ശകാരിച്ചതോടെ തൃഷ ഷൂട്ട് നിർത്തി പോയി, എനിക്ക് പറ്റില്ലെന്ന് പറഞ്ഞ് ബഹളം; കല മാസ്റ്ററുടെ വാക്കുകൾ

നടി തൃഷ കൃഷ്ണനെക്കുറിച്ച് ഡാൻസ് കൊറിയോ​ഗ്രാഫർ കല മാസ്റ്റർ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ലേസ ലേസ എന്ന സിനിമയുടെ ഷൂട്ടിനിടെയുണ്ടായ സംഭവമാണ് കല മാസ്റ്റർ പങ്കുവെച്ചത്. ഈ ​ഗാനരം​ഗം എടുത്ത് തീർത്തേ പറ്റൂ എന്ന് പ്രിയൻ സർ. ഒരു ചെറിയ ചുവട് തൃഷയ്ക്ക് ശരിയായി വരുന്നില്ല. പാട്ട് സീൻ തീർക്കണം, ചെയ്യൂ തൃഷ എന്ന് ഞാൻ ചെറുതായി ശകാരിച്ച് പറഞ്ഞു. അവൾ മേക്കപ്പ് റൂമിലേക്ക് പോയി. ഞാൻ ലണ്ടനിലേക്ക് പോകുകയാണ്, അച്ഛനടുത്തേക്ക് പോകുകയാണ് എനിക്കിത് ഇഷ്ടമല്ല എന്നാെക്കെ പറഞ്ഞ് ബഹളം വെച്ചു. അത് പോലെയായിരുന്നു ജ്യോതികയുടെ സിനിമയിലും. കാതലിക്ക മര്യാദയുടെ ഹിന്ദി റീമേക്ക്. എന്നാൽ ജ്യോതികയെ എനിക്ക് വഴക്ക് പറയാനേ തോന്നിയില്ല. അത്രയും കുട്ടിത്തമുള്ള മുഖമായിരുന്നെന്നും കല മാസ്റ്റർ ഓർത്തു. തൃഷ വളരെ നല്ല വ്യക്തിയാണെന്നും കല മാസ്റ്റർ പറഞ്ഞു. തൃഷയുടെ കരിയറിലെ തുടക്ക കാലമായിരുന്നു അത്. സിനിമ കരിയറാക്കണമെന്ന് അക്കാലത്ത് തൃഷ ആ​ഗ്രഹിച്ചിരുന്നില്ല. മോഡലിം​ഗിലായിരുന്നു താൽപര്യം.

Trisha Krishnan  Kala Master

വർഷങ്ങൾ നീണ്ട കരിയറിൽ നിരവധി പ്ര​ഗൽഭരെ കലാ മാസ്റ്റർ ഡാൻസ് പഠ‍ിപ്പിച്ചിട്ടുണ്ട്. കല മാസ്റ്ററെ അത്ഭുതപ്പെടുത്തിയ ആർട്ടിസ്റ്റുകളും സിനിമാ രം​ഗത്തുണ്ട്. മുമ്പൊരിക്കൽ നടി ഭാനുപ്രിയയെക്കുറിച്ച് കല മാസ്റ്റർ സംസാരിച്ചിരുന്നു. അവർ കുച്ചുപ്പുടി ഡാൻസറാണ്. ഭാനുപ്രിയ മുൻനിര നായികയായിരിക്കുമ്പോൾ ഞാൻ രഘു മാസ്റ്ററുടെ അസിസ്റ്റന്റാണ്. അവരെ കൊറിയോ​ഗ്രാഫ് ചെയ്യുമ്പോൾ അസിന്റന്റുമാർ അവരുടെ നൂറ് ശതമാനം നൽകണം. കാരണം അവർ നൂറ് ശതമാനം നൽകുന്നവരാണ്. ശ്രീദേവിയും ഭാനുപ്രിയയും ഡാൻസ് ചെയ്യുമ്പോൾ അവരുടെ ഒപ്പം അസിസ്റ്റന്റ്സിന് ഡാൻസ് ചെയ്യുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. ഞാൻ എത്ര ഡാൻസ് ചെയ്താലും ഭാനുപ്രിയ അതിന്റെ മുകളിൽ ഡാൻസ് ചെയ്യുമ്പോൾ എനിക്കൊരു ഭയം തോന്നി. അഴകൻ സിനിമയിലാണ് ഭാനുപ്രിയക്ക് ഡാൻസ് മാസ്റ്ററായി അന്ന് വർക്ക് ചെയ്യുന്നതെന്നും കല മാസ്റ്റർ അന്ന് പറഞ്ഞു.

സിനിമാ രം​ഗത്ത് അടുത്ത സൗഹൃദങ്ങൾ കല മാസ്റ്റർക്കുണ്ട്. മീന, ഖുശ്ബു തുടങ്ങിയവരെല്ലാം കലയുടെ അടുത്ത സുഹൃത്തുക്കളാണ്. മീനയു‌ടെ ഭർത്താവ് മരിച്ചപ്പോൾ ഒപ്പം നിന്ന് ആശ്വസിപ്പിക്കാൻ മുന്നിൽ നിന്നത് കല മാസ്റ്ററാണ്. നിരവധി താരങ്ങൾക്ക് പ്രിയങ്കരിയാണ് കല മാസ്റ്റർ. സിനിമാ രം​ഗത്ത് ഇന്ന് പഴയ കാലത്തെ പോലെ സൗഹൃദമില്ലെന്ന അഭിപ്രായക്കാരിയാണ് കല മാസ്റ്റർ. അന്നത്തെ ഷോകളിൽ ഞാനും ഖുശ്ബുവും രംഭയും മീനയും മുംതാസുമെല്ലാം ഒരുമിച്ചിരിക്കും. അപ്പുറത്ത് പ്രശാന്തും സൂര്യയുമുണ്ടാകും. ഇപ്പുറം സിമ്രാനും. ഒരേ ഹാളിൽ അത്രയും സൂപ്പർ താരങ്ങൾ ഒരുമിച്ചിരിക്കും. ഇന്ന് അങ്ങനെയല്ല. കുടുംബത്തെ പോലെയുള്ള സ്നേഹ ബന്ധം ഇന്നില്ല. ഇന്നും മീനയോടും രംഭയോടും നയൻതാരയോടുമെല്ലാം ഇപ്പോഴും സൗഹൃദമുണ്ട്. എന്നാൽ ഇന്ന് സ്റ്റാർ നൈറ്റ് ഉണ്ടെങ്കിൽ അവരുടെ പോർഷൻ റിഹേഴ്സൽ ചെയ്ത് പോകും. എന്നാൽ ഇന്നൊന്നും അങ്ങനെയല്ല സാഹചര്യമെന്നും കലാ മാസ്റ്റർ പറഞ്ഞിട്ടുണ്ട്.

Read more about: trisha krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X