വിദ്യാമ്മ എന്റെ മുഖത്തടിച്ചു; മാതൃത്വത്തിന്റെ നിമിഷം നീയെനിക്ക് തന്നെന്ന്; പവിത്രം സിനിമയ്ക്കിടെ നടന്നത്

ശ്രീവിദ്യ, തിലകൻ, മോഹൻലാൽ തുടങ്ങി വൻ താരനിര അണിനിരന്ന സിനിമയായിരുന്നു പവിത്രം. സിനിമ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു.

മലയാളികൾക്ക് മറക്കാനാവാത്ത നടിയാണ് ശ്രീവിദ്യ. തമിഴ്നാട്ടുകാരിയാണെങ്കിലും ശ്രീവിദ്യയോട് എന്നും ഒരു പ്രത്യേക മമത മലയാളികൾക്കുണ്ട്. മലയാളത്തിന്റെ മുഖശ്രീയായി സിനിമാ ലോകം എന്നും അഭിമാനത്തോടെ കാണിച്ചത് ശ്രീവിദ്യയുടെ മുഖമാണ്. ശ്രീവിദ്യയുടെ വിടർന്ന കണ്ണുകളിൽ തെളിഞ്ഞ ഭാവങ്ങൾ അനശ്വരമായി നിലനിൽക്കുന്നു.

സിനിമാ ലോകത്ത് എന്നും ശ്രീവിദ്യക്ക് പ്രസക്തിയുണ്ടായിരുന്നു. അവസാന നാളുകളിൽ സീരിയലിലാണ് അഭിനയിച്ചതെങ്കിലും അവ പ്രേക്ഷകരുടെ ജനപ്രിയ പരമ്പരകളായിരുന്നു. അനിയത്തിപ്രാവ്, പവിത്രം തുടങ്ങിയ സിനിമകളിൽ ശ്രീവിദ്യ ചെയ്ത അമ്മ വേഷം ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു.

അവസാന കാലത്തും സിനിമാ രം​​ഗവുമായി അഭേദ്യമായ ബന്ധം ശ്രീവിദ്യക്കുണ്ടായിരുന്നു. ഇന്നും ശ്രീവിദ്യയെക്കുറിച്ച് പറയുമ്പോൾ വാചാലരാവുന്നവർ സിനിമാ രം​ഗത്തുണ്ട്. ഏവരോടും നല്ല സൗഹൃദം ശ്രീവിദ്യക്കുണ്ടായിരുന്നു.

അമ്മ വേഷങ്ങളിലേക്ക് ശ്രീവിദ്യ ഒതുങ്ങിയ കാലത്ത് നടിക്ക് ലഭിച്ച മികച്ച വേഷമായിരുന്നു പവിത്രം സിനിമയിലേത്. പ്രായമായ കാലത്ത് ​ഗർഭിണിയാവുന്ന സ്ത്രീയെയാണ് ശ്രീവിദ്യ സിനിമയിൽ അവതരിപ്പിച്ചത്.

ഇപ്പോഴിതാ പവിത്രം സിനിമയിലെ ശ്രീവിദ്യയുടെ പെർഫോമൻസിനെ പറ്റി സംസാരിച്ചിരിക്കുകയാണ് സിനിമ സംവിധാനം ചെയ്ത ‍ടികെ രാജീവ് കുമാർ. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം.

Srividya

വിദ്യമ്മയെോടൊപ്പം ആദ്യമായി വർക്ക് ചെയ്തതാണ്. എന്തൊരു നടിയാണവർ. അങ്ങനെയാെരു നടിയെ പിന്നെ കാണാൻ പറ്റുമോ എന്ന് സംശയം തോന്നിയെന്ന് ടികെ രാജീവ് കുമാർ പറയുന്നു.

ശ്രീവിദ്യക്കൊപ്പമുള്ള ഒരു അനുഭവത്തെക്കുറിച്ചും രാജീവ് കുമാർ സംസാരിച്ചു. ​'ഗർഭിണിയാണെന്നറിഞ്ഞ് തിലകൻ ചേട്ടനും പുള്ളിക്കാരിയും കൂടി ഇരിക്കുന്നൊരു സീനുണ്ട്'

'ആറ് ഷോട്ടായി പ്ലാൻ ചെയ്തിരുന്ന രം​ഗമാണത്. ഈ സീൻ വായിച്ച് വിദ്യാമ്മ അസ്വസ്ഥയാണെന്ന് കേട്ടു. എന്ത് പറ്റിയെന്ന് നോക്കാൻ പോയി. ലൊക്കേഷനിലിരിക്കുന്നുണ്ട്'

'ഒന്നുമില്ല പെട്ടെന്ന് എടുക്കാമെന്ന് വിദ്യാമ്മ പറഞ്ഞു. എനിക്കാ ഇരിപ്പ് ഇഷ്ടപ്പെട്ടു. വിദ്യമ്മ ഇങ്ങനെ തന്നെ ഇരുന്നാൽ മതിയെന്ന് പറഞ്ഞു. ഞാനിങ്ങനെയേ ഇരിക്കുന്നുള്ളൂയെന്ന് മറുപടി'

'കുറച്ച് ദേഷ്യമുണ്ട്. അതേ ഇരിപ്പിൽ ഒറ്റ ഷോട്ടിൽ എടുക്കാൻ തീരുമാനിച്ചു. റിഹേഴ്സൽ വേണ്ടെന്ന് വിദ്യാമ്മ പറഞ്ഞു. സ്റ്റാർട്ട് ക്യാമറ പറഞ്ഞു'

'എഴുതി വെച്ചതിനേക്കാൾ എത്രയോ മനോഹരമായി ചെയ്തു. ​ഗ്ലിസറിനില്ല. കണ്ണൊക്കെ നിറഞ്ഞു. തിലകൻ ചേട്ടൻ അതേ പറ്റി പിന്നീട് പറഞ്ഞു'

Srividya

'ഷോട്ട് നോക്കിയാലറിയാം അഭിനയിക്കുമ്പോൾ മുടിയൊക്കെ എണീറ്റു. റിഹേഴ്സലില്ലാതെ ആ ഷോട്ട് ഓക്കെയായി'

'എല്ലാവരും ഇറങ്ങിട്ടും വിദ്യാമ്മ അവിടെ ഇരുന്നു. വിദ്യമ്മ എന്റെ കരണക്കുറ്റിക്ക് തട്ടി. അടിച്ചു എന്ന് വേണമെങ്കിൽ പറയാം'

'ദേഷ്യത്തോടെ അടിച്ചിട്ട് പറഞ്ഞു. യു പുട് മി ഇൻ എ റിയൽ ട്രബിൾ രാജീവ്, എന്ന്. മാതൃത്വം എന്ന നിമിഷം നീ എനിക്ക് തന്നു എന്ന് പറഞ്ഞു'

'അവർ ആ കഥാപാത്രമാവുന്നത് എന്ത് മനോഹരമായിട്ടാണ്. വിദ്യാമ്മ, ലളിത ചേച്ചി തുടങ്ങിയവർ ഷൂട്ടിനിടെ തരുന്ന പ്രശംസയോ കമന്റുകളോ വലിയ എഡ്യുക്കേഷനാണ്,' ടികെ രാജീവ് കുമാർ പറഞ്ഞു.

വിവാഹ മോചിതയായ ശ്രീവിദ്യ അമ്മയായിരുന്നില്ല.സിനിമകളിലെ താരത്തിന് ജീവിതത്തിൽ നിരവധി വിഷമങ്ങളുണ്ടായി. പ്രണയത്തകർച്ചകൾ വിവാഹ മോചനം എന്നിവ ശ്രീവിദ്യയെ ബാധിച്ചിരുന്നു.

നിരവധി പേർ ശ്രീവിദ്യയെ പ്രണയിച്ച് വഞ്ചിച്ചു എന്നാണ് സിനിമാ ലോകത്തെ സംസാരം. ജീവിതത്തിലെടുത്ത തീരുമാനങ്ങളിൽ പിഴവ് പറ്റിയെന്ന് ശ്രീവിദ്യ തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

Read more about: sreevidya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X