മമ്മൂട്ടിയാണ് റിയല്‍ മാസ്! ഇതുവരെ ആര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോര്‍ഡുമായി മമ്മൂക്ക!
Recommended Video

മലയാള സിനിമയിലെ രണ്ട് താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ആരാധക പിന്‍ബലത്തിന്റെ കാര്യത്തില്‍ ഇരുവരും ഒരുപോലെയാണെന്ന് പറയാം. കേരളത്തില്‍ ഏറ്റവുമധികം ഫാന്‍സുള്ള രണ്ട് നടന്മാരാണ് ഇരുവരും. താരങ്ങളുടെ സിനിമകള്‍ റിലീസിനെത്തുന്നത് ഒരു ആഘോഷം പോലെയാണ്. കൊട്ടുംപാട്ടു ആരവങ്ങളുമായിട്ടാണ് റിലീസ് ദിവസം സിനിമകളെ സ്വീകരിക്കുന്നത്.
ബിഗ് റിലീസിനൊരുങ്ങുന്ന സിനിമകള്‍ക്കെല്ലാം വലിയ രീതിയില്‍ ഫാന്‍സ് ഷോ സംഘടിപ്പിക്കാറുണ്ട്. ഷാന്‍സ് ഷോ യുടെ കണക്കുകള്‍ പറഞ്ഞാല്‍ ഇതുവരെ മറ്റൊരു സിനിമകള്‍ക്കും തകര്‍ക്കാന്‍ പറ്റാത്തൊരു റെക്കോര്‍ഡ് മമ്മൂട്ടിയുടെ പേരിലുണ്ട്. ഇന്നും അതൊരു റെക്കോര്‍ഡായി തന്നെ തുടരുകയാണ്.

മമ്മൂട്ടിയുടെ പരുന്ത്
മമ്മൂട്ടിയെ നായകനാക്കി പത്മകുമാര്‍ സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് പരുന്ത്. ടിഎ റസാഖ് ആയിരുന്നു ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നത്. ശ്രീ മുരുകാ ചിട്ടി ഫണ്ട്‌സ് ഫിനാല്‍ഷ്യലിന്റെ ഉടമയായ പലിശക്കാരന്‍ പുരുഷോത്തമനായിട്ടാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിച്ചത്. ജയസൂര്യ, കൊച്ചിന്‍ ഹനീഫ, സസൈജു കുറുപ്പ്, ജഗതി ശ്രീകുമാര്‍, റായ് ലക്ഷ്മി, ദേവന്‍, കെപിഎസി ലളിത എന്നിങ്ങനെ വമ്പന്‍ താരങ്ങളായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.

ബിഗ് റിലീസ് ചിത്രം
2008 ല്‍ തിയറ്ററുകളിലേക്ക് എത്തിയ മറ്റ് സിനിമകള്‍ക്ക് ലഭിക്കാത്ത അത്രയും പ്രധാന്യത്തോടെയായിരുന്നു പരുന്ത് റിലീസ് ചെയ്തത്. ആ വര്‍ഷത്തെ ബിഗ് റിലീസായിരുന്നു. മെഗാസ്റ്റാറിന്റെ ആരാധകരെ സന്തോഷത്തിലാക്കിയാണ് പരുന്ത് തിയറ്ററുകളിലേക്ക് എത്തിയത്. മാത്രമല്ല ഫാന്‍സ് ഷോ യുടെ കാര്യത്തില്‍ ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ഒരു ചരിത്രം സൃഷ്ടിച്ചതും മമ്മൂട്ടിയായിരുന്നു.

ആ റെക്കോര്‍ഡിങ്ങനെ
പരുന്തിന്റെ ആദ്യ ഷോ പ്രദര്‍ശനത്തിനെത്തിയത് 12.01 അര്‍ദ്ധരാത്രിയായിരുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു സിനിമയുടെ ഫാന്‍സ് ഷോ ആ സമയത്ത് റിലീസ് ചെയ്യുന്നത്. പിന്നീട് വന്ന ബിഗ് ബജറ്റ് ചിത്രങ്ങളൊന്നും അത്ര നേരത്ത് റിലീസ് ചെയ്തിരുന്നില്ല. അതേ സമയം മോഹന്‍ലാല്‍ നായകനായിട്ടെത്തിയ ഒടിയനാണ് രണ്ടാം സ്ഥാനത്തുള്ളത്. ഒടിയന്റെ റിലീസ് ദിവസം വെളുപ്പിന് നാല് മണിക്കായിരുന്നു ഫാന്‍സ് ഷോ സംഘടിപ്പിച്ചിരുന്നത്.

ഫെബ്രുവരിയിലെത്തിയ ചിത്രങ്ങള്‍
മമ്മൂട്ടി നായകനായി അഭിനയിച്ച് രണ്ട് സിനിമകളായിരുന്നു ഫെബ്രുവരിയില്‍ റിലീസിനെത്തിയത്. തമിഴിലും തെലുങ്കിലുമായി നിര്‍മ്മിച്ച യാത്രയും പേരന്‍പും സൂപ്പര്‍ ഹിറ്റുകളായിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലായിട്ടാണ് ഈ സിനിമകള്‍ റിലീസ് ചെയ്തിരുന്നത്. രണ്ട് സിനിമകളിലും മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രമെന്ന് പറയാവുന്ന ചിത്രങ്ങള്‍ക്ക് വലിയ പ്രേക്ഷക പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. ബോക്‌സോഫീസില്‍ സാമ്പത്തിക വരുമാനം ഉണ്ടാക്കിയിട്ടാണ് ഇരു ചിത്രങ്ങളും പ്രദര്‍ശനം അവസാനിപ്പിച്ചത്.

മധുരരാജ വരുന്നു!
2010 ല്‍ റിലീസിനെത്തിയ മമ്മൂട്ടിച്ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗവുമായിട്ടാണ് മധുരരാജ എത്തുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉദയ്കൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ഇത്തവണത്തെ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തുന്ന മധുരരാജ ഏപ്രില്‍ പന്ത്രണ്ടിനാണ് റിലീസ് ചെയ്യുന്നത്. ജയ്, ജഗപതി ബാബു, സിദ്ദിഖ്, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, നെടുമുടി വേണു, വിജയ് രാഘവന്‍, ആര്‍കെ സുരേഷ്, അജു വര്‍ഗീസ്, സലിം കുമാര്‍, ധര്‍മജന്‍, ബിജു കുട്ടന്‍, നോബി, ബാല, മണികുട്ടന്‍, കൈലാഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബൈജു എഴുപുന്ന, ആംആര്‍ ഗോപകുമാര്‍, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴറ്റൂര്‍, എന്നിങ്ങനെ മലയാളം, തമിഴ്, തെലുങ്കു എന്നിങ്ങനെ വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നും വമ്പന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.


Click it and Unblock the Notifications











