അങ്ങനെയൊരു ഭർത്താവിനെ ആരും ആ​ഗ്രഹിക്കും; പറഞ്ഞത് എനിക്ക് വിനയായിട്ടുണ്ട്, നമ്പർ ഇല്ല; തൃഷ പറഞ്ഞത്

അജിത്തും തൃഷയും ഒരുമിച്ചഭിനയിച്ച വിടാമുയർച്ചി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച അഞ്ചാമത്തെ സിനിമയാണിത്. അജിത്തിന്റെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായികമാരിൽ ഒരാളാണ് തൃഷ. ഒന്നിച്ചഭനയിച്ച സിനിമകളിൽ ഭൂരിഭാ​ഗവും ഹിറ്റാണ്. അജിത്ത്, വിജയ് എന്നീ സൂപ്പർസ്റ്റാറുകൾക്കൊപ്പം തുടരെ സിനിമകൾ ചെയ്യാൻ കഴിഞ്ഞ നടിയാണ് തൃഷ. അന്നും ഇന്നും താരങ്ങളുടെ ഓൺസ്ക്രീൻ കെമിസ്ട്രിക്ക് കോട്ടം വന്നിട്ടില്ല. തൃഷയുടെ ഏറ്റവും പ്രിയപ്പെട്ട സഹതാരങ്ങളിൽ ഒരാളാണ് അജിത്ത്. ഇതേക്കുറിച്ച് ഒരിക്കൽ തൃഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അജിത്ത് എന്റെ ഫേവറെെറ്റ് ആണ്. ഇത് എപ്പോഴും പറയും. അതെനിക്ക് വിനയായിട്ടുണ്ടെന്നും ഗോസിപ്പുകൾ ചൂണ്ടിക്കട്ടി തൃഷ അന്ന് ചിരിയോടെ പറഞ്ഞു. ​ അജിത്ത് സർ ജെന്റിൽമാനാണ്. സെറ്റിൽ പോകുമ്പോൾ എന്താണ് ഞാൻ നിനക്ക് വേണ്ടി കുക്ക് ചെയ്യേണ്ടതെന്ന് ചോദിക്കും. ആരാണ് അദ്ദേഹത്തെ ഇഷ്ടപെടാതിരിക്കുക. അദ്ദേഹമുണ്ടാക്കുന്ന ബിരിയാണി, ഇറ്റാലിയൻ ഡിഷുകൾ, പാസ്ത എന്നിവയെല്ലാം കഴിച്ചിട്ടുണ്ട്. 4 സിനിമകൾ ഒരുമിച്ച് ചെയ്തു.

Trisha  Ajith

വളരെ പ്രൊഫഷണലാണ്. സിനിമകളെക്കുറിച്ച് ഞങ്ങൾ സംസാരിക്കാറില്ല. ആളുകളെക്കുറിച്ചും ലോകത്ത് എന്താണ് നടക്കുന്നതിനെക്കുറിച്ചും സംസാരിക്കും. ഉപ​ദ്രവകരമല്ലാത്ത ​ഗോസിപ്പുകൾ പറയും. അദ്ദേഹം ജീവിതം നയിക്കുന്ന രീതി എനിക്കിഷ്ടമാണ്. ആക്ടിം​ഗ് മാറ്റി വെച്ച് റേസിം​ഗിന് പോയി. എന്നെ അറിന്താൽ ഷൂട്ടിം​ഗ് 9 മണിക്കായിരുന്നു തുടങ്ങുക.

രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് ​ഗിറ്റാർ ക്ലാസിന് പോകും. വളരെ നല്ല ഭർത്താവും അച്ഛനുമാണ്. ഏത് പെൺകുട്ടിയും അങ്ങനെയൊരു ഭർത്താവിനെ ആ​ഗ്രഹിക്കുമെന്നും തൃഷ അന്ന് പറഞ്ഞു. അതേസമയം തൃഷയും അജിത്തും പ്രൊഫഷണൽ ബന്ധത്തിനപ്പുറം സുഹൃത്തുക്കളല്ല. വർഷങ്ങൾക്കിപ്പുറം നൽകിയ അഭിമുഖത്തിൽ അജിത്ത് സാറുടെ നമ്പർ തന്റെ കെവശമില്ലെന്ന് തൃഷ പറഞ്ഞിരുന്നു. ഫോൺ അധികം ഉപയോ​ഗിക്കുന്ന നടനല്ല അജിത്ത്.

Trisha  Ajith

നടി ശാലിനിയാണ് അജിത്തിന്റെ ഭാര്യ. 2000 ത്തിലാണ് ഇവർ വിവാഹിതരാകുന്നത്. ഒരുമിച്ച് അഭിനയിക്കവെ പ്രണയത്തിലാകുകയായിരുന്നു. വിവാഹ ശേഷം ശാലിനി അഭിനയ രംഗം വിട്ടു. സോഷ്യൽ മീഡിയ അക്കൗണ്ട് പോലും അടുത്തിടെയാണ് ശാലിനി തുടങ്ങിയത്. ലൈം ലൈറ്റിൽ നിന്നും പരമാവധി മാറി നിൽക്കാൻ ആഗ്രഹിക്കുന്നയാളാണ് ശാലിനി. കുടുംബത്തോടൊപ്പമുള്ള സമയത്തിനും സിനിമയ്ക്ക് പുറത്തുള്ള ഇഷ്ടങ്ങൾക്കും അജിത്ത് സമയം കണ്ടെത്താറുണ്ട്.

അടുത്തിടെ താരത്തിന്റെ കാർ റേസിംം​ഗ് ചർച്ചയായിരുന്നു. സ്വന്തം സിനിമകളുടെ പ്രൊമോഷണൽ ഇവന്റുകൾക്കൊന്നും അജിത്ത് വരാറില്ല. അഭിമുഖങ്ങളിലോ ഷോകളിലോ അജിത്തിനെ കാണാറില്ല. അന്ധമായ താരാരാധനയെയും അജിത്ത് പ്രോത്സാഹിപ്പിക്കുന്നില്ല. അജിത്ത് വാഴ്ക, വിജയ് വാഴ്ക എന്ന പറയുന്ന നിങ്ങൾ എപ്പോഴാണ് ജീവിക്കാൻ പോകുന്നതെന്ന് അടുത്തിടെ അജിത്ത് ചോദിച്ചിരുന്നു. മ​ഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആരാധകരെ ചിത്രം തൃപ്തിപ്പെടുത്തിയില്ലെന്നാണ് വാദം. അതേസമയം പോസിറ്റീവ് അഭിപ്രായങ്ങളും വരുന്നുണ്ട്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് വിടാമുയർച്ചി റിലീസ് ചെയ്തത്.

Read more about: trisha ajith kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X