ആരെയും ഞാൻ പിരിച്ചിട്ടില്ല, ഒന്നിപ്പിച്ചിട്ടേയുള്ളൂയെന്ന് തൃഷ; ഒന്നിപ്പിച്ച യുവനടനും ഭാര്യയും നേരിടുന്നത്

വിജയിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കൊണ്ട് ഭാര്യ സം​ഗീത നൽകിയ ഹർജിയിൽ പ്രധാനമായുള്ള പരാമർശങ്ങളിലൊന്ന് ഒരു നടിയെക്കുറിച്ചാണ്. ഈ നടിയുമായി വിജയ്ക്കുള്ള ബന്ധമാണ് തന്റെ കുടുംബ ജീവിതത്തെ ബാധിച്ചതെന്ന് സം​ഗീത ആരോപിക്കുന്നു. തൃഷ കൃഷ്ണനാണ് ഈ നടിയെന്ന് അഭ്യൂഹങ്ങൾ വന്നു. പിന്നാലെ വിജയ് തൃഷയ്ക്കൊപ്പം ഒരേ കാറിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനെത്തി. ഇതോടെ അഭ്യൂഹങ്ങൾ ശക്തിപ്പെട്ടു. തൃഷ മൂന്ന് വർഷം മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എന്റെ തോന്നലുകൾ വിസ്മയ പൊളിച്ചടുക്കി, കളിചിരിയും തമാശയുമുള്ള പ്രകൃതം, മുന്നോട്ട് പോയാൽ അടിപൊളിയാകും!
എന്റെ തോന്നലുകൾ വിസ്മയ പൊളിച്ചടുക്കി, കളിചിരിയും തമാശയുമുള്ള പ്രകൃതം, മുന്നോട്ട് പോയാൽ അടിപൊളിയാകും!

പൊന്നിയിൻ സെൽവനിൽ കുന്ദ​വി എന്ന കഥാപാത്രം നന്ദിനിയുടെയും ആദിത്യ കരികാലന്റെയും പ്രണയം തകർത്തത് പോലെ തൃഷ ജീവിതത്തിൽ ആരുടെയെങ്കിലും പ്രണയം തകർത്തിട്ടുണ്ടോ എന്നായിരുന്നു ആങ്കറുടെ ചോദ്യം. ഒരിക്കും അങ്ങനെ ചെയ്തിട്ടില്ല. മറ്റൊരാളുടെ പ്രണയത്തിൽ ഞാൻ ഇടപെടാറില്ല. എനിക്കതിൽ താൽപര്യവുമില്ല. ആരെയും പിരിച്ചിട്ടില്ല. പക്ഷെ ഒരുപാട് പേരെ ഒന്നിപ്പിച്ചിട്ടുണ്ടെന്ന് തൃഷ അന്ന് പറഞ്ഞു. തൃഷ പറഞ്ഞത് ശരിയാണെന്നും തന്നെയും ആരതിയെയും ഒന്നിപ്പിച്ചത് തൃഷയാണെന്നും അന്ന് നടൻ
രവി മോ​ഹനും പറഞ്ഞു.

Trisha Krishnan

തനിക്ക് വളരെ ഇഷ്ടപ്പെട്ട ദമ്പതികളാണ് രവിയും ആരതി രവിയുമെന്ന് തൃഷ അഭിപ്രായപ്പെട്ടു. അതേസമയം രവി മോഹനും ആരതി രവിയും വിവാഹമോചനത്തിന്റെ വക്കിലാണ്. ഡിവോഴ്സ് കേസ് കോടതിയിലാണ്. ആരതിയുമായി തനിക്കിനി ഒരു തരത്തിലും മുന്നോട്ട് പോകാൻ പറ്റില്ലെന്നാണ് രവി മോഹൻ പറയുന്നത്. പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ പരമാവധി ശ്രമിച്ചിട്ടും കൂടിക്കാഴ്ചയ്ക്ക് പോലും രവി മോഹൻ തയ്യാറാകുന്നില്ലെന്ന് ആരതി പറയുന്നു.

തന്റെ ഡ്രസിനേക്കാൾ വിലയുള്ള വേഷം ആരും ഇടരുത്, ഇറങ്ങിപ്പോകും; മമ്മൂട്ടിയുടെ ദേഷ്യം: കോസ്റ്റ്യൂം ഡിസെെനർ
തന്റെ ഡ്രസിനേക്കാൾ വിലയുള്ള വേഷം ആരും ഇടരുത്, ഇറങ്ങിപ്പോകും; മമ്മൂട്ടിയുടെ ദേഷ്യം: കോസ്റ്റ്യൂം ഡിസെെനർ

വിജയ് തനിക്ക് പ്രിയപ്പെട്ട കോ സ്റ്റാർ ആണെന്നാണ് ഇതുവരെയുള്ള അഭിമുഖങ്ങളിലെല്ലാം തൃഷ പറഞ്ഞിരുന്നത്. ഞങ്ങളുടെ ആദ്യ സിനിമ മുതൽ ഹിറ്റ് ജോഡി ആയല്ലോ. ഞങ്ങളെ വീണ്ടും സിനിമകളിൽ ഒരുമിച്ച് കാണണമെന്ന് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. ​ഗില്ലി, തിരുപ്പാച്ചി തുട‌ങ്ങിയ സിനിമകൾ എപ്പോൾ ടിവിയിൽ വന്നാലും എനിക്കൊരുപാട് മെസേജുകൾ വരും. വിജയിൽ എപ്പോഴും ഒരു ശാന്തത ഉണ്ട്. എന്ത് പ്രശ്നം വന്നാലും വിജയ് അത് കെെകാര്യം ചെയ്യുന്ന രീതി എനിക്കിഷ്ടമാണ്. ജീവിതത്തെ വിജയ് കെെകാര്യം ചെയ്യുന്ന രീതി എനിക്കിഷ്ടമാണ്. വിജയുടെ ഉള്ളിൽ എപ്പോഴും ഒരു സമാധാനം ഉണ്ടെന്നും തൃഷ ഒരിക്കൽ പറയുകയുണ്ടായി.

​ഗില്ലി എന്ന സിനിമ ചെയ്യുമ്പോൾ എനിക്ക് വിജയുമായി അടുപ്പമില്ല. വിജയ് വളരെ ശാന്തനാണ്. സംസാരിക്കില്ല. സെറ്റിൽ വന്ന് തന്റെ ജോലി ചെയ്യും. പക്ഷെ ​ഗില്ലി ടീമിന് നന്ദി. കാരണം ഞങ്ങൾ നല്ല സുഹൃത്തുക്കളായി. വിജയ് എനിക്കെന്നും സ്പെഷ്യലാണ്. കാരണം എനിക്കേറ്റവും ഹിറ്റുകളുള്ളത് വിജയ്ക്കൊപ്പമാണ്. വളരെ കരുണയുള്ള വ്യക്തിയാണ്. ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. സെറ്റിൽ പ്രൊഫഷണലാണ്. തിരിഞ്ഞ് നോക്കുമ്പോൾ താനെപ്പോഴും സ്നേഹത്തോടെ ഓർക്കുന്ന ആളുണ്ടാകും. അങ്ങനെയൊരാളാണ് വിജയ് തനിക്കെന്നും ഒരിക്കൽ തൃഷ പറഞ്ഞു.

More from Filmibeat

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X