വിളിച്ചാല്‍ രണ്ട് വാക്ക്! പുള്ളിക്ക് ഫാമിലി ലൈഫിന്റെ ആവശ്യമുണ്ടോ എന്ന് ചിന്തിച്ചുപോയിട്ടുണ്ട് : സുമ ജയറാം
ജീവിത വിശേഷങ്ങളാണ് സുമ ജയറാം വ്‌ളോഗിലൂടെ കാണിക്കുന്നത്. ഭര്‍ത്താവിന്റെ അസുഖാവസ്ഥയെക്കുറിച്ച് അവര്‍ നേരത്തെ തുറന്നുപറഞ്ഞിരുന്നു. പുകവലിയും, മദ്യപാനവും കാരണം കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ് നേരിടുന്നത്. സ്വന്തം വീട്ടിലായിരുന്ന അദ്ദേഹം ഇടയ്ക്ക് സുമയുടെയും, മക്കളുടെയും അടുത്തേക്ക് വന്നിരുന്നു. അതിനിടയിലാണ് വീഴ്ച. ഇതേത്തുടര്‍ന്ന് ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു. ഡിസ്ചാര്‍ജായി സ്വന്തം വീട്ടിലേക്കായിരുന്നു പോയത്. മക്കളുടെ കാര്യമൊക്കെയായി എപ്പോഴും തിരക്കിലാണ് ഞാന്‍. അതിനിടയില്‍ അദ്ദേഹത്തെ വേണ്ടപോലെ പരിചരിക്കാന്‍ പറ്റിയെന്ന് വരില്ല. എല്ലാത്തിനും സഹായം വേണം അദ്ദേഹത്തിന്. അതിനാലാണ് സ്വന്തം വീട്ടിലേക്ക് പോയതെന്നായിരുന്നു അവര്‍ പറഞ്ഞത്. പുതിയ വ്‌ളോഗിലൂടെയായിരുന്നു വിശേഷങ്ങള്‍ പങ്കുവെച്ചത്.
പുകവലിയും മദ്യപാനവും ഒഴിവാക്കിയാല്‍ തന്നെ ലല്ലുവിന്റെ ആരോഗ്യം ഓക്കെയാവും. മക്കളുടെ കാര്യം ഓര്‍ത്താല്‍ മതിയാവും. അപ്പനെ ആവശ്യമുള്ള സ്ഥലത്ത് അപ്പനെ തന്നെയാണ് ആവശ്യം. അമ്മയെയല്ല. കുഞ്ഞുങ്ങളല്ലേ അവര്‍. അപ്പനെ കിട്ടാതെ വളര്‍ന്നതില്‍ എനിക്കൊരുപാട് സങ്കടമുണ്ട്്. ചെറുപ്പത്തില്‍ നന്നായി മിസ് ചെയ്തു. മുതിര്‍ന്നപ്പോള്‍ ഞാന്‍ അതേക്കുറിച്ച് ചിന്തിക്കാറേയില്ല. ആണ്‍കുട്ടികളാവുമ്പോള്‍ അപ്പന്‍മാരോട് കുറേക്കൂടി സ്‌നേഹമായിരിക്കും. അതുപോലെ തന്നെ അപ്പനെ നോക്കിയായിരിക്കും അവര്‍ വലുതാവുന്നത്. അപ്പന്‍ എങ്ങനെയാണ് വണ്ടിയോടിക്കുന്നത്, വണ്ടിയെങ്ങനെയാണ് ക്ലീന്‍ ചെയ്യുന്നത്, അതൊക്കെ ആണ്‍കുട്ടികള്‍ നന്നായി ശ്രദ്ധിക്കും. എനിക്കും ലല്ലുഷിനും പ്രായമായി. അവര്‍ക്ക് 20 വയസാവുമ്പോള്‍ ഞങ്ങള്‍ക്ക് 70 വയസാവും. 70 വയസുവരെ ജീവിക്കണമെങ്കില്‍ നമുക്ക് ആരോഗ്യം വേണ്ടേ.

20 വയസിലെ കാര്യങ്ങള്‍ നാല് വയസില്‍ പറഞ്ഞ് കൊടുക്കാനാവുമോ. സ്‌റ്റെപ്പ് ബൈ സ്റ്റെപ്പായല്ലേ ഓരോന്ന് പഠിക്കുന്നത്. ഇപ്പോള്‍ അവരെ എബിസിഡി പഠിപ്പിക്കണം. അങ്ങനെ ചെയ്യണമെങ്കില്‍ എനിക്ക് സമാധാനം വേണ്ടേ. മക്കളെ നന്നായി നോക്കാനും, ലൈഫ് നന്നായി പോവാനും പറ്റണം. അതിന് മനസില്‍ സന്തോഷം വേണം, സമാധാനം വേണം. കുഞ്ഞുങ്ങളുടെ കാര്യം നോക്കുക. നമ്മുടെ ശരീരം നന്നായി പരിപാലിക്കുക. ജീവിതം ആസ്വദിക്കുക, അതൊക്കെയാണ് ഇപ്പോള്‍ വേണ്ടത്. പുള്ളിക്കാരന്റെ അമ്മയ്ക്ക് ഇപ്പോള്‍ എല്ലാം പറ്റുന്നുണ്ട്. പിന്നെ സഹായത്തിന് ആളുകളുണ്ട്. ഇവിടെ പ്രായമായൊരു ചേച്ചിയാണ് എനിക്ക് സഹായത്തിനുള്ളത്. ഞങ്ങള്‍ രണ്ടും പണിപ്പെട്ടാണ് മക്കളെ രാവിലെ സ്‌കൂളിലേക്ക് ഒരുക്കി വിടുന്നത്.
ഫുഡ് കഴിച്ച് കഴിഞ്ഞിട്ട് കാര്‍ട്ടൂണ്‍ അങ്ങനെ സ്ട്രിക്ടായാണ് ഞാന്‍ പറയാറുള്ളത്. എന്തിനാണ് ഇത്ര സ്ട്രിക്ട് എന്നൊക്കെയാണ് മമ്മി എന്നോട് ചോദിക്കാറുള്ളത്. അവര്‍ കാര്യങ്ങള്‍ മനസിലാക്കി ചെയ്യേണ്ട പ്രായമാണ്. അതിനുവേണ്ടി അവരെ പ്രാപ്തരാക്കണം. ലല്ലുഷിനെ നോക്കാന്‍ അമ്മയുണ്ടല്ലോ എന്ന കാര്യത്തില്‍ സമാധാനമാണ്. പുള്ളിയുടെ ഹെല്‍പ്പിനായി ഫുള്‍ടൈം ഒരാളുണ്ട്. ലല്ലുഷും ഇപ്പോള്‍ ഹാപ്പിയാണ്, ഞാനും അതെ എന്നും സുമ പറഞ്ഞിരുന്നു. വീഡിയോ കോളിലൂടെയായി ലല്ലുഷിനെ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിക്കുന്നതും അവര്‍ കാണിച്ചിരുന്നു. ഭക്ഷണം കഴിച്ചുവെന്നും, സുഖമായിരിക്കുവെന്നും, തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നുമായിരുന്നു സുമയോട് ലല്ലുഷ് പറഞ്ഞത്.
ഫോണ്‍ വിളിച്ച് കഴിഞ്ഞാല്‍ രണ്ടുവാക്ക് പറഞ്ഞ് അവസാനിപ്പിക്കും. വീട്ടുകാരുടെ ഇടയിലായത് കൊണ്ട് സംസാരിക്കാന്‍ നല്ല പേടിയുണ്ട് പുള്ളിക്ക്. കുട്ടികളെപ്പോലെയാണ് പുള്ളി. മിണ്ടരുതെന്ന് പറഞ്ഞാല്‍ മിണ്ടില്ല. വിളിക്കാം എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ വിൡക്കും. അമ്മയെയാണ് വിളിക്കേണ്ടതെങ്കില്‍ 25 പ്രാവശ്യം വിളിച്ചേനെ. പുള്ളിക്ക് ഫാമിലി ലൈഫിന്റെ ആവശ്യമുണ്ടായിരുന്നോ എന്നുപോലും ഞാന്‍ ഇടയ്ക്ക് ചിന്തിക്കാറുണ്ടെന്നുമായിരുന്നു സുമ ജയറാം പറഞ്ഞത്.


Click it and Unblock the Notifications