For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മക്കളെ ഒന്ന് വിളിക്കണമെന്ന് പല പ്രാവശ്യം കരുതി; മകന്റെ വാശി എനിക്കിഷ്ടപ്പെട്ടു; ടിപി മാധവൻ പറഞ്ഞത്

  |

  മലയാളത്തിൽ ഒരു കാലത്ത് സിനിമകളിൽ നിറഞ്ഞ് നിന്ന നടനാണ് ടി പി മാധവൻ, 1975 ൽ രം​ഗം എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ടിപി മാധവൻ പിന്നീട് സഹനടനായി സിനിമകളിൽ സജീവമായി. കുറേ നാളുകളായി നടന്റെ വ്യക്തി ജീവിതം സംബന്ധിച്ചുള്ള പ്രശ്നങ്ങൾ വാർത്തകളിൽ ഇടം നേടാറുണ്ട്.

  വിവാഹ മോചിതനും രണ്ട് മക്കളുമുള്ള ടിപി മാധവൻ ​ഗാന്ധിഭവനിൽ കഴിയുകയാണ്. മക്കൾ നടനെ വാർധക്യ കാലത്ത് നോക്കിയില്ല എന്ന് പരക്കെ സംസാരവും വന്നു. 2015 ൽ ഹരിദ്വാർ യാത്രയ്ക്കിടെ താരത്തിന് പക്ഷാഘാതം വന്നിരുന്നു. ചികിത്സയ്ക്ക് ശേഷം പത്തനാപുരം ​ഗാന്ധിഭവനിൽ മറ്റ് വയോധികരോടൊപ്പം താമസിക്കുകയാണ് ടിപി മാധവൻ.

  Also Read: മമ്മൂക്കയെപോലെ ആദ്യ ചാൻസിൽ തന്നെ അത് നേടണം; അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിനെ കുറിച്ചും ജ്യോതി കൃഷ്ണ

  അതേസമയം അച്ഛനുമായി ചെറുപ്പം മുതൽ ബന്ധമില്ലെന്നും അമ്മയാണ് വളർത്തിയതെന്നുമാണ് നേരത്തെ ടിപി മാധവന്റെ മകൻ രാജകൃഷ്ണ മേനോൻ നേരത്തെ വ്യക്തമാക്കിയത്.

  ബോളിവുഡിലെ പ്രമുഖ സംവിധായകനാണ് രാജകൃഷ്ണ മേനോൻ. ഭാര്യയുമായി വേർപിരിഞ്ഞതിനെ പറ്റി ടിപി മാധവൻ മുമ്പ് കൈരളി ടിവിയിൽ സംസാരിച്ചിരുന്നു.

  സിനിമയിലേക്കുള്ള തന്റെ കടന്ന് വരവാണ് വിവാഹ മോചനത്തിന് കാരണം ആയതെന്നായിരുന്നു ടിവി മാധവൻ പറഞ്ഞത്. ഇപ്പോഴിതാ ഈ അഭിമുഖത്തിൽ മകനെയും മകളെയും പറ്റി ടിപി മാധവൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

  മക്കളുമായി ബന്ധം വെച്ചില്ലെന്നും പലപ്പോഴും വിളിക്കണമെന്ന് പലപ്പോഴും ആലോചിച്ചിരുന്നെന്നും ടിപി മാധവൻ പറഞ്ഞു.

  Also Read: കളർഫുൾ ഡ്രസ്സിൽ നൃത്തം ചെയ്ത് ​ഗോപി സുന്ദർ..., 'ഏത് മരുന്നാണ് കഴിച്ചതെന്ന്' ആരാധകൻ, കലക്കൻ മറുപടി നൽകി താരം!

  'വിവാഹ മോചനത്തിന് ശേഷം മക്കളുമായി ബന്ധം ഇല്ലായിരുന്നു. മകളെ ബാംഗ്ലൂരിൽ വെച്ച് കാണാറുണ്ടായിരുന്നു. മകൾ കന്നഡക്കാരനായ ഒരു ലെതർ എക്സ്പോർട്ടർ ഷേണായിയെയോ ഷെട്ടിയെയോ കല്യാണം കഴിച്ച് പോയി. കല്യാണത്തിന്റെ സമയത്ത് എന്നെ അറിയിച്ചിരുന്നു'

  'പിന്നീട് ബന്ധം ഉണ്ടായില്ല. മകൻ വാശിക്ക് സിനിമയിൽ തന്നെ നിന്ന് സിനിമ എടുക്കുകയും ചെയ്തു. അമ്മയ്ക്ക് ഇപ്പോഴെന്താണ് പറയാനുള്ളതെന്നാണ് എനിക്ക് അറിയേണ്ടത്. മകനെയും മകളെയും ഫോൺ വിളിക്കണമെന്ന് പല പ്രാവശ്യം ആലോചിച്ചിട്ടുണ്ട്'

  'ദുരഭിമാനം അല്ല, ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം. മെയിൽ ഷോവനിസം. ​അനാഥരാണ് ​ഗാന്ധിഭവനിൽ ഉള്ളവർ. അനാഥരെ സനാഥരാക്കുന്നതാണ് സാറിന്റെ മുഖ്യ ലക്ഷ്യം. പ്രാർത്ഥനകൾ നടക്കുന്നു'

  'വിഐപികൾ വരുന്നു. സമ്മാനങ്ങൾ കൊടുക്കുന്നു. ചിലരുടെ അമ്മൂമ്മയും അപ്പൂപ്പനും നടത്തിയ ആണ്ട്, ചിലരുടെ ബർത്ത് ഡേ, വിവാഹ വാർഷികം തുടങ്ങി എല്ലാം നടത്തുന്നു. അവിടെ സന്തുഷ്ടനാണ്. നടക്കാനുള്ളത് നടക്കേണ്ട സമയത്ത് നടക്കും'

  'അങ്ങനെ ഒരു വിശ്വാസം എനിക്കുണ്ട്. മനുഷ്യത്വത്തെക്കുറിച്ച് ഞാൻ എഴുതുന്നുണ്ട്. മീറ്റിം​ഗുകളിൽ അമ്മയുടെ മഹത്വത്തെ പറ്റി സംസാരിച്ചിട്ടുണ്ട്. അമ്മ എന്ന് പറയുന്നത് വ്യക്തിയല്ല. അതൊരു മഹത്വം ആണ്. നമ്മുടെ വീട്ടിലെ കെടാവിളക്ക് ആണ്,' ടിപി മാധവൻ പറഞ്ഞതിങ്ങനെ.

  കൈരളി ടിവിയിലെ ജെബി ജം​ഗ്ഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ ആണ് ടിപി മാധവൻ ഇതേപറ്റി സംസാരിച്ചത്.

  ടിപി മാധവന്റെ ഇന്നത്തെ സാഹചര്യത്തിൽ മക്കളാരും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇദ്ദേഹത്തിന്റെ മകൻ രാജകൃഷ്ണ മേനോൻ പറഞ്ഞത് അടുത്തിടെ വീണ്ടും ശ്രദ്ധ നേടിയിരുന്നു. അച്ഛനെന്നത് റെക്കോർഡിലുള്ള ബന്ധം മാത്രമാണ്. തനിക്ക് ഒരു വയസ്സുള്ളപ്പോൾ അച്ഛൻ പോയതാണെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്.

  Read more about: tp madhavan
  English summary
  When TP Madhavan Revealed He Wished To Call His Son And Daughter; Actor's Emotional Words Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X