അച്ഛന്റെ ജീവന്‍, സത്യത്തില്‍ ടൊവിനോ ശരിയ്ക്കും പൃഥ്വിരാജിനെ അനുകരിക്കുകയാണോ?
രണ്ട് ദിവസം മുന്‍പാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍ മകള്‍ അലംകൃതയെ കൈയ്യില്‍ എടുത്ത്, 'എന്റേത്' എന്ന തലക്കെട്ടോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഫോട്ടോ നിമിഷം നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും പൃഥ്വിയുടെ പിതൃ വാത്സ്യത്തെ കുറിച്ച് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു.
തൊട്ടു പിന്നാലെ ഇതാ സമാനമായ പോസ്റ്റുമായി ടൊവിനോ തോമസും. തന്റെ കുഞ്ഞിനെ കൈയ്യില്‍ എടുത്ത് 'അച്ഛന്റെ ജീവന്‍' എന്ന തലക്കെട്ടോടെയാണ് ടൊവിനോ ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. ഇത് കണ്ടപ്പോള്‍ ആരാധകര്‍ ആദ്യം ചോദിയ്ക്കുന്നത്, 'ശരിക്കും ടൊവിനോ പൃഥ്വിരാജിനെ അനുകരിക്കുകയാണോ' എന്നാണ്.

ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുവരും ഒരേ ഇടത്ത് നിന്ന്, ഒരേ രീതിയില്‍ എടുത്ത കണ്ണാടി സെല്‍ഫി ഫോട്ടോകളും വൈറലായിരുന്നു. അന്നും ടൊവിനോ പൃഥ്വിയെ അനുകരിക്കാന്‍ ശ്രമിയ്ക്കുന്നതിനെ കുറിച്ച് ചില സംസാരം ഉണ്ടായിട്ടുണ്ട്. അതിന് പിന്നാലെയാണ് കുഞ്ഞുങ്ങളെ കൈയ്യില്‍ എടുത്തുകൊണ്ടുള്ള പുതിയ ചിത്രവും പങ്കുവച്ചിരിയ്ക്കുന്നത്.
എന്തൊക്കെ പറഞ്ഞാലും, ടൊവിനോ തോമസ് പോസ്റ്റ് ചെയ്തിരിയിരിയ്ക്കുന്ന ഫോട്ടോ വളരെ മനോഹരവും ആകര്‍ഷണവുമാണ്. ടൊവിനോയുടെ ഗെറ്റപ്പും ലുക്കും ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. അതിനപ്പുറം ടൊവിനോ കുഞ്ഞിനെ കൈയ്യില്‍ എടുത്തപ്പോഴുള്ള മുഖത്തെ ചിരിയില്‍ ഒരു അച്ഛന്റെ വാത്സ്യം എല്ലാം ഉണ്ട് എന്ന തരത്തിലുള്ള കമന്റുകളും വരുന്നുണ്ട്.

ലോക്ക് ഡൗണ്‍ കാലത്ത് പൃഥ്വിരാജും ടൊവിനോയും സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ്. പൃഥ്വി കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും മകളുടെ കൗതുകങ്ങളുമാണ് അധികവും ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. ടൊവിനോ ആകട്ടെ വര്‍ക്കൗട്ടിലായിരുന്നു പൂര്‍ണ ശ്രദ്ധ കൊടുത്തത്. വര്‍ക്കൗട്ടിനിടെ എടുത്ത ചില വീഡിയോകളും ഫോട്ടോകളും വൈറലാകുകയും ചെയ്തിട്ടുണ്ട്.
കരിയറില്‍ തനിയ്ക്ക് ഏറ്റവും കടപ്പാടുള്ള നടന്മാരില്‍ ഒരാളായിട്ടാണ് ടൊവിനോ തോമസ് പൃഥ്വിരാജിനെ കാണുന്നത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ തന്റെ വേഷത്തിന് പിന്നില്‍ പൃഥ്വിരാജ് ആണെന്നും, ആ ചിത്രമാണ് തനിയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത് എന്നുമാണ് ടൊവിനോ പറയുന്നത്. ടൊവിനോ എന്ന നടന്റെ കഴിവിനെ കുറിച്ച് അന്ന് പൃഥ്വിരാജും വാചാലനായിരുന്നു.

സെവന്‍ത് ഡേ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി പൃഥ്വിയും ടൊവിനോയും ഒന്നിച്ചത്. പിന്നീട് എന്ന് നിന്റെ മൊയ്തീന് ശേഷം എസ്ര എന്ന സിനിമയിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ സിനമയിലും പ്രാധാന്യം ഒട്ടും കുറയാത്ത ഒരു വേഷം ടൊവിനോയ്ക്കും ഉണ്ടായിരുന്നു.


Click it and Unblock the Notifications











