എന്താണ് ഈ യൗവനത്തിന്റെ രഹസ്യം, മമ്മൂക്ക അന്ന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയോട് ചോദിച്ചത്‌

By Midhun Raj

കല്യാണരാമന്‍ എന്ന ദിലീപ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.ഷാഫി സംവിധാനം ചെയ്ത ചിത്രത്തിലെ നടന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. കല്യാണരാമനിലെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മിക്ക രംഗങ്ങളും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം.

മമ്മൂട്ടിക്കൊപ്പം ഒരാള്‍ മാത്രം എന്ന ചിതത്തിലായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ആദ്യമായി അഭിനയിച്ചത്. പിന്നീട് രാപ്പകല്‍, ലൗഡ്‌സപീക്കര്‍, പോക്കിരിരാജ എന്നീ മമ്മൂട്ടി ചിത്രങ്ങളിലും നടന്‍ എത്തിയിരുന്നു. അതേസമയം കൈരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ മുന്‍പ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പങ്കെടുത്തിരുന്നു. അന്ന് മമ്മൂട്ടി അദ്ദേഹത്തോട് ചോദിച്ചൊരു ചോദ്യം ശ്രദ്ധേയമായിരുന്നു. നടന്റെ വിയോഗത്തിന് പിന്നാലെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ്.

മമ്മൂട്ടിയുടെ വാക്കുക്കള്‍

മമ്മൂട്ടിയുടെ വാക്കുക്കള്‍: എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് സിനിമയിലേക്ക് നിങ്ങള്‍ വന്നത് വൈകിയാണെന്ന്. കുറച്ചുകൂടി നേരത്തെ വന്നിരുന്നെങ്കില്‍ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ താങ്കള്‍ക്ക് ചെയ്യാമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്നോട് ബ്രിട്ടാസ് ഒരു ചോദ്യം ചോദിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്.

പലപ്പോഴും എന്നെ ആളുകള്‍ കളിയാക്കി

പലപ്പോഴും എന്നെ ആളുകള്‍ കളിയാക്കി ചോദിക്കുന്നൊരു ചോദ്യം ഞാന്‍ ചോദിച്ചോട്ടെ. എന്താണ് ഈ യൗവനത്തിന്റെ രഹസ്യം. ഇതിന് മറുപടിയായി ചിരിച്ചുകൊണ്ട് ചോദിക്കുന്നത് ആരാ എന്നായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ തമാശരൂപേണയുളള മറുപടി. ഇദ്ദേഹത്തിനെ ഇടയ്ക്ക് കാണുമ്പോള്‍ അപ്പോ പറയും അബ്ദുറഹിമാന്‍ സാഹിബിന്റെ പാട്ടൊന്ന് പാടണമെന്ന്. തുടര്‍ന്ന് പരിപാടിയില്‍ ആ പാട്ട് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പാടുന്നു.

തുടര്‍ന്ന് മമ്മൂക്ക തന്നോട് പറഞ്ഞ

തുടര്‍ന്ന് മമ്മൂക്ക തന്നോട് പറഞ്ഞ കാര്യങ്ങള്‍ ജോണ്‍ ബ്രിട്ടാസ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയോട് പറഞ്ഞു, മമ്മൂക്ക പറഞ്ഞിട്ടുണ്ട് രാപ്പകല്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചുളള നിങ്ങളുടെ സംഭാഷണങ്ങള്‍. അതിന് ശേഷം അവസാനം മുത്തച്ഛന്‍ പോയിട്ട് മമ്മൂക്കയോട് പറഞ്ഞു ഒരു ഓട്ടോഗ്രാഫ് എഴുതിതരണമെന്ന്. അപ്പോ അദ്ദേഹം പറഞ്ഞു. ഞാനെന്ത് എഴുതും.

അദ്ദേഹത്തിന്‌റെ ഹൃദയത്തിലാണ്

അദ്ദേഹത്തിന്‌റെ ഹൃദയത്തിലാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എഴുതിവെച്ച് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂക്കയോട് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ആണ് ജെബി ജംഗ്ഷനില്‍ കൊണ്ടുവരുന്നതെന്ന് പറഞ്ഞപ്പോള്‍ പഴയ ഓര്‍മ്മകളെല്ലാം എന്നോട് ഫോണിലൂടെ പറഞ്ഞു. സാധാരണ ഒരു ഷോയിലൊന്നും വന്ന് സംസാരിക്കുന്ന ആളല്ല അദ്ദേഹം. പക്ഷേ താങ്കളോടുളള വലിയ സ്‌നേഹവും ബഹുമാനവും കാരണമാണ് ഈ ഷോയില്‍ വന്ന് പറഞ്ഞത്.

ഇത് കേട്ട് ലോകപ്രസിദ്ധനല്ലേ

ഇത് കേട്ട് ലോകപ്രസിദ്ധനല്ലേ മമ്മൂട്ടി എന്നായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മറുപടി. അഭിനയത്തിന്റെ ശരിക്കുമുളള രൂപം അല്ലേ അത്. അന്ന് സിനിമാ ചിത്രീകരണത്തിനിടെ കെട്ടിപ്പിടിച്ചു എന്നെ. അതിയോഗ്യനായ ആളാണെന്നാണ് എന്നെ പറ്റി പറഞ്ഞത്. എന്ത് യോഗ്യത ഇങ്ങനെ ജീവിച്ച് പോണൂ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഭിമുഖത്തില്‍ പറഞ്ഞു.

Recommended Video

Mammootty to begin shooting for Amal Neerad’s next on February

ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X