twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാ​ഗ്യമില്ലാത്തവളെന്ന് നിർമാതാക്കൾ; താപ്സി പന്നുവിന് തെന്നിന്ത്യയിൽ സംഭവിച്ചത്

    |

    ബോളിവുഡ‍ിൽ മുൻ നിര നായിമാകമാരിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് താപ്സി പന്നു. സിനിമകൾ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ വളരെ സെലക്ടീവായ തപ്സി പിങ്ക്, ഥപ്പഡ്, ബഡ്ല, മൻമരസിയാൻ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന തപ്സി ബോളിവുഡിലെ സ്ഥിരം ശൈലികളിൽ ഇറങ്ങുന്ന സിനിമകളോട് നോ പറയുകയാണ് പതിവ്.

    കരിയറിന്റെ തുടക്ക കാലത്ത് വലിയ തോതിൽ ബുദ്ധിമുട്ടിയിരുന്നു

    ഇന്ന് സ്വന്തമായി ഒരു പിടി ഹിറ്റ് ചിത്രങ്ങളും ബോക്സ് ഓഫീസ് മൂല്യവുമുള്ള തപ്സി പക്ഷെ കരിയറിന്റെ തുടക്ക കാലത്ത് വലിയ തോതിൽ ബുദ്ധിമുട്ടിയിരുന്നു. ബോളിവുഡിലെ സ്വജനപക്ഷപാതം തന്റെ കരിയറിനെ ബാധിച്ചിരുന്നെന്ന് തപ്സി പല തവണ പറഞ്ഞിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചാണ് തപ്സി പതുക്കെ ബോളിവുഡിൽ ചുവടുറപ്പിച്ചത്.

    താപ്സി അഭിനയിക്കുന്ന ചിത്രങ്ങൾ പരാജയപ്പെടുമെന്ന് നിർമാതാക്കൾക്കിടയിൽ സംസാരം വന്നു

    പക്ഷെ തെന്നിന്ത്യയിൽ നിന്നും തപ്സിക്ക് തുടരെ തിരിച്ചടി നേരിട്ടിരുന്നു. തെന്നിന്ത്യയിലെ സിനിമാ നിർമാതാക്കൾ തന്നെ ഭാഗ്യമില്ലാത്തമില്ലാത്തവളായാണ് കണ്ടതെന്നും സിനിമകളുടെ പരാജയത്തിന്റെ ഉത്തരവാദിത്വം തന്റെ മേൽ ആരോപിക്കുമായിരുന്നെന്നാണ് നേരത്തെ താപ്സി വെളിപ്പെടുത്തിയത്.

    നടിയുടെ തമിഴ് ചിത്രമായ ആടുകളം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ഇതിന് തുടരെ അഭിനയിച്ച മൂന്ന് തെന്നിന്ത്യൻ സിനിമകളും പരാജയമായതോടെ താപ്സി അഭിനയിക്കുന്ന ചിത്രങ്ങൾ പരാജയപ്പെടുമെന്ന് നിർമാതാക്കൾക്കിടയിൽ സംസാരം വന്നു.

    രണ്ടോ മൂന്നോ പാട്ടിലും കുറച്ചു സീനുകളിലും അഭിനയിച്ചിരുന്ന തന്റെ പേരിൽ ഇത്തരമൊരു ആരോപണം വരുന്നത് വേദനിപ്പിക്കുന്നതായിരുന്നെന്ന് നടി പറഞ്ഞിരുന്നു. പക്ഷെ ആ സമയത്തും താൻ ആത്മവിശ്വാസം കൈവിടാതെ പിടിച്ചു നിന്നെന്നും നന്നായി അധ്വാനിച്ചെന്നും തപ്സി മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

    തെന്നിന്ത്യയിൽ ശ്രദ്ധ കിട്ടാതെ പോയെ താപ്സി പക്ഷെ ബോളിവുഡിൽ വേ​ഗം തന്നെ പിടിച്ചു കയറി. അമിതാബ് ബച്ചനോടൊപ്പം അഭിനയിച്ച പിങ്കിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രം താപ്സിയായിരുന്നു. പിന്നാലെ താപ്സിയെ തേടി നിരവധി ഓഫറുകളെത്തി. പക്ഷെ സ്ഥിരം വന്നു പോവുന്ന നായികയാവാൻ താൽപര്യമില്ലാതിരുന്ന നടി അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുത്തു.

    അനുപമ ചോപ്രയുമായുള്ള അഭിമുഖത്തിൽ താപ്സി തുറന്നു പറഞ്ഞിരുന്നു

    അതേസമയം ബോളിവുഡിലും താപ്സിക്ക് മുന്നിൽ പ്രതിസന്ധികളുണ്ടായിരുന്നു. കുടുംബ വാഴ്ച നിലനിൽക്കുന്ന ഇൻഡസ്ട്രിയിൽ അവസരങ്ങൾ കിട്ടാൻ നടി ബുദ്ധിമുട്ടി. പക്ഷെ ചെയ്യുന്ന വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെ താപ്സിക്ക് തന്റേതായ ഇടം ബോളിവുഡിൽ നേടാൻ കഴിഞ്ഞു.

    ഇന്ന് ഔട്ട് സൗഡേഴ്സ് ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസിനുടമയാണ്
    താപ്സി. ബോളിവുഡിലെ നെപ്പോട്ടിസത്തെ പറ്റി മുമ്പൊരിക്കൽ അനുപമ ചോപ്രയുമായുള്ള അഭിമുഖത്തിൽ താപ്സി തുറന്നു പറഞ്ഞിരുന്നു.

    താൻ കവർ ഫോട്ടോയായി വരാൻ താൻ ഇപ്പോഴും യോ​ഗ്യയല്ലെന്ന് കരുതുന്നവരുണ്ട്

    തനിക്കായി അവസരങ്ങളുണ്ടാക്കാൻ ആരും തന്നെ ഇല്ല. മാ​ഗസിനുകളിൽ താൻ കവർ ഫോട്ടോയായി വരാൻ താൻ ഇപ്പോഴും യോ​ഗ്യയല്ലെന്ന് കരുതുന്നവരുണ്ട്. താങ്കൾ എന്റെ അഭിമുഖമെടുക്കാൻ തന്നെ ഞാൻ സിനിമയിലെത്തി അഞ്ച് വർഷമെടുത്തെന്നും തപ്സി തുറന്നടിച്ചിരുന്നു.

    ഒരു സിനിമാ കുടുംബത്തിൽ നിന്നുള്ള ഒരു പുതുമുഖത്തിന് ഇത്തരം പ്രതിസന്ധികൾ അനുഭവിക്കേണ്ടി വരുന്നില്ലെന്നും താപ്സി ചൂണ്ടിക്കാട്ടി. സബാഷ് മിതു ആണ് തപ്സിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. അടുത്തിടെ വിരമിച്ച ക്രിക്കറ്റ് താരം മിതാലി രാജിന്റെ ബയോപിക് ആണിത്. ചിത്രത്തിനായി കഠിന പരിശീലനമായിരുന്നു തപ്സി നടത്തിയത്.

    Read more about: taapsee pannu bollywood
    English summary
    when taapsee pannu rejected from south indian films and called her unlucky charm
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X