മമ്മൂട്ടി അധോലോക നായകനായപ്പോള്‍ ത്രില്ലടിച്ചത് അമിതാഭ് ബച്ചന്‍ വരെ! ബിഗ് ബിയുടെ നടക്കാതെ പോയ ആഗ്രഹം!

Recommended Video

സാമ്രാജ്യത്തിനെക്കുറിച്ച് നിങ്ങൾക്കറിയാത്ത രഹസ്യങ്ങൾ | filmibeat Malaya;

മലയാളത്തില്‍ നിര്‍മ്മിച്ച ഒട്ടനവധി ചിത്രങ്ങള്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമെല്ലാം ചിത്രങ്ങള്‍അക്കൂട്ടത്തിലുണ്ട്. 1990 കളില്‍ റിലീസിനെത്തിയ മമ്മൂട്ടി ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. മമ്മൂട്ടിയുടെ സുവര്‍ണ കാലഘട്ടമെന്ന് പറയുന്നത് ഈ കാലയളവായിരുന്നു. മമ്മൂട്ടി നായകനായെത്തിയ പല സിനിമകളും ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിരുന്നു.

വെറും റീമേക്ക് ചെയ്യുന്നു എന്ന് മാത്രമല്ല ബോക്‌സോഫീസില്‍ നല്ല സാമ്പത്തിക വിജയം കരസ്ഥമാക്കാനും ഈ സിനിമകള്‍ക്ക് കഴിഞ്ഞിരുന്നു. അക്കാലത്ത് മമ്മൂട്ടിയുടെ ഹിറ്റ് സിനിമയായ സാമ്രാജ്യം ഹിന്ദിയിലേക്കും ചെയ്യണമെന്ന താല്‍പര്യത്തോടെ ബോളിവുഡ് കിംഗ് അമിതാഭ് ബച്ചന്‍ വന്നിരുന്നു. എന്നാല്‍ പലവിധ കാരണത്താല്‍ ആ സിനിമ മുടങ്ങി പോവുകയായിരുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 അധോലോക നായകനായി മമ്മൂട്ടി!!

അധോലോക നായകനായി മമ്മൂട്ടി!!

മലയാളത്തിന്റെ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും അധോലോക രാജാക്കന്മാരായെത്തി ഞെട്ടിച്ച ഒട്ടനവധി സിനിമകളുണ്ട്. മോഹന്‍ലാല്‍ സാഗര്‍ ഏലിയാസ് ജാക്കിയായി അറിയിപ്പെടുമ്പോള്‍ മമ്മൂട്ടി അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിലൂടെയാണ് അതിശയിപ്പിച്ചത്. അക്കാലത്തെ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു സാമ്രാജ്യം. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞെങ്കിലും സാമ്രാജ്യത്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ഇന്നും ജനപ്രീതി നേടുകയാണ്. ഐവി ശശിയുടെ സഹസംവിധായകനായിരുന്ന ജോമോന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു സാമ്രാജ്യം. അധോലോക രാജാക്കന്മാരുടെ കുടിപ്പകയുടെ കഥ പറഞ്ഞ ചിത്രം ഹൃദയസ്പര്‍ശിയായ രംഗങ്ങളും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു.

 മുംബൈയില്‍ നിന്നും വന്ന ഫോണ്‍

മുംബൈയില്‍ നിന്നും വന്ന ഫോണ്‍

സാമ്രാജ്യം പുറത്തിറങ്ങിയതിന് ശേഷം ജോമോന് മുംബൈയില്‍ നിന്നും ഒരു ഫോണ്‍ വന്നു. വിളിച്ചതാകട്ടെ ബോളിവുഡിന്റെ ബിഗ് ബി സാക്ഷാല്‍ അമിതാഭ് ബച്ചന്‍. സാമ്രാജ്യം റീമേക്ക് ചെയ്യണമെന്ന ആവശ്യവുമായിട്ടായിരുന്നു അദ്ദേഹം വിളിച്ചത്. സാമ്രാജ്യം കേരളത്തില്‍ സൂപ്പര്‍ ഹിറ്റായി. ബോളിവുഡിലും അത് വാര്‍ത്തയായി. അങ്ങനെയാണ് ഗുഡ്‌നൈറ്റ് മോഹന്‍ വഴി അമിതാഭ് ബച്ചന്‍ എന്നെ മുംബൈയിലേക്ക് വിളിപ്പിച്ചത്. മുംബൈയിലെ ഒരു സ്റ്റുഡിയോയില്‍ വെച്ചായിരുന്നു കൂടികാഴ്ച. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ബച്ചന്‍ സാര്‍ ക്യാമറയ്ക്ക് മുന്‍പിലായിരുന്നു.

അമിതാഭ് ബച്ചനെ കണ്ട നിമിഷം

അമിതാഭ് ബച്ചനെ കണ്ട നിമിഷം

ഞങ്ങളോട് മേക്കപ്പ് റൂമില്‍ കാത്തിരിക്കാന്‍ പറഞ്ഞു. ഞാനും മോഹനും മേക്കപ്പ് റൂമില്‍ ചെന്നിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ മോഹനന്‍ സിഗററ്റ് വലിക്കാന്‍ അവിടെ നിന്ന് ഇറങ്ങി പോയി. അപ്പോഴാണ് ബച്ചന്‍ സാര്‍ കാറ്റുപോലെ മുറിയിലേക്ക് കടന്ന് വരുന്നത്. അന്ന് ഞാന്‍ 24 വയസുള്ള പീക്കിരി പയ്യനാണ്. എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന് ആളെ മനസിലായില്ല. മേക്കപ്പ് ബോയി എന്ന് കരുതി തിരിച്ച് പോയി. അപ്പോഴും അത് സ്വപ്‌നമോ യാഥാര്‍ത്ഥ്യമോ എന്നറിയാതെ ഞാന്‍ തരിച്ചിരിക്കുകയാണ്.

 മടി കാരണം നടന്നില്ല..

മടി കാരണം നടന്നില്ല..

കുറച്ച് കഴിഞ്ഞപ്പോള്‍ സോറി സോറി എന്ന് പറഞ്ഞ് കൊണ്ട് ബച്ചന്‍ സാര്‍ തിരിച്ച് എന്റെ അടുത്ത് എത്തി. കെട്ടിപ്പിടിക്കാന്‍ കൈനീട്ടി. അങ്ങനെ ഞാന്‍ ഇന്ത്യന്‍ സിനിമയിലെ അഭിനയ വിസ്മയത്തെ കെട്ടിപ്പിടിച്ചു. അരമണിക്കൂര്‍ നീണ്ട കൂടികാഴ്ചയില്‍ സാമ്രാജ്യത്തിന്റെ സംവിധാനത്തെ കുറിച്ചും കോര്‍ത്തെടുത്ത തിരക്കഥയെ കുറിച്ചുമാണ് അദ്ദേഹം സംസാരിച്ചത്. അങ്ങനെ സാമ്രാജ്യം അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ചേര്‍ത്ത് ബോളിവുഡില്‍ എടുക്കാന്‍ അഡ്വാന്‍സ് തന്നു. പിന്നെ എന്ത് കൊണ്ടോ ആ പ്രോജക്ട് വര്‍ക്ക് ഔട്ട് ആയില്ല. ഞാന്‍ വേണ്ട രീതിയില്‍ ഫോളോ അപ്പ് ചെയ്തില്ല എന്നതായിരുന്നു സത്യം. എന്റെ മടി കാരണം ചെന്നൈയിലും ജന്മനാടായ കോഴിക്കോടും മാത്രമായി എന്റെ കലാജീവിതം ഒതുങ്ങി പോയി എന്നും ജോമോന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X