ശ്രീവിദ്യാമ്മ അന്ന് എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു; നന്നായി വരുമെന്ന് പറഞ്ഞത്രെ; മേനകയുടെ വാക്കുകൾ

മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടി ആണ് മേനക. ഓപ്പോൾ ഉൾപ്പെടെയുള്ള സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച മേനകയുടെ സ്വദേശം തമിഴ്നാടാണ്. മലയാള സിനിമയിലേക്കുള്ള കടന്ന് വരവിനെക്കുറിച്ച് മേനക സംസാരിച്ചിരുന്നു. ശ്രീവിദ്യ കാരണമാണ് താൻ മലയാളത്തിലേക്ക് വരുന്നതെന്നാണ് മേനക വ്യക്തമാക്കിയത്. അമൃത ടിവിയിൽ സംസാരിക്കുകയായിരുന്നു നടി.

എന്റെ ആദ്യത്തെ തമിഴ് പടത്തിന്റെ പാട്ട് സീൻ ചെന്നെെ വിജയ ​ഗാർഡനിൽ വെച്ച് ഷൂട്ട് ചെയ്യുകയായിരുന്നു. ഞാനും പുതിയ ഹീറോയിൻ ആണ്, എന്റെ കൂടെ അഭിനയിക്കുന്ന പയ്യനും പുതിയ ഹീറോ ആണ്.

'പാട്ട് സീൻ കഴിഞ്ഞ് വീട്ടിൽ ചെന്നപ്പോൾ വൈകുന്നേരം കെജി ജോർജ് സാറും പ്രൊഡ്യൂസർ ഫിലിപ്പ് സാറും എന്നെ കാണാൻ വന്നു. മലയാളം പടത്തിൽ ബുക്ക് ചെയ്യാൻ. അതാണ് കോലങ്ങൾ എന്ന സിനിമ. ഞങ്ങൾക്ക് മലയാളവുമായി ഒരു ബന്ധവും ഇല്ല. ആദ്യ സിനിമ റിലീസ് ചെയ്തിട്ടുമില്ല'

Menaka

'പിന്നെ നിങ്ങളെങ്ങനെ വന്നു എന്ന് അച്ഛൻ ചോദിച്ചപ്പോൾ ജോർജ് സർ പറഞ്ഞു
ശ്രീവി​ദ്യാമ്മ പറഞ്ഞിട്ടാണ് ഞങ്ങൾ മേനകയെ കാണാൻ വന്നതെന്ന്. വിദ്യാമ്മയുടെയും സത്താർ സാറിന്റെയും ഷൂട്ടിം​ഗ് അവിടെ വേറൊരു ഭാ​ഗത്ത് നടക്കുകയായിരുന്നു. അപ്പോൾ വിദ്യാമ്മ അവിടെ നിന്ന് എന്നെ ശ്രദ്ധിച്ച് പോലും. ജോർജ് സാറിനോട് അവർ പറഞ്ഞു'

'നിന്റെ പടത്തിൽ ഒരു ഹീറോയിനെ അന്വേഷിക്കുന്നില്ലേ ഞാനിങ്ങനെ ഒരു കുട്ടിയെ ​ഗാർഡനിൽ വെച്ച് കണ്ടിരുന്നു. എനിക്കെന്തോ ആ കുട്ടി നന്നായി വരുമെന്ന് മനസ്സിൽ തോന്നുന്നു എന്ന്. അങ്ങനെ ആണ് കോലങ്ങളിൽ ഞാൻ അഭിനയിച്ചത്. അത് കഴിഞ്ഞ് കുറേ പടങ്ങൾ തമിഴ് ആയിരുന്നു'

'മൂന്നാമത്തെ പടം സാവിത്രി മലയാളം പടത്തിന്റെ റീമേക്ക് ആയിരുന്നു. അതിൽ ഡബിം​ഗ് നടക്കവെ പെട്ടെന്ന് പ്രതാപ് പോത്തൻ വന്നു. ഹായ് മേനക അയാം പ്രതാപ് പോത്തൻ സേതുമാധവന്റെ അടുത്ത പടത്തിൽ നീ ആണ് ഹീറോയിൻ എന്ന് പറഞ്ഞിട്ട് അദ്ദേഹം പോയി'

'സേതുമാധവൻ സാർ ബുക്ക് ചെയ്യാൻ വന്നപ്പോൾ വേണ്ട എന്നാണ് ഞാൻ പറഞ്ഞത്. ശരി എന്നാൽ പിന്നെ കാണാം എന്ന് സാറും പറഞ്ഞു. ഒരു മിനുട്ടിനുള്ളിൽ എന്റെ ആദ്യത്തെ സംവിധായകൻ അഴകപ്പൻ സാർ വന്നു. ഇപ്പോൾ വന്നിട്ട് പോയത് സേതുമാധവൻ സർ അല്ലേ എന്ന് ചോദിച്ചു. അതെ മലയാളം പടത്തിന് ബുക്ക് ചെയ്യാൻ വന്നതാണ്, എനിക്ക് വേണ്ട എന്ന് പറഞ്ഞെന്ന് പറഞ്ഞു'

Sriviya, Menaka

'അദ്ദേഹം എന്നെ കുറെ വഴക്ക് പറഞ്ഞു. ഇദ്ദേഹത്തെ കാണാൻ കിട്ടാനിരിക്കുകയാണ് ഞാനൊക്കെ, എന്നിട്ട് ഇങ്ങനെ ആണോ നീ പറയുന്നതെന്ന് ചോദിച്ചു. ഇപ്പോൾ തന്നെ പോയി സമ്മതം പറയാനും അദ്ദേഹം പറ‍ഞ്ഞു. പറഞ്ഞില്ലെങ്കിൽ മിണ്ടില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. അപ്പോൾ തന്നെ ഞാൻ എവിഎം തിയറ്ററിൽ പോയി'

സർ വെളിയിൽ വന്നു. എന്താണെന്ന് ചോദിച്ചപ്പോൾ ഞാൻ അഭിനയിക്കാം എന്ന് പറഞ്ഞു. പെട്ടെന്ന് എന്താണ് തീരുമാനം മാറ്റിയതെന്ന് ചോദിച്ചു. എന്നെ സിനിമയിലെത്തിച്ച സംവിധായകൻ വഴക്ക് പറഞ്ഞെന്ന് പറഞ്ഞു. അങ്ങനെയാണ് താൻ ഓപ്പോൾ സിനിമയിലേക്ക് വരുന്നതെന്നും മേനക വ്യക്തമാക്കി.

More from Filmibeat

Read more about: menaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X