വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ വീട്ടിൽ വന്നു; അച്ഛൻ അന്ന് പറഞ്ഞത്; സുഹാസിനിയുടെ വാക്കുകൾ

എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ ലോകത്തിന് ലഭിച്ച ഏറ്റവും മികച്ച നായിക നടിമാരിൽ ഒരാളാണ് സുഹാസിനി. എപ്പോഴും ഊർജസ്വലയായി കാണുന്ന, നേതൃപാടവവും സിനിമയിലെ വിവിധ മേഖലകളിൽ അറിവുമുള്ള സുഹാസിനിയെ വേറിട്ട് നിർത്തുന്നു. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ നടി എന്നും ശ്രദ്ധാലുവാണ്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ തുടരെ സുഹാസിനിയെ തേടിയെത്തി.

1980 ൽ നെഞ്ചത്തെ കിളത്തെ എന്ന സിനിമയിലൂടെയാണ് സുഹാസിനി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന പുരസ്കാരം സുഹാസിനിക്ക് ലഭിച്ചു. സംവിധായകൻ മണിരത്നത്തെയാണ് സുഹാസിനി വിവാഹം ചെയ്തത്. 1988 ലായിരുന്നു വിവാഹം. ഒരു മകനും ദമ്പതികൾക്ക് പിറന്നു. നന്ദൻ എന്നാണ് മകന്റെ പേര്.

Suhasini

തന്റെ വിവാഹം കഴിഞ്ഞ ആദ്യ നാളുകളെക്കുറിച്ച് സുഹാസിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സ്റ്റേ ഫിറ്റ് രമ്യ എന്ന ചാനലിൽ സംസാരിക്കുകയായിരുന്നു നടി. എല്ലാം കാര്യങ്ങളും നോക്കി നടത്തുന്നത് തന്റെ ബലമാണെന്ന് സുഹാസിനി പറയുന്നു. കല്യാണം കഴിഞ്ഞ് ഒരാഴ്ചയായപ്പോൾ ഞാൻ എന്റെ വീട്ടിലേക്ക് വന്നു. പുതിയ കർട്ടൺ ഓർഡർ ചെയ്തിരുന്നു. ഞാനും അമ്മയും കർട്ടൺ ഇടുകയായിരുന്നു. കല്യാണം കഴിച്ച് അയച്ചതല്ലേ, പിന്നെയും വന്ന് ഈ വീട്ടിൽ കർട്ടനൊക്കെ ഇടുന്നത് എന്തിനാണെന്ന് അച്ഛൻ ചോദിച്ചു.

അത് എന്റെ സ്ട്രോങ് സ്യൂട്ട് ആണ്. ആവശ്യമുള്ള കാര്യങ്ങൾ അല്ലെങ്കിൽ പോലും ഞാൻ പോയി തലയിടും. ചില സമയത്ത് അത് ഗുണം ചെയ്യും. ചില സമയത്ത് ദോഷമാകും. രണ്ട് വശവും നോക്കി ബാലൻസ് ചെയ്യുന്നതാണ് ഇപ്പോൾ തന്റെ രീതിയെന്നും സുഹാസിനി വ്യക്തമാക്കി. സ്റ്റേ വിത്ത് രമ്യ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി.

Suhasini

എല്ലാ കാര്യങ്ങളും കൃത്യമായി നേരത്തെ പ്ലാൻ ചെയ്യുന്നതാണ് തന്റെ രീതിയെന്നും സുഹാസിനി വ്യക്തമാക്കി. മണി പലപ്പോഴും എന്നെ വഴക്ക് പറയും. പത്ത് ദിവസം കഴിഞ്ഞാണ് ഔട്ട് ഡോർ ഷൂട്ടെങ്കിലും ഇന്ന് എന്റെ സ്യൂട്ട് കേസിൽ എല്ലാം എടുത്ത് വെക്കും. അത്രയും തയ്യാറെടുപ്പ് താൻ നടത്താറുണ്ടെന്നും സുഹാസിനി പറയുന്നു. മുതിർന്ന നടിയാണെന്നൊന്നും ചിന്തിക്കാതെ പുതുമുഖങ്ങളെ വരെ അഭിമുഖം ചെയ്യാൻ എങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിനും സുഹാസിനി മറുപടി നൽകി.

താനാരാണെന്ന ഖ്യാതികളൊക്കെ ജോലി ചെയ്യുന്നിടത്ത് കൊണ്ട് പോകുന്നത് വലിയ ഭാരമാണെന്ന് നടി വ്യക്തമാക്കി. കുടുംബിനിയാണെങ്കിലും ജോലി ചെയ്യുമ്പോൾ ജോലിയിൽ മാത്രമാണ് ശ്രദ്ധയെന്നും സുഹാസിനി പറയുന്നു. ഞാൻ ജോലിക്ക് പോകുമ്പോൾ അച്ഛനെയോ അമ്മയെയോ മണിയെയോ മകനെയോ കുറിച്ച് ആലോചിക്കുന്നില്ല. അവർ അവരുടെ ജോലിയിലാണ്. മണിരത്നം പൊന്നിയിൻ സെൽവൻ ഷൂട്ട് ചെയ്യുമ്പോൾ സുഹാസിനി ചുരുണ്ട മുടിയിലെ കെട്ട് എടുത്തോ എന്ന് ചിന്തിക്കില്ല.

അതേ പോലെയാണ് താനും വർക്ക് ചെയ്യുന്നതെന്നും സുഹാസിനി തുറന്ന് പറഞ്ഞു. 62 കാരിയായ സുഹാസിനി ഇപ്പോഴും കരിയറിൽ സജീവമാണ്. അഭിനയത്തിന് പുറമെ സംവിധാന രം​ഗത്തുൾപ്പെടെ സുഹാസിനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് വേണ്ടി നാം എന്ന ചാരിറ്റബിൾ ട്രസ്റ്റ് നടി നടത്തുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ പൂക്കാലം എന്ന മലയാള സിനിമയിൽ ശ്രദ്ധേയ വേഷത്തിൽ സുഹാസിനി അഭിനയിച്ചിട്ടുണ്ട്.

Read more about: suhasini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X