For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിൽക് സ്മിത മരിച്ചതറിഞ്ഞ് സുരേഷ് ​ഗോപി അസ്വസ്ഥനായി; അതിനൊരു കാരണം ഉണ്ടായിരുന്നു; നിർമാതാവ്

  |

  മലയാളത്തിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് സുരേഷ് ​ഗോപി. സിനിമകളിൽ നിന്ന് ഏറെക്കാലം മാറി നിന്നപ്പോഴും രാഷ്ട്രീയ വിവാദങ്ങളിൽ പെട്ടപ്പോഴും സുരേഷ് ​ഗോപിക്ക് സിനിമാ ലോകത്തുള്ള സ്ഥാനം അതുപോലെ നിലനിന്നു. പാപ്പൻ എന്ന സിനിമയാണ് തിരിച്ചു വരവിൽ സുരേഷ് ​ഗോപിയുടെ ശ്രദ്ധിക്കപ്പട്ട സിനിമ. സിനിമയിൽ നടന്റെ മകൻ ​ഗോ​കുൽ സുരേഷും ഒരു വേഷം ചെയ്തിരുന്നു.

  Also Read: കജോളും രമ്യ കൃഷ്ണയും ചെയ്ത പോലുള്ള വേഷങ്ങൾ ചെയ്യണം; അത് സ്വപ്‌നം കാണാറുണ്ട്: സ്വാസിക

  സുരേഷ് ​ഗോപി സഹപ്രവർത്തകരോട് കാണിക്കുന്ന സ്നേഹത്തെ പറ്റി നേരത്തെ പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. നല്ല മനസ്സിന് ഉടമയാണ് സുരേഷ് ​ഗോപി എന്ന് നടി ഖുശ്ബു അടുത്തിടെ പറഞ്ഞിരുന്നു. സമാനമായി പല താരങ്ങളും സുരേഷ് ​ഗോപിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

  നിർമാതാവും നടനുമായ ദിനേശ് പണിക്കർ സുരേഷ് ​ഗോപിയെക്കുറിച്ച് മുമ്പൊരിക്കൽ സംസാരിച്ചിരുന്നു. രജപുത്ര സിനിമയ്ക്കിടെയുണ്ടായ അനുഭവങ്ങളാണ് ദിനേശ് പണിക്കർ സംസാരിച്ചത്. 1996 ൽ പുറത്തിറങ്ങിയ സിനിമയിൽ സുരേഷ് ​ഗോപി, മുരളി തുടങ്ങിയവർ ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ.

  Also Read: ഭാര്യക്ക് പ്രസവ വേദന, ഭര്‍ത്താവിന് ഗാനമേള; മോനെ കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞ് എന്റെ മടിയില്‍ വച്ചു!

  'ക്ലെെമാക്സ് ഷൂട്ട് ചെയ്യാൻ വേണ്ടി ഞങ്ങൾ ഒരു ദിവസം ആയിരം ജൂനിയർ ആർട്ടിസ്റ്റുകളെ സെനറ്റ് ഹാളിൽ അറേഞ്ച് ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് ദുഃഖ വാർത്ത വരുന്നത്. സിൽക് സ്മിത അന്തരിച്ചു. സുരേഷ് ​ഗോപി അന്ന് മേക്ക് അപ്പ് ഒക്കെ ചെയ്ത്
  ലൊക്കേഷനിൽ‌ എത്തിയതേ ഉള്ളൂ'

  'സൂരേഷ് ​ഗോപി ഭയങ്കര അപ്സെറ്റായി. അതിന് പ്രധാന കാരണം സുരേഷ് ​ഗോപി തുടക്ക കാലത്ത് ചെയ്ത സിനിമയിൽ നായിക ആയിരുന്നു സിൽക് സ്മിത. മാത്രമല്ല കുറേ സിനിമകളിൽ അവർ ഒരുമിച്ച് വർക്ക് ചെയ്തിട്ടുമുണ്ട്'

  'ആ ഒരു വിഷമത്തിൽ സുരേഷ് ​ഗോപി പറഞ്ഞ്, ദിനേശേ ഇന്ന് ഷൂട്ടിം​ഗ് വേണ്ടെന്ന് വെക്കാം, മദ്രാസിൽ അവരുടെ ബോഡി എടുക്കുന്ന സമയത്ത് നമ്മൾ ഷൂട്ട് ചെയ്യുന്നത് ശരിയല്ലെന്ന്'

  'സുരേഷ് പറഞ്ഞത് മാനിച്ച്. അന്ന് ആയിരം ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പൈസ കൊടുത്ത് ഹാളിന്റെ വാടക കൊടുത്ത് ഷൂട്ടിം​ഗ് കാൻസൽ ചെയ്തു. അടുത്ത ദിവസം ഇതേ ആളുകളെ വരുത്തി ആ സീൻ ഷൂട്ട് ചെയ്തു,' ദിനേശ് പണിക്കർ പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

  1996 ലാണ് സിൽക് സ്മിത മരിക്കുന്നത്. ചെന്നെെയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് സിൽക് സ്മിതയെ കണ്ടെത്തിയത്. സിനിമാ ലോകത്തെ ​മാദക നടി ആയി അറിയപ്പെട്ടിരുന്ന സിൽക് സ്മിതയുടെ ജീവിതത്തിന്റെ അവസാന നാളുകൾ ദുഖകരമായിരുന്നു. സാമ്പത്തിക പ്രതിസന്ധികളും സിനിമയില്ലാത്ത അവസ്ഥയും സിൽക് സ്മിതയെ ബാധിച്ചിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണം എന്നാണ് അന്ന് പുറത്ത് വന്ന വിവരം.

  മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി തുടങ്ങിയ താരങ്ങളുടെ ഒപ്പം സിൽക് സ്മിത അഭിനയിച്ചിട്ടുണ്ട്.
  അതേസമയം സുരേഷ് ​ഗോപി ഏറെ നാളുകൾക്ക് ശേഷം സിനിമകളിൽ വീണ്ടും സജീവമാവുകയാണ്. മേം ഹൂ മൂസയാണ് സുരേഷ് ​ഗോപിയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. കോമഡി പശ്ചാത്തലത്തിലൊരുങ്ങിയ സിനിമ ആയിരുന്നു ഇത്.

  Read more about: suresh gopi
  English summary
  When Suresh Gopi Got Upset After Knowing Silk Smitha's Demise; Producer's Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X