അതെന്റെ തെറ്റല്ല എന്ന് ഞാൻ പറയും, പക്ഷെ രാധിക സമ്മതിച്ചു തരില്ല: സുരേഷ് ഗോപി പറയുന്നു

മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ദമ്പതികളിൽ പ്രധാന പേരുകളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ച, തികച്ചും അറേഞ്ചഡ് ആയ ഒരു വിവാഹമായിരുന്നു മലയാളത്തിന്റെ ആക്ഷൻ സൂപ്പർ താരത്തിന്റേത്. അന്ന് പെണ്ണ് കാണാൻ പോകാൻ മടിച്ച സുരേഷ് ഗോപിക്ക് വേണ്ടി, രാധികയെ ആദ്യമായി പോയി കണ്ടത്, അദ്ദേഹം സഹോദരി സ്ഥാനത്ത് കാണുന്ന പ്രശസ്ത നടി പാർവതി ജയറാമാണ്. 1990ൽ വിവാഹിതരായ നടനും ഭാര്യയും, ഇരുവരുടെയും പരസ്പര സ്നേഹവും വിശ്വാസവും കൊണ്ട് മറ്റുള്ളവർക്ക് ഒരു മാതൃകയായി.

വലിയ വഴക്കുകളൊന്നും പരസ്പരം ഉണ്ടാക്കാറില്ലെങ്കിലും, രാധികയും താനും തമ്മിൽ അത്യാവശ്യം അഭിപ്രായ വ്യത്യാസങ്ങളും, എല്ലാ ദാമ്പത്യത്തിലേയും പോലെ ചെറിയ തർക്കങ്ങളും ഉണ്ടാവാറുണ്ട് എന്ന് സുരേഷ് ഗോപി പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. താൻ എത്ര ചൂടായാലും, പിന്നെ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഭാര്യ കൂടെ ഇരുന്ന് വിളമ്പി തന്നില്ലെങ്കിൽ തനിക്ക് ആഹാരം ഇറങ്ങില്ല, എന്നും സൂപ്പർ താരം ഒരിക്കൽ വെളിപ്പെടുത്തി. രാധികയില്ലാത്ത ഒരു ജീവിതം ഓർക്കാൻ പോലും പ്രയാസമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Suresh Gopi and Radhika
Photo Credit: OneIndia / Suresh Gopi, Instagram

കുറച്ചു കാലം മുൻപ് പേർളി മാണി ഷോയിൽ പങ്കെടുത്ത സൂപ്പർ താരം, തന്റെ ഭാര്യക്ക് തന്നിൽ ഏറ്റവും ഇഷ്ടപ്പെടാത്ത ഒരു സ്വഭാവത്തെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. രാധിക മാമിന് ഏറ്റവും ഇഷ്ടമല്ലാത്ത സാറിന്റെ സ്വഭാവം ഏതാണ് എന്ന് അവതാരക പേർളി ചോദിച്ചപ്പോൾ, അത് തന്റെ ദേഷ്യം ആണെന്ന് സുരേഷ് ഗോപി തുറന്നു സംസാരിച്ചു. അതിന്റെ പേരിൽ ഇടക്ക് ചെറിയ ശാസനകൾ ഭാര്യയിൽ നിന്ന് തനിക്ക് കിട്ടാറുണ്ടെന്നും സൂപ്പർ താരം വെളിപ്പെടുത്തി.

"ദേഷ്യം തന്നെ. മക്കൾ ആരെങ്കിലും വന്ന് എന്നോട് എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ, "നീ എന്താ അത് എന്റെ അടുത്ത് നേരത്തെ പറയാഞ്ഞത്" എന്ന് ഞാൻ ചോദിക്കും. അപ്പോൾ "പേടി ആയതുകൊണ്ടാ അച്ഛാ" എന്നാണ് അവരുടെ മറുപടി. അപ്പോൾ ഒന്ന് കൂടി ദേഷ്യം വരും. "നിങ്ങളൊക്കെ എന്താ ഇങ്ങനെ പേടിക്കുന്നത് എന്നെ? നോക്ക്, അതിന് ഞാൻ അല്ല തെറ്റുകാരൻ. എന്റെ ഒരു പ്രകൃതം ഇതാണ്. പക്ഷെ നിങ്ങൾ പേടിക്കുന്നു എന്ന് പറയുമ്പോൾ, അങ്ങനെ ഒരു നേച്ചർ എന്തിനാ നിങ്ങൾക്ക്?" എന്ന് ഞാൻ ചോദിക്കും. അപ്പോൾ പാമ്പ് പതുക്കെ പത്തി പോക്കും (ഭാര്യ രാധികയെ ഉദ്ദേശിച്ച്)," ഒരു ചിരിയോടെ സുരേഷ് ഗോപി പറഞ്ഞു.

Suresh Gopi  Radhika and family
Photo Credit: SureshGopi / Instagram

""അല്ല ഏട്ടാ, അങ്ങനെ അല്ല. നമ്മൾ ആണ് തിരുത്തേണ്ടത്," എന്ന് രാധിക പറയും. "അവർ പേടിക്കുന്ന ഒരു ആറ്റിറ്റ്യൂഡിലേക്ക് അവരെ വളർത്തരുത്. നമ്മുടെ ദേഷ്യം നമ്മൾ വേണ്ട എന്ന് വയ്ക്കണം," എന്നാണ് അവൾ പറയാറ്. അത്ര മാത്രമേ പറയു, ആ ലെവലിൽ പോലും ഇത് വരെ ഒരു മാറ്റവും വന്നിട്ടില്ല," സ്നേഹപൂർവ്വം സുരേഷ് ഗോപി ഓർത്തെടുത്തു. പ്രശസ്ത താരത്തിന്റെ വെളിപ്പെടുത്തലിൽ നിന്ന്, ഭാര്യയോടുള്ള അദ്ധേഹത്തിന്റെ അടുപ്പവും, സ്നേഹവും, ബഹുമാനവും വ്യക്തമായി വായിച്ചെടുക്കാനാവും.

സുരേഷ് ഗോപിയ്ക്കും രാധികയ്ക്കും 5 മക്കളാണ് ഉള്ളത്. മൂത്ത മകൾ ലക്ഷ്മി, വളരെ ചെറിയ പ്രായത്തിൽ തന്നെ അന്തരിച്ചു. മറ്റൊരു മകളായ ഭാഗ്യ സുരേഷിന്റെ വിവാഹം അടുത്തിടെ അത്യാഢംബരപൂർവം നടന്നിരുന്നു. മകൾ ഭാവ്നി സുരേഷ് ഇടയ്ക്ക് മോഡലിംഗ് ചെയ്യാറുണ്ട്. ആൺ മക്കളായ ഗോകുലും മാധവും യുവ നടന്മാരാണ്.

(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ സ്വന്തമല്ല. https://www.instagram.com/sureshgopi/, OneIndia, എന്നീ പേജുകളിൽ നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).

More from Filmibeat

Read more about: suresh gopi radhika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X