മലയാളത്തിലെ നല്ല നടന്‍ ആരാണെന്ന ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി
ആക്ഷന്‍ ചിത്രങ്ങളിലൂടെയും മാസ് ഡയലോഗുകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. സഹനടനായും വില്ലന്‍ വേഷങ്ങളിലും കരിയര്‍ തുടങ്ങിയ താരം പിന്നീടാണ് നായകവേഷങ്ങളിലും തിളങ്ങിയത്. ഒരുകാലത്ത് സുരേഷ് ഗോപി ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മുന്‍നിര സംവിധായകരെല്ലാം നടനെ നായകനാക്കി ശ്രദ്ധേയ സിനിമകള്‍ സംവിധാനം ചെയ്തു.
സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം
റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച സ്വീകാര്യതയാണ് സുരേഷ് ഗോപി ചിത്രങ്ങള്‍ക്ക് ലഭിക്കാറുളളത്. അതേസമയം കൈരളിയുടെ ഒരഭിമുഖത്തില്‍ മലയാളത്തിലെ നല്ല നടന്‍ ആരാണെന്ന ചോദ്യത്തിന് സുരേഷ് നല്‍കിയ മറുപടി വൈറലായി മാറിയിരുന്നു.

ഒരിടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‍ വീണ്ടും മലയാളത്തില്‍ സജീവമായത്. ചിത്രത്തിലൂടെ ശ്രദ്ധേയ തിരിച്ചുവരവാണ് സുരേഷ് ഗോപി നടത്തിയത്. ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായ വരനെ ആവശ്യമുണ്ട് തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. വരനെ ആവശ്യമുണ്ടിന് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് സൂപ്പര്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

നിതിന്‍ രണ്‍ജി പണിക്കറിന്റെ കാവല്‍ സുരേഷ് ഗോപിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ്. മാസ് ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്കും ടീസറുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. കാവലിന് പുറമെ മാത്യൂ തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന്‍ എന്ന ചിത്രവും സുരേഷ് ഗോപിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ്.

അതേസമയം രാഷ്ട്രീയത്തില്‍ സജീവമായ ശേഷമായിരുന്നു സുരേഷ് ഗോപി സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയായിരുന്നു താരം. അതേസമയം അഭിമുഖത്തില്‍ താങ്കളുടെ സൃഷ്ടിയില്‍ നല്ല നടന്‍ ആരാണെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി വന്നത്. ഇതിന് മറുപടിയായി നല്ല നടന്മാര്‍ ഒരുപാട് പേരുണ്ടെന്ന് സുരേഷ് ഗോപി പറയുന്നു.

എങ്കിലും ഇന്നത്തെ കാലത്ത് പറയുകയാണെങ്കില്‍ മോഹന്‍ലാല്‍ ആണ് ഒരു മഹാനായ നടന്‍. ഈ മറുപടി മറ്റ് നടന്മാരെ അസ്വസ്ഥരാക്കില്ലേ എന്ന ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ മറുപടിയും ശ്രദ്ധേയമായി. ഞാന്‍ എന്റെ ഇഷ്ടം പറഞ്ഞു. അതിനുളള സ്വാതന്ത്രം എനിക്കില്ല. മാത്രമല്ല എന്നെ അങ്ങനെ ഇഷ്ടമാണെന്ന് പറയുന്നവര്‍ എത്രപേരുണ്ടാവും. സ്വയം എങ്ങനെ സുരേഷ് ഗോപി എന്ന നടനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിനും നടന്റെ മറുപടി വന്നു.
Recommended Video

ഞാനൊരു ആവറേജ് നടനാണെന്ന് എനിക്ക് നന്നായിട്ടറിയാം, സുരേഷ് ഗോപി പറയുന്നു. ഒരുപക്ഷ ആ ഒരു ടാലന്റ് വെച്ച് ഇത്രയും വലിയ പൊസിഷനില്‍ എത്താന്‍ പ്രാപ്തമല്ലാ എന്നും എനിക്ക് നന്നായിട്ടറിയാം. ഇക്കാര്യത്തില്‍ താന്‍ ആരോടും അസൂയപ്പെടുന്നില്ലെന്നും അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞു.


Click it and Unblock the Notifications