പ്രോ​ഗ്രാം ഏറ്റാൽ ഞാൻ ചത്തില്ലെങ്കിൽ ഉറപ്പായും എത്തും, അന്ന് ഓപ്പറേഷന് പിന്നാലെ ഷോ; സുബിയുടെ വാക്കുകൾ

നടി സുബി സുരേഷിന്റെ അപ്രതീക്ഷിത മരണം സിനിമാ, ടെലിവിഷൻ രം​ഗത്ത് വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്. അടുത്തിടെ പോലും ഊർജസ്വലയായി ടെലിവിഷൻ ഷോകളിലും സോഷ്യൽ മീഡിയയിലും കണ്ട സുബിയുടെ മരണ വാർത്ത പലർക്കും അവിശ്വസനീയമായിരുന്നു.

കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു സുബി. നാൽപ്പത്തിരണ്ട് വയസായിരുന്നു. സഹപ്രവർത്തകരായ നിരവധി പേർ സുബിക്ക് ആദരാഞ്ജലികൾ അറിയിച്ചു.

കോമഡി പ്രോ​ഗ്രാമുകളോട് തനിക്കുള്ള ആത്മാർത്ഥതയെക്കുറിച്ച്

കോമഡി വേദികളിൽ നിന്നുമാണ് സുബി സുരേഷ് സിനിമാ രം​ഗത്തേക്ക് കടക്കുന്നത്. എന്നാൽ അവസാന നാൾ വരെയും കോമഡി ഷോകളോട് സുബി മുഖം തിരിച്ചിരുന്നില്ല. വർഷങ്ങൾ നീണ്ട കരിയറിൽ വിദേശത്തുൾപ്പെടെ നിരവധി ഷോകളിൽ സുബി സുരേഷ് പങ്കെടുത്തു.

കോമഡി പ്രോ​ഗ്രാമുകളോട് തനിക്കുള്ള ആത്മാർത്ഥതയെക്കുറിച്ച് സുബി മുമ്പൊരിക്കൽ സംസാരിച്ചിരുന്നു. കൈരളി ടിവിയിലെ ജെബി ജം​ഗ്ഷൻ എന്ന പ്രോ​ഗ്രാമിൽ വെച്ചായിരുന്നു ഇത്.

ഒത്തിരി ഞാൻ ബുദ്ധിമുട്ടിയിട്ടുണ്ട്. അവരെയും ബുദ്ധിമുട്ടിച്ചിട്ടുണ്ട്

'സിനിമ കിട്ടിയില്ലല്ലോ എന്ന തോന്നലൊന്നും എനിക്കില്ലായിരുന്നു. ഞാൻ സിനിമ ചെയ്യണമെന്ന് എന്നേക്കാൾ കൂടുതൽ അമ്മയ്ക്കായിരുന്നു. ആ​ഗ്രഹം. അമ്മ പറഞ്ഞാൽ ഞാൻ കേൾക്കും. അങ്ങനെ ഓഫർ വന്നപ്പോൾ സിനിമ ചെയ്തു. കുറെ സിനിമകൾ എനിക്ക് ചെയ്യാൻ പറ്റാതെ പോയി'

'അതിന് കാരണം പ്രോ​ഗ്രാമുകൾ തന്നെയാണ്. പത്ത് ദിവസത്തെ ഡേറ്റ് ചോദിക്കുമ്പോൾ അതിനിടയിൽ ഒന്നോ രണ്ടോ പ്രോ​ഗ്രാമുകളുണ്ടാവും. ചില പ്രോ​ഗ്രാമുകൾ ചെയ്ത് ഒത്തിരി ഞാൻ ബുദ്ധിമുട്ടിയിട്ടുണ്ട്. അവരെയും ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അഞ്ച് മണിക്ക് ഷൂട്ട് കഴിഞ്ഞ് വിട്ടേക്കാമെന്ന് പറയും'

സിനിമാ ഷൂട്ടിം​ഗ് ഒരിക്കലും പറഞ്ഞ സമയത്ത് തീർക്കാൻ പറ്റില്ല

'101 വെഡ്ഡിം​ഗിസിൽ പിറ്റേ ദിവസം രാവിലെ ജോയിൻ ചെയ്യണമെന്ന് പറഞ്ഞപ്പോൾ ഞാൻ‌ ​ഗോവയിലാണ്. രാത്രി മൊത്തം എന്റെ അനിയൻ ഡ്രെെവ് ചെയ്താണ് ലൊക്കേഷനിലെത്തുന്നത്. അത് കഴിഞ്ഞ് മൂന്നാമത്തെ ദിവസം എനിക്ക് പ്രോ​ഗ്രാമുണ്ട്, വൈകുന്നേരം അഞ്ച് മണിക്ക് വിടണമെന്ന് പറഞ്ഞു'

'സിനിമാ ഷൂട്ടിം​ഗ് ഒരിക്കലും പറഞ്ഞ സമയത്ത് തീർക്കാൻ പറ്റില്ല. അപ്പോൾ ഞാനവരെ ടെൻഷനടിപ്പിക്കുന്നു, ചില സീനുകളിൽ നിന്ന് കട്ടാവുന്നു. അങ്ങനെ കുറേ ബുദ്ധിമുട്ടുകൾ ഞാനവർക്കും അവരെനിക്കും ഉണ്ടാക്കിയിട്ടുണ്ട്. പ്രോ​ഗ്രാമേറ്റാൽ എനിക്ക് ചെല്ലാതിരിക്കാൻ പറ്റില്ല'

സ്വന്തം ഇഷ്ടപ്രകാരം പോവുന്നെന്ന് എഴുതിക്കൊടുത്ത് ഞാൻ പ്രോ​ഗ്രാമിന് പോയി

'സിനിമയുടെ ഡേറ്റ് നോക്കി ഞാൻ പ്രോ​ഗ്രാം ഇതുവരെ കളഞ്ഞിട്ടില്ല. ഒരു പ്രോ​ഗ്രാം ഏറ്റാൽ ഞാൻ ചത്തില്ലെങ്കിൽ അവിടെ എത്തിയിരിക്കും. യെമനിൽ പ്രോ​ഗ്രാം ചെയ്യാൻ പോവുമ്പോൾ ഞാനൊരു കീ ഹോൾ ഓപ്പറേഷൻ കഴിഞ്ഞ് ആശുപത്രിയിൽ അഡ്മിറ്റാണ്'

'ഞങ്ങൾ നാല് പേരെ പ്രോ​ഗ്രാമിലുള്ളൂ. കീ ​ഹോൾ കഴിഞ്ഞ് നാലാമത്തെ ദിവസം ഡോക്ടർ വിടില്ലെന്ന് പറഞ്ഞിട്ടും സ്വന്തം ഇഷ്ടപ്രകാരം പോവുന്നെന്ന് എഴുതിക്കൊടുത്ത് ഞാൻ പ്രോ​ഗ്രാമിന് പോയി,' സുബി സുരേഷ് പറഞ്ഞതിങ്ങനെ.

സിനിമകൾ കുറവാണെങ്കിലും ടെലിവിഷൻ രം​ഗത്ത് സുബി സജീവമായിരുന്നു

സുബിക്ക് ആദരാഞ്ജലികളർപ്പിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ ഓർമ്മകൾ പങ്കുവെക്കുന്നുണ്ട്, കോമഡി ഷോകളിൽ പണ്ട് മുതലേ സാന്നിധ്യമറിയിച്ച ചുരുക്കം വനിതകളിലൊരാളാണ് സുബി സുരേഷ്.

ചെയ്ത് സിനിമകൾ കുറവാണെങ്കിലും ടെലിവിഷൻ രം​ഗത്ത് സുബി സജീവമായിരുന്നു. യൂട്യൂബ് ചാനലിലൂടെ തന്റെ പല വിശേഷങ്ങളും സുബി സുരേഷ് പങ്കുവെക്കാറുണ്ടായിരുന്നു. സുബി കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലാണെന്ന് പലർക്കും അറിയില്ലായിരുന്നു.

Read more about: subi suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X