റാണയുമായുള്ള ബന്ധം, കുടുംബത്തിലേക്ക് നടിമാരെത്തുന്നതിൽ പ്രശ്നം? പിരിഞ്ഞ ശേഷം തൃഷ നേരിട്ടതിനെക്കുറിച്ച് വാദം

തൃഷ വിജയ് ബന്ധം തമിഴകത്തുണ്ടാക്കുന്ന ചർച്ചകൾ ചെറുതല്ല. കേട്ട ​ഗോസിപ്പുകളൊക്കെ സത്യമായിരുന്നെന്ന് തിരിച്ചറിഞ്ഞ അമ്പരപ്പിലാണ് ആരാധകർ പോലും. സിനിമാ രം​ഗത്ത് ഈ ബന്ദം പരസ്യമായ രഹസ്യമായിരുന്നു. എന്നാൽ സൂചനകളൊന്നും വിജയ് തന്നിരുന്നില്ല. മാത്രവുമല്ല സം​ഗീതയുടെ ഭർത്താവും രണ്ട് കുട്ടികളുടെ അച്ഛനുമാണ് വിജയ്. സം​ഗീത വിവാഹമോചന ഹർജി നൽകിയതോടെയാണ് കഥകൾ മറനീക്കി പുറത്ത് വന്നത്. 43 കാരിയാണ് തൃഷ. വിവാഹവും കു‌ടുംബ ജീവിതവുമല്ല തന്റെ ജീവിത ലക്ഷ്യമെന്ന് തുറന്ന് പറഞ്ഞയാൾ. വ്യാപക വിമർശനം വരുന്നുണ്ടെങ്കിലും വിജയ് തന്റെ പങ്കാളിയാണെന്ന് തൃഷ പറയാതെ പറഞ്ഞ് കൊണ്ടിരിക്കുന്നു.

കാശ് കൊടുത്താൽ കിട്ടാത്ത പലതുമുണ്ട്, ഗോമാതാവെയെന്ന് വിളിക്കും അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാൻ ഈഗോ; കുറിപ്പ്
കാശ് കൊടുത്താൽ കിട്ടാത്ത പലതുമുണ്ട്, ഗോമാതാവെയെന്ന് വിളിക്കും അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാൻ ഈഗോ; കുറിപ്പ്

2004 ൽ ​ഗില്ലി എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി അഭിനയിക്കുന്നത്. സിനിമയും ഈ താരജോഡിയും ഒരുപോലെ ഹിറ്റായി. പിന്നെ വിജയ്ക്കൊത്ത് മൂന്ന് സിനിമകൾ കൂടി തൃഷ ചെയ്തു. 2008 ൽ കുരുവി എന്ന സിനിമയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് ഇല്ലാതായി. വിജയുമായി തെറ്റിപ്പിരിഞ്ഞ കാലമായിരുന്നു അതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ. ആ കാലഘട്ടത്തിൽ നടൻ റാണ ദ​ഗുബതിയുമായി തൃഷ അടുത്തു.

Trisha Krishnan  Rana Daggubati

ക‌ടുത്ത പ്രണയത്തിലായിരുന്നു ഇവർ. ഒരുമിച്ച് പലയിടങ്ങളിലും ഇവരെ കാണാൻ തു‌ടങ്ങി. എന്നാൽ ബന്ധം അധികകാലം മുന്നോട്ട് പോയില്ല. ബ്രേക്കപ്പിനെക്കുറിച്ച് ഒരിക്കൽ റാണ സംസാരിച്ചിട്ടുണ്ട്. തൃഷ ഒരു പതിറ്റാണ്ടിലേറെയായി എന്റെ സുഹൃത്താണ്. ഞങ്ങൾ ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ബന്ധം മുന്നോട്ട് പോയില്ലെന്നാണ് റാണ പറഞ്ഞത്. പിരിഞ്ഞെങ്കിലും റാണയുമായി തനിക്ക് അസ്വാരസ്യമില്ലെന്നും നല്ല വ്യക്തിയാണ് റാണയെന്നുമാണ് തൃഷ ഒരിക്കൽ പറഞ്ഞത്.

ബെസ്റ്റ്ഫ്രണ്ട് പോലും അവന്റെ ആ വശം എന്നിൽ നിന്നും മറച്ച് പിടിച്ചു, തീരുമാനം തെറ്റായിപ്പോയോയെന്ന് തോന്നി; ബേസിൽ
ബെസ്റ്റ്ഫ്രണ്ട് പോലും അവന്റെ ആ വശം എന്നിൽ നിന്നും മറച്ച് പിടിച്ചു, തീരുമാനം തെറ്റായിപ്പോയോയെന്ന് തോന്നി; ബേസിൽ

എന്താണിവർ ബ്രേക്കപ്പായതിന് കാരണം എന്ന് വ്യക്തമല്ല. ഒരിക്കൽ ഫിലിം ജേർണലിസ്റ്റ് ചെയ്യാർ ബാലു ചില വാദങ്ങൾ ഉന്നയിച്ചിരുന്നു. റാണയുടെ കുടുംബത്തെയാണ് ഇദ്ദേഹം കുറ്റപ്പെ‌ടുത്തിയത്. റാണയും തൃഷയും തമ്മിലുള്ള പ്രണയം കടുത്തു. എന്നാൽ കുടുംബത്തിന് താൽപര്യം ഉണ്ടായിരുന്നില്ല. വീണ്ടും വീണ്ടും കുടുംബത്തിലേക്ക് നടിമാരാണല്ലോ വരുന്നതെന്ന് കുടുംബത്തിലെ മുതിർന്നവർ ആശങ്കപ്പെട്ടു. തുടക്കത്തിൽ തന്നെ ഈ ബന്ധം ഇവർ ഇടപെട്ട് അവസാനിപ്പിച്ചെന്നും ചെയ്യാറു ബാലു പറയുന്നു.

തെലുങ്ക് സിനിമാ ലോകത്ത് ആറോളം കു‌ടുംബങ്ങളാണ് പ്രബലർ. ആ കുടുംബങ്ങൾക്കിടയിൽ ഇത് പോലെ എന്തെങ്കിലും വിഷയം വന്നാൽ അവർ വെറുതെ വിടില്ല. തെലുങ്ക് മാധ്യമങ്ങളിൽ തൃഷ-റാണ പ്രണയം വാർത്തയായി. ടോളിവുഡിൽ കരിയറിന്റെ പീക്കിലായിരുന്ന തൃഷയെ പിന്നീട് തെലുങ്ക് സിനിമകളിൽ കാണാതായെന്നും ഇതിന് കാരണം റാണയുടെ കുടുംബത്തിന്റെ സ്വാധീനമാണെന്നും ചെയ്യാറു ബാലു അന്ന് വാദിച്ചു. അതേസമയം ഇതാണോ യാഥാർഥ്യമെന്ന് വ്യക്തമല്ല. തെലുങ്ക് സിനിമാ രം​ഗത്ത് ഒരു കാലത്ത് തൃഷ സജീവമല്ലാതായിട്ടുണ്ട്. എന്നാൽ പുതുമുഖ നടിമാരുടെ കടന്ന് വരവോടെയായിരുന്നു ഇത്. ടോളിവുഡിൽ ഒട്ടുമിക്ക നായിക നടിമാർക്കും അധികകാലം മുൻനിരയിൽ തുടരാൻ കഴിഞ്ഞിട്ടില്ല.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X