twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ആശുപത്രിയുടെ മൂലയിൽ സ്മിതയുടെ മൃതദേഹം, മുഖത്തെല്ലാം ഈച്ചകൾ; ഓടിപ്പോയത് ശ്രീവിദ്യ, ആ കാഴ്ച മറക്കാൻ പറ്റില്ല''

    |

    80 കളിലും 90 കളിലും തെന്നിന്ത്യൻ സിനിമകളിലെ ​ഗ്ലാമറസ് നടിയായി നിറഞ്ഞു നിന്ന താരമാണ് സിൽക്ക് സ്മിത. സിനിമകളിൽ അതീവ ​ഗ്ലാമറസ് ആയി എത്തിയിരുന്ന സ്മിതയുടെ ജീവിതത്തിലുണ്ടായ ദുരന്തങ്ങൾ ഇന്നും ചർച്ചാ വിഷയമാണ്.

    Recommended Video

    'സില്‍ക്കിന്റെ മൃതദേഹം ആശുപത്രിയുടെ മൂലയില്‍ ഈച്ചയാര്‍ത്ത് കിടക്കുന്നത് കണ്ട് ഞെട്ടി'

    മേക്ക് അപ്പ് അസിസ്റ്റന്റായി ജോലി ചെയ്ത് തുടങ്ങിയ സിൽക് പിന്നീട് തെന്നിന്ത്യയിൽ തംര​ഗം സൃഷ്ടിച്ച നായിക ആവുകയായിരുന്നു. വണ്ടിചക്രം എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്മിത ശ്രദ്ധിക്കപ്പെടുന്നത്. ആ സിനിമയിലെ കഥാപാത്രത്തിന്റെ പേരായ സിൽക്ക് നടി തന്റെ പേരിനൊപ്പം ചേർത്തു. പിന്നീട് സിൽക് സ്മിത എന്ന പേരിൽ നടി അറിയപ്പെടാൻ തുടങ്ങി.

    ഇത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് വഴിവെച്ചു

    കരിയറിൽ കുതിച്ചുയർന്നത് പോലെ തന്നെ പിന്നീട് തിരിച്ചടികളും നടിക്ക് നേരിടേണ്ടി വന്നു. ​ഗ്ലാമറസ് വേഷങ്ങൾ ചെയ്യുന്ന നടി എന്ന ലേബലിൽ നിന്ന് പുറത്ത് കടക്കാൻ സിൽക്ക് സ്മിതയ്ക്കായില്ല. നല്ല സിനിമകളിൽ അഭിനയിക്കണം എന്ന ആ​ഗ്രഹത്താൽ പിൽക്കാലത്ത് ചില സിനിമകൾക്ക് നടി തന്നെ പ്രൊഡ്യൂസർ ആവുകയും ചെയ്തു.

    ഇത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് വഴിവെച്ചു. ഇതിനിടയിൽ വ്യക്തി ജീവിതത്തിലും നടിക്ക് തിരിച്ചടികൾ നേരിടേണ്ടി വന്നു. ഒടുവിൽ 1996 ൽ ചെന്നെെയിൽ വാടക വീട്ടിൽ തൂങ്ങി മരിക്കുകയയായിരുന്നു നടി

    മുത്തച്ഛനാകാന്‍ അച്ഛന് പേടി; അമ്മയാകുന്നുവെന്ന് അനില്‍ കപൂറിനോട് പറഞ്ഞതിനെക്കുറിച്ച് സോനംമുത്തച്ഛനാകാന്‍ അച്ഛന് പേടി; അമ്മയാകുന്നുവെന്ന് അനില്‍ കപൂറിനോട് പറഞ്ഞതിനെക്കുറിച്ച് സോനം

    ആശുപത്രിയിലെത്തിയപ്പോൾ കണ്ട കാഴ്ച മറക്കാൻ പറ്റില്ല

    മുമ്പൊരിക്കൽ സിൽക് സ്മിതയുടെ മരണം സംബന്ധിച്ച് നടിയുടെ സുഹൃത്തായിരുന്ന അനുരാധ എന്ന പഴയകാല നടി സംസാരിച്ചിരുന്നു. സ്മിതയുടെ മരണമറിഞ്ഞ് ആശുപത്രിയിലെത്തിയപ്പോൾ കണ്ട കാഴ്ച മറക്കാൻ പറ്റില്ലെന്നാണ് അനുരാധ പറഞ്ഞത്.

    സിൽക് സ്മിത മരിക്കുന്നതിന്റെ തലേന്ന് തന്നെ വിളിച്ചിരുന്നെന്ന് അനുരാധ പറയുന്നു. വേ​ഗം വാ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് സിൽക് പറഞ്ഞു. രാത്രി ഒമ്പതര മണിയായി നാളെ വന്നാൽ മതിയോ എന്ന് ചോദിച്ചു.

    ശരി നാളെ രാവിലെ വാ എന്ന് സിൽക് പറഞ്ഞു. രാവിലെ പോവാൻ നോക്കവെ ടിവിയിൽ സിൽക് മരിച്ചെന്ന വാർത്തയാണ് കണ്ടതെന്ന് അനുരാധ പറയുന്നു. ഉടനെ സ്മിതയുടെ വീട്ടിലേക്ക് പോയി. അപ്പോഴുണ്ടായ സംഭവങ്ങളും അനുരാധ വിശദീകരിച്ചു.

    സംസാരിച്ചാൽ എപ്പോഴാണ് അടിയാവുക എന്നറിയില്ല, അത്ര സെൻസിറ്റീവ് ആണ്; മമ്മൂട്ടിയെക്കുറിച്ച് കമൽസംസാരിച്ചാൽ എപ്പോഴാണ് അടിയാവുക എന്നറിയില്ല, അത്ര സെൻസിറ്റീവ് ആണ്; മമ്മൂട്ടിയെക്കുറിച്ച് കമൽ

    'ഞാനും വിദ്യാമ്മയും ഓടിപ്പോയി '

    'ഞാനും സതീഷും ( ഭർത്താവ്) സിൽക്കിന്റെ വീട്ടിലേക്ക് പോയി. അവിടേക്ക് ശ്രീവിദ്യാമ്മയും എത്തിയിരുന്നു. ഉള്ളിലേക്ക് പോയപ്പോൾ മൃതദേഹം വിജയ ആശുപത്രിയിലേക്ക് കൊണ്ട് പോയി എന്ന് പറഞ്ഞു. ഞങ്ങൾ ഉടനെ വിജയ ആശുപത്രിയിലേക്ക് പോയി. അവിടെ കണ്ട കാഴ്ച സഹിക്കാൻ പറ്റാത്തതയായിരുന്നു. ഒരു സ്ട്രക്ചറിലായിരുന്നു അവളെ കിടത്തിയിരുന്നത്. ആശുപത്രിയുടെ ഒരു മൂലയ്ക്ക്. മിഡിയും ടോപ്പുമായിരുന്നു വേഷം'

    'മൃതദേഹത്തിന്റെ മുഖത്തെല്ലാം ഈച്ചകളായിരുന്നു. എത്രയോ ആളുകൾ
    കാണാനാ​ഗ്രഹിച്ചവളുടെ മൃതശരീരത്തിൽ ഈച്ചയാർക്കുന്നു. ഞാനും വിദ്യാമ്മയും ഓടിപ്പോയി ഒരു തുണിയെടുത്ത് കൊണ്ട് വന്ന് വീശി. അത് മറക്കാനേ പറ്റില്ല,' അനുരാധ പറഞ്ഞതിങ്ങനെ.

    ഹോർമോൺ കുത്തിവെപ്പ് ഉണ്ടായിരുന്നു; 37ാം വയസ്സിൽ ​അമ്മയായതിനെക്കുറിച്ച് സോനം കപൂർഹോർമോൺ കുത്തിവെപ്പ് ഉണ്ടായിരുന്നു; 37ാം വയസ്സിൽ ​അമ്മയായതിനെക്കുറിച്ച് സോനം കപൂർ

    അടുത്ത സുഹൃത്തുക്കളായി സിൽകിന് ആരും ഉണ്ടായിരുന്നില്ല

    സിൽക് സ്മിതയുടെ ഒരു സുഹൃത്താണ് താനെന്നും അടുത്ത സുഹൃത്തല്ലെന്നും അനുരാധ പറയുന്നു. വളരെ അടുത്ത സുഹൃത്തുക്കളായി സിൽകിന് ആരും ഉണ്ടായിരുന്നില്ല. എല്ലാവരിൽ നിന്നും ചെറിയ ഒരു അകലം പാലിച്ചിരുന്നു. വ്യക്തിപരമായ വിഷമങ്ങളെ പറ്റി അധികം സിൽക് സംസാരിക്കില്ലായിരുന്നെന്നും അനുരാധ പറഞ്ഞു.

    Read more about: silk smitha
    English summary
    when tamil actress anuradha revealed shocking details about silk smitha's life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X