പിൻ സീറ്റിൽ ശ്രീദേവി, അവർ പറഞ്ഞത് കേട്ട് എനിക്ക് ഷോക്കായി; താരത്തെ നേരിൽ കണ്ടപ്പോൾ: സുകന്യ
സിനിമാ പ്രേക്ഷകർക്ക് മറക്കാനാകാത്ത നടിയാണ് അന്തരിച്ച ശ്രീദേവി. ജനലക്ഷങ്ങളുടെ പ്രിയങ്കരിയായ ഐക്കോണിക് നായിക നടി. ശ്രീദേവിക്ക് ശേഷം അത്രയും ജനപ്രീതി ലഭിച്ച നടിമാർ ഇന്ത്യൻ സിനിമാ രംഗത്ത് കുറവാണ്. തെന്നിന്ത്യൻ സിനിമാ രംഗത്ത് നിന്നും ബോളിവുഡിലേക്ക് കടന്ന ശ്രീദേവി വളരെ പെട്ടെന്ന് താരറാണിയായി മാറി. ഹിറ്റുകൾ ഒന്നിന് പിറകെ ഒന്നായി വന്നു. അന്തർമുഖയായിരുന്നു ശ്രീദേവി.
സെറ്റുകളിൽ അധികമാരോടും സംസാരിക്കുന്ന പ്രകൃതം നടിക്കുണ്ടായിരുന്നില്ല. ക്യാമറയ്ക്ക് മുന്നിൽ വിസ്മയിപ്പിച്ച ശ്രീദേവി അഭിനയം കഴിഞ്ഞാൽ എല്ലാവരിൽ നിന്നും ഉൾവലിഞ്ഞു. ശ്രീദേവിയുടെ ഈ സ്വഭാവ രീതിയെക്കുറിച്ച് നിരവധി സഹപ്രവർത്തകർ സംസാരിച്ചിട്ടുണ്ട്. ശ്രീദേവിയെക്കുറിച്ച് നടി സുകന്യ ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഞാൻ ശ്രീദേവിയുടെ വലിയ ആരാധികയാണ്. ഇൻസ്ട്രിയിലേക്ക് വന്ന കാലത്ത് ഒരിക്കൽ തുണിക്കടയിൽ വെച്ച് അവരെ കണ്ടിരുന്നു. ഞാൻ അവരോട് സ്വയം പരിചയപ്പെടുത്തി സംസാരിച്ചു. പിന്നീട് ഞാൻ ആർട്ടിസ്റ്റായ ശേഷം ഒരു ഫങ്ഷന് എല്ലാ ആർട്ടിസ്റ്റുകളും കൂടി പോയിരുന്നു. എന്റെ പിന്നിലത്തെ സീറ്റിൽ ശ്രീദേവിയായിരുന്നു. സംസാരിക്കണോ എന്ന ചിന്ത വന്നു.
എന്നെ പരിചയപ്പെടുത്തിയപ്പോൾ എനിക്ക് നന്നായറിയാം, ഇവർ ഡിസെെൻ ചെയ്യും, വരയ്ക്കും. പാടും എന്ന് എന്നെക്കുറിച്ച് ശ്രീദേവി പറഞ്ഞു. എനിക്ക് ഷോക്കായി. ദെെവമേ എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു എന്ന് തോന്നി. എത്രയോ ഉയരത്തിലുള്ള ആളാണവർ. ഒരു ആർട്ടിസ്റ്റിനെക്കുറിച്ച് മനസിലാക്കാൻ അവർക്ക് കഴിഞ്ഞെന്നും സുകന്യ പറഞ്ഞു. നടി എന്നതിനൊപ്പം ഡിസെെനിംഗിൽ തനിക്കുള്ള താൽപര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടി.
ശ്രീദേവി വളരെ കുറിച്ച് പേരുമായേ സിനിമാ രംഗത്ത് അടുത്ത് ഇടപഴകിയിട്ടുള്ളൂ. ഒരിക്കൽ നടി ശബാന അസ്മി ശ്രീദേവിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ശ്രീദേവിയുടെ അത്രയും കഴിവ് എനിക്കില്ല. ശ്രീദേവി ശരിക്കും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സെറ്റിൽ അവരെ കാണുമ്പോൾ ഇവരുടെ ഉള്ളിൽ ജീവിതമേയില്ല എന്ന് തോന്നും. കാരണം ഒന്നും മിണ്ടാതെ മാറി ഇരിക്കും. എന്നാൽ സ്റ്റാർട്ട് ക്യാമറ ആക്ഷൻ പറയുമ്പോൾ ശ്രീദേവി പൂർണമായും മാറും. തിളക്കമുള്ള ഊർജ്വസ്വലയായ കഥാപാത്രമായി മാറും. കട്ട് പറഞ്ഞാൽ വീണ്ടും പഴയത് പോലെ. അത്രയും അന്തർമുഖയായിരുന്നു ശ്രീദേവിയെന്നാണ് ശബാന ആസ്മി പറഞ്ഞത്.
കുട്ടിക്കാലത്തേ സിനിമാ രംഗത്തേക്ക് വന്നയാളാണ് ശ്രീദേവി. ബാല്യവും കൗമരവും യൗവനവുമെല്ലാം സിനിമാ ലോകത്ത്. പ്രണയബന്ധങ്ങളിലുണ്ടായ പ്രശ്നം, അമ്മയുടെ വേർപാട്, സഹോദരിമായുണ്ടായ അകൽച്ച, ബോണി കപൂറുമായുള്ള വിവാഹ സമയത്തുണ്ടായ വിവാദങ്ങൾ എന്നിവയെല്ലാം വലിയ ചർച്ചയായതാണ്. ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് ബോണി കപൂർ ശ്രീദേവിയുമായി അടുക്കുന്നത്. മോണ കപൂർ എന്നായിരുന്നു ബോണിയുടെ ആദ്യ ഭാര്യയുടെ പേര്. ഒരു ഘട്ടത്തിൽ മോണ കപൂറും ബോണിയും പിരിഞ്ഞു. ശ്രീദേവിയെ ബോണി വിവാഹവും ചെയ്തു. ജാൻവി കപൂർ, ഖുശി കപൂർ എന്നീ രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു. 2018 ൽ ശ്രീദേവി മരണപ്പെട്ടു.


Click it and Unblock the Notifications











