നയൻതാരയ്ക്കൊപ്പം തൃഷ, ആ കാസ്റ്റിംഗ് നടക്കാതെ പോയതിന് പിന്നിൽ; അവസാന നിമിഷം തൃഷ ചെയ്തത്
തെന്നിന്ത്യയിലെ രണ്ട് താര റാണിമാരാണ് തൃഷ കൃഷ്ണനും നയൻതാരയും. 2000 ങ്ങളുടെ തുടക്കത്തിൽ സിനിമാ രംഗത്തേക്ക് നായികയായി കടന്ന് വന്ന ഇരുവരും വളരെ പെട്ടെന്ന് ജനപ്രീതി നേടി. തൃഷ, നയൻതാര, അസിൻ, ശ്രിയ ശരൺ എന്നിവർ തമിഴ് സിനിമാ രംഗത്ത് കത്തി നിന്ന കാലഘട്ടമായിരുന്നു അത്. അസിൻ പിന്നീട് അഭിനയ രംഗം വിട്ടു. തൃഷയും നയൻതാരയും സിനിമാ രംഗത്ത് തുടർന്നു. കരിയറിൽ ഉയർച്ച താഴ്ചകൾ വന്നപ്പോഴും ഇവർ സിനിമ വിട്ടില്ല. ഇന്ന് തമിഴ് സിനിമാ രംഗത്ത് ബഹുമാന്യ സ്ഥാനം രണ്ട് പേർക്കും ലഭിക്കുന്നു.
വർഷങ്ങളായി ഒരേ ഇൻഡ്സ്ട്രിയിൽ പ്രവർത്തിക്കുന്നവരാണെങ്കിലും ഇവർ തമ്മിൽ അടുത്ത സൗഹൃദമില്ലെന്നാണ് പലരും കരുതിയത്. മാത്രവുമല്ല ഇരുവരും തമ്മിൽ മത്സരമുണ്ടെന്നും ശത്രുതയിലാണെന്നും ഗോസിപ്പുകൾ വന്നു. എന്നാൽ അടുത്തിടെ തൃഷയ്ക്കൊപ്പമുള്ള ഫോട്ടോ നയൻതാര പങ്കുവെച്ചു. മുമ്പൊരിക്കൽ രണ്ട് പേരെയും നായികമാരാക്കി ഒരു സിനിമയുടെ ചർച്ച നടന്നിരുന്നു. 2022 ൽ പുറത്തിറങ്ങിയ കാത്ത് വാക്ക്ല രണ്ട് കാതൽ എന്ന സിനിമയായിരുന്നു ഇത്.

നയൻതാരയുടെ ഭർത്താവ് വിഘ്നേശ് ശിവനാണ് ഈ സിനിമ സംവിധാനം ചെയ്തത്. ചിത്രത്തിൽ നിന്നും തൃഷ പിന്മാറുകയാണുണ്ടായത്. പകരം സമാന്തയാണ് നയൻതാരയ്ക്കൊപ്പം അഭിനയിച്ചത്. ഇതേക്കുറിച്ച് വിഘ്നേശ് ശിവൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഷൂട്ടിംഗ് അടുത്തിരിക്കെ ചില കൺഫ്യൂഷനുകൾ വന്നു. ചെയ്യാൻ പറ്റില്ലെന്ന് തൃഷ മാം പറഞ്ഞു. പകരം അവർക്ക് തുല്യമായ ഒരാൾ വേണമായിരുന്നു.
അതിന് ശേഷമാണ് സമാന്ത മാമിനെ അപ്രോച്ച് ചെയ്തത്. ആദ്യം അവർക്കും സംശയങ്ങളുണ്ടായിരുന്നു. കഥ കേട്ടിട്ട് തീരുമാനിക്കൂയെന്ന് ഞാൻ പറഞ്ഞു. കഥ പറഞ്ഞപ്പോൾ അവർ ആസ്വദിച്ചു. നിങ്ങളെ സൈഡ് ലൈൻ ചെയ്യില്ല. ഞാൻ പക്ഷപാതമുള്ള സംവിധായകനല്ല, എന്നെ വിശ്വസിക്കൂ, സിനിമ ഇതിനുത്തരം നൽകുമെന്നും ഞാൻ പറഞ്ഞു. സിനിമ അങ്ങനെ തന്നയാണ് വന്നത്.
നയൻതാരയ്ക്കാണ് പ്രാധാന്യമെന്ന് ആരും പറഞ്ഞില്ല. നയൻതാരയും സമാന്തയും നല്ല സുഹൃത്തുക്കളായെന്നും വിഘ്നേശ് ശിവൻ പറഞ്ഞു.
പക്ഷെ കാത്തുവാക്ക്ല രണ്ട് കാതൽ തിയറ്ററിൽ പരാജയപ്പെടുകയാണുണ്ടായത്. വിജയ് സേതുപതിയായിരുന്നു ചിത്രത്തിലെ നായകൻ. പൊതുവെ മറ്റൊരു നടിക്ക് പ്രാധാന്യമുള്ള സിനിമയിൽ നയൻതാരയും അഭിനയിക്കാറില്ല.
കരിയറും കുടുംബ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് ഇന്ന് നയൻതാര. ബിസിനസുകളും ഒരുപാടുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും നയൻതാര ഇന്ന് സിനിമകൾ ചെയ്യുന്നു. അതേസമയം ഒരു സൂപ്പർഹിറ്റ് സിനിമ നയൻതാരയ്ക്ക് ലഭിച്ചിട്ട് കുറച്ച് കാലമായി. തൃഷ സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുുമെന്ന് കുറേ നാളായി അഭ്യൂഹമുണ്ട്. അതേസമയം രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തൃഷ ഇതുവരെ താൽപര്യം കാണിച്ചിട്ടില്ല. സിനിമകളുടെ തിരക്കിലാണ് തൃഷ. കറുപ്പാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സൂര്യ നായകനായ ചിത്രം സംവിധാനം ചെയ്തത് ആർജെ ബാലാജിയാണ്. തമിഴ്നാട് മുഖ്യമന്ത്രയും നടനുമായ വിജയുമായി തൃഷ പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ട്. അതിനാൽ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ് തൃഷ.


Click it and Unblock the Notifications