'മഞ്ജുവില്ലാതെ പറ്റില്ലെന്ന് സംവിധായകൻ; കത്തി നിൽക്കുന്ന സുരേഷ് ​ഗോപിയുടെ ഡേറ്റ് ക്യാൻസൽ ചെയ്തു'

മലയാള സിനിമയിൽ മഞ്ജു വാര്യർക്ക് പകരം വെക്കാൻ മറ്റൊരു നടി ഇല്ല. കൈ നിറയെ അവസരങ്ങളുള്ള മഞ്ജുവിന്റെ കരിയറിലെ കുതിപ്പ് സിനിമാ ലോകത്ത് സംസാരമാണ്. പ്രായം മുപ്പത് കഴിഞ്ഞാൽ നടിമാരുടെ മാർക്കറ്റ് നഷ്ടപ്പെടുന്നത് പതിവായ മലയാള സിനിമാ രം​ഗത്താണ് 44 കാരിയായ മഞ്ജു മുൻനിര നായിക നടിയായി തുടരുന്നത്. തെന്നിന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു നടിക്കും ഈ നേട്ടം സാധ്യമായില്ലെന്ന് നിസ്സംശയം പറയാം.

വിവാഹശേഷം അഭിനയ രം​ഗം വിട്ട മഞ്ജുവിനായി നീണ്ട 15 വർഷമാണ് ആരാധകർ കാത്തിരുന്നത്. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ നടി തിരിച്ചെത്തിയപ്പോൾ സിനിമാ ലോകം ആഘോഷമാക്കി. കരിയറിലെ തുടക്ക കാലത്ത് ചെയ്ത സിനിമകളാണ് മഞ്ജുവിന്റെ ഈ ജനപ്രീതിക്ക് കാരണം.

കണ്ണെഴുതി പൊട്ടും തൊട്ട്, ദയ, ആറാം തമ്പുരാൻ, സമ്മർ ഇൻ ബത്ലഹേം, പത്രം, ഇരട്ടക്കുട്ടികളുടെ അച്ഛൻ തുടങ്ങി നിരവധി സിനിമകളിൽ അക്കാലത്ത് ശ്രദ്ധേയ പ്രകടനം മ‍ഞ്ജു കാഴ്ച വെച്ചു. ആ പഴയ മഞ്ജുവിനെ ഇപ്പോൾ സിനിമകളിൽ കാണാൻ കഴിയുന്നില്ലെന്ന പരാതി ചിലർക്കെങ്കിലും ഉണ്ട്.

Manju Warrrier

മഞ്ജുവിന്റെ കരിയറിലെ ശ്രദ്ധേയ സിനിമകളിൽ ഒന്നാണ് 1997 ൽ പുറത്തിറങ്ങിയ കളിയാട്ടം. സുരേഷ് ​ഗോപി, ലാൽ‌ മഞ്ജു വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ സംവിധാനം ചെയ്തത് ജയരാജാണ്. ഷേക്സ്പിയറുടെ ഒഥെല്ലോ എന്ന നാടകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചെയ്ത സിനിമ മികച്ച നടനുള്ള ദേശീയ പുരസ്കാരം സുരേഷ് ​ഗോപിക്ക് നേടിക്കൊടുത്തു.

മഞ്ജുവും സുരേഷ് ​ഗോപിയും തകർ‌ത്തഭിനയിച്ച കളിയാട്ടം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. സിനിമയുടെ ഷൂട്ടിം​ഗിനെയുണ്ടായ അനുഭവങ്ങളെക്കുറിച്ച് നിർമാതാവ് കെ രാധാകൃഷ്ണൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

'അന്ന് ഞങ്ങൾ പയ്യന്നൂരാണ് ലൊക്കേഷൻ വെച്ചത്. ഷൂട്ടിം​ഗിന്റെ രണ്ട് ദിവസം മുമ്പ് മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പറഞ്ഞു, ചെറിയ പ്രശ്നമുണ്ട് മഞ്ജു ചിക്കൻ പോക്സ് ബാധിച്ച് കിടക്കുകയാണെന്ന്. ഞങ്ങൾ അപ്സെറ്റായി. മഞ്ജുവില്ലാതെ ആ പ്രൊജക്ട് ചിന്തിക്കാൻ പറ്റില്ല. ഇപ്പോൾ വരുന്ന നഷ്ടം സഹിക്കാം, പക്ഷെ അതിലും വലിയ നഷ്ടം ആയിരിക്കും മഞ്ജുവില്ലെങ്കിൽ എന്ന് ജയരാജൻ പറഞ്ഞു'

'ഞങ്ങൾ തിരിച്ച് പോയി. അന്ന് കത്തി നിൽക്കുന്ന സമയത്താണ് സുരേഷ് ​ഗോപിയുടെ ഡേറ്റ് കാൻസൽ ആവുന്നത്,' കെ രാധാക‍ൃഷ്ണൻ പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Manju Warrrier, Suresh Gopi

കളിയാട്ടത്തിന് പുറമെ സുരേഷ് ​ഗോപി, മഞ്ജു വാര്യർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമകളാണ് സമ്മർ ഇൻ ബത്ലഹേം, പത്രം എന്നിവ. സൂപ്പർഹിറ്റായിരുന്നു ഈ സിനിമകൾ. അക്കാലത്തെ ഹിറ്റ് ജോഡിയായി ഇരുവരും അറിയപ്പെട്ടു. തിരിച്ച് വരവിൽ മഞ്ജു വാര്യരും സുരേഷ് ​ഗോപിയും ഒരുമിച്ച് സിനിമകൾ ചെയ്തിട്ടില്ല. ആയിഷ, വെള്ളരിപ്പട്ടണം എന്നീ സിനിമകളാണ് മഞ്ജുവിന്റെതായി മലയാളത്തിൽ ഒടുവിൽ പുറത്തിറങ്ങിയത്.

മലയാളത്തിന് പുറമെ തമിഴിലും മഞ്ജു ഇന്ന് ശ്രദ്ധേയ സാന്നിധ്യമാണ്. തുനിവ് എന്ന അജിത്ത് ചിത്രത്തിൽ ശ്രദ്ധേയ വേഷം നടിക്ക് ലഭിച്ചു. അസുരൻ, തുനിവ് എന്നീ രണ്ട് സിനിമകളേ തമിഴിൽ നടി ഇതുവരെ ചെയ്തിട്ടുള്ളൂ. രണ്ട് സിനിമകളും ഹിറ്റായി. മഞ്ജുവിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X