'അതിലെന്നെ ഒരുപാട് സഹായിച്ചത് പൊന്നമ്മയാണ്; കിരീടത്തിൽ ഞാനെന്തെങ്കിലും ചെയ്തെങ്കിൽ അതിന് കാരണം'

മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത നടനാണ് തിലകൻ. അഭിനയ മികവിൽ തിലകനെ വെല്ലുന്ന നടൻ ഇന്നും മലയാള സിനിമയിൽ വന്നിട്ടില്ലെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു, പെരന്തച്ചൻ, കിരീടം, മൂന്നാം പക്കം തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം തിലകന് കാഴ്ച വെക്കാനായി.

കരിയറിൽ തിളങ്ങുമ്പോഴും തിലകന് പിന്നാലെ എപ്പോഴും വിവാദങ്ങളുണ്ടായിരുന്നു. സഹ താരങ്ങളുമായി പലപ്പോഴും തിലകന് അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ട്. തിലകൻ തന്നെ ഇത് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. സിനിമാ സംഘടനകൾ ദീർഘകാലത്തേക്ക് നടനെ സിനിമകളിൽ നിന്ന് വിലക്കിയ സാഹചര്യവുമുണ്ടായിരുന്നു.

തിലകന് ഒപ്പമഭിനയിച്ചവരിൽ ഏറെ പ്രിയപ്പെട്ട നടിയായിരുന്നു

എന്നാൽ തിലകന് ഒപ്പമഭിനയിച്ചവരിൽ ഏറെ പ്രിയപ്പെട്ട നടിയായിരുന്നു കവിയൂർ പൊന്നമ്മ. ഇരുവരും ഭാര്യാ ഭർത്താക്കൻമാരായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ കിരീടം, സന്ദേശം തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്.

മുമ്പൊരിക്കൽ കവിയൂർ പൊന്നമ്മയെക്കുറിച്ച് തിലകൻ സംസാരിച്ചിരുന്നു. അമൃത ടിവിയിലെ സമാ​ഗമം എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് കവിയൂർ പൊന്നമ്മയെ നടൻ പ്രശംസിച്ചത്.

 കിരീടത്തിലോ മറ്റോ എനിക്കെന്തെങ്കിലും ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിൽ

'അൽത്താര നാടകത്തിലെ പ്രധാന വേഷമായിരുന്നു പൊന്നമ്മയ്ക്ക്. അതിലെ പൊന്നമ്മയുടെ ഡലയോ​ഗ് ഇപ്പോഴും ഓർമ്മയുണ്ട്. ഒരു നടനെ സംബന്ധിച്ചിടത്തോളം ഇതൊരു ഫുട്ബോൾ കളിയാണ്'

'കറക്ട് ആയി ലിഫ്റ്റ് ചെയ്ക് കിട്ടിലായലേ സ്മാഷ് ചെയ്യാൻ പറ്റൂ. അങ്ങനെ കറക്ടായി ലിഫ്റ്റ് ചെയ്ത് തരുന്ന നടിയാണ് പൊന്നമ്മ. കിരീടത്തിലോ മറ്റോ എനിക്കെന്തെങ്കിലും ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വമുള്ള ഏതാനും വ്യക്തികളിലൊരാളാണ് പൊന്നമ്മ'

ടാലന്റഡ് ആയവർ തമ്മിൽ പ്രവർത്തിക്കുമ്പോഴാണ് ഈ അറിവ് പകരാൻ സാധിക്കുക

'ചെങ്കാേലാണെന്ന് തോന്നുന്നു ഒരു സീനിൽ ഞാൻ വെള്ളമടിച്ച് കയറി വന്ന് പ്രശ്നമുണ്ടാക്കുമ്പോൾ പൊന്നമ്മ കരഞ്ഞ് കൊണ്ട് അരുതെന്ന് പറയുന്നു. അതിലെ എന്റെയൊരു ഡയലോ​ഗുണ്ട്. ഈ നെഞ്ചിനകത്ത് മുഴുവൻ തീയാണെന്ന്'

'അന്നേരം ഇവരുടെ റിയാക്ഷൻ എന്നെ എന്തൊക്കെയോ ആക്കി മാറ്റിക്കളിഞ്ഞു. ടാലന്റഡ് ആയവർ തമ്മിൽ പ്രവർത്തിക്കുമ്പോഴാണ് ഈ അറിവ് പകരാൻ സാധിക്കുക. അങ്ങനെ പൊന്നമ്മയിൽ നിന്നെനിക്കും എന്നിൽ നിന്ന് പൊന്നമ്മയ്ക്കും കിട്ടിയിരിക്കാം'

കൂടെയൊക്കെ അഭിനയിക്കുമ്പോൾ‌ നമ്മളറിയാതെ ചെയ്ത് പോവും

അതിലെന്നെ ഒരുപാട് ഹെൽപ്പ് ചെയ്തിട്ടുള്ള സ്ത്രീയാണ് പൊന്നമ്മ. സിനിമയിൽ പൊന്നമ്മ വന്ന് എത്രയോ നാൾ കഴിഞ്ഞിട്ടാണ് ഞാൻ വരുന്നത്. തിലകൻ പറഞ്ഞതിങ്ങനെ. തിലകനെക്കുറിച്ച് ഷോയിൽ അന്ന് കവിയൂർ പൊന്നമ്മയും സംസാരിച്ചു.

'അത് തന്നെയാണ് എനിക്ക് തിരിച്ച് പറയാനുള്ളത്. ചേട്ടന്റെ കൂടെയൊക്കെ അഭിനയിക്കുമ്പോൾ‌ നമ്മളറിയാതെ ചെയ്ത് പോവും. അറിഞ്ഞ് കൊണ്ടല്ല ചെയ്യുന്നത്,' കവിയൂർ പൊന്നമ്മ പറഞ്ഞതിങ്ങനെ.

സംഘടനകളുടെ വിലക്ക് മൂലം ഏറെ നാൾ തിലകന് സിനിമകളിൽ നിന്നും അവസരം ലഭിച്ചിരുന്നില്ല

ആളുകൾക്ക് ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്നത് ഇഷ്ടമായിരുന്നു. കത്തുകൾ വന്നിട്ടുണ്ടെന്നും നടി അന്ന് വ്യക്തമാക്കി. 2012 സെപ്റ്റംബർ 24 നാണ് തിലകൻ മരിക്കുന്നത്. ഇന്ത്യൻ റുപ്പി, ഉസ്താദ് ഹോട്ടൻ തുടങ്ങിയവയാണ് അവസാന കാലത്ത് തിലകന്റെ ശ്രദ്ധേയമായ സിനിമകൾ. സംഘടനകളുടെ വിലക്ക് മൂലം ഏറെ നാൾ തിലകന് സിനിമകളിൽ നിന്നും അവസരം ലഭിച്ചിരുന്നില്ല.

ഇന്നും ഈ വിഷയം സിനിമാ ലോകത്ത് ചർച്ചയാവാറുണ്ട്. തിലകന് നേരെയുണ്ടായത് നീതി നിഷേധമാണുണ്ടായതെന്ന് പിൽക്കാലത്ത് പലരും അഭിപ്രായപ്പെട്ടു. സംവിധായകൻ വിനയനുൾപ്പെടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

Read more about: thilakan kaviyoor ponnamma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X