗഹൃദത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

2000 ത്തിന്റെ തുട‌ക്ക വർഷങ്ങളിൽ അഭിനയ രം​ഗത്തേക്ക് വന്ന മലയാളത്തിലെ മിക്ക നടിമാരും ഇന്ന് പഴയത് പോലെ സിനിമാ രം​ഗത്ത് സജീവമല്ല. എന്നാൽ ഭാവനയ്ക്ക് അന്നും ഇന്നും സിനിമാ ലോകത്ത് സ്ഥാനമുണ്ട്. നമ്മൾ എന്ന സിനിമയിലൂടെ അഭിനയ. രം​ഗത്തേക്ക് കട‌ന്ന് വന്ന ഭാവനയ്ക്ക് പിന്നീട് കൈ നിറയെ അവസരങ്ങൾ ലഭിച്ചു. മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിലേക്ക് കടന്നപ്പോൾ ഭാവനയുടെ താരമൂല്യം കൂടി.

Bhavana

തമിഴിൽ അജിത്ത് ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചു. കന്നഡ സിനിമാ രം​ഗമാണ് ഭാവനയെ വലിയ തോതിൽ ആഘോഷിച്ചത്. മലയാളത്തിൽ നിന്ന് അഞ്ച് വർഷത്തോളം മാറി നിന്നപ്പോഴും ഭാവന കന്നഡ സിനിമാ രം​ഗത്ത് സജീവമായിരുന്നു. നടി ജീവിത പങ്കാളിയാക്കിയതും കന്നഡ സിനിമാ രം​ഗത്തെ നിർമാതാവായ നവീനെയാണ്.

ഭാവനയെക്കുറിച്ച് തമിഴ് നടൻ ശ്രീകാന്ത് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭാവനയോടൊപ്പം ഒന്നിലേറെ സിനിമകളിൽ ശ്രീകാന്ത് അഭിനയിച്ചിട്ടുണ്ട്. ഒരിക്കൽ ഷൂട്ടിം​ഗിനിടെയുണ്ടായ രസകരമായ സംഭവമാണ് ശ്രീകാന്ത് പങ്കുവെച്ചത്. ഭാവന എന്റെ മൂക്കിന് ഇടിച്ചു. എന്റെ മൂക്കാണ് പൊട്ടിയത്. അവളാണ് ഇടിച്ചതും. പക്ഷെ കരഞ്ഞത് അവളാണ്. അടികിട്ടിയതും ചോര വന്നതും എനിക്കാണ്.

Bhavana  Srikanth

എന്നാൽ കണ്ണീർ മാത്രം അവൾക്ക് വരുന്നത് എന്താണെന്ന് ഞാൻ ചോദിച്ചു. ​ഗാന രം​ഗ ചെയ്യുമ്പോൾ ഇടിക്കുന്ന പോലെ കാണിക്കണം. അറിയാതെ കുറച്ച് വേ​ഗത്തിൽ ഇടിച്ചു. ഉടനെ മൂക്ക് പൊട്ടി. നാല് സിനിമകൾ ഭാവനയ്ക്കൊപ്പം ചെയ്തിട്ടുണ്ട്. ഒരു കുട്ടിയെ പോലെയാണവൾ. വളരെ ചെെൽഡിഷാണെന്നും ശ്രീകാന്ത് ചിരിയോടെ പറഞ്ഞു. തമിഴകത്ത് അധികം സിനിമകൾ ഭാവന ചെയ്തിട്ടില്ല.

അജിത്ത് നായകനായ അസൽ ആണ് ഭാവന അഭിനയിച്ച അവസാനത്തെ തമിഴ് ചിത്രം. ഡാേർ എന്ന സിനിമയിലൂടെ വീണ്ടും തമിഴകത്തേക്ക് വരാനൊരുങ്ങുകയാണ് നടി. ഭാവനയുടെ സഹോദരൻ ജയ്ദേവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ് ഡോർ.

‌നടിയുടെ പുതിയ മലയാള ചിത്രം നടികർ തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകൻ. ജീൻ പോൾ ലാലാണ് ചിത്രം സംവിധാനം ചെയ്തത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയത്. തിരിച്ച് വരവിലും വലിയ സ്വീകാര്യത ഭാവനയ്ക്ക് ലഭിച്ചു. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X