കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്

മലയാള സിനിമാ ലോകത്ത് എപ്പോഴും ചർച്ചയാകുന്ന രണ്ട് നടിമാരാണ് ഉർവശിയും മഞ്ജു വാര്യരും. രണ്ട് പേരോടും പ്രത്യേക മമത പ്രേക്ഷകർക്കുണ്ട്. ഇവർ സിനിമകളിൽ ചെയ്ത കഥാപാത്രങ്ങൾ ആഴത്തിൽ പ്രേക്ഷകരെ സ്പർശിച്ചു. പ്ര​ഗൽഭരായ നിരവധി നടിമാർ ഇവർക്ക് മുമ്പും ശേഷവും മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും മഞ്ജുവിനോ ഉർവശിക്കോ ലഭിച്ച അത്രയും മികച്ച സിനിമകൾ ഇവർക്ക് ലഭിച്ചില്ല. രണ്ട് കാലഘട്ടങ്ങളിലാണ് മഞ്ജു വാര്യരും ഉർവശിയും നായിക നടിമാരായി തിളങ്ങിയത്.

മഞ്ജു സിനിമാ രം​ഗത്തേക്ക് കടന്ന് വന്നപ്പോഴേക്കും ഉർവശി ഒട്ടനവധി സിനിമകൾ ചെയ്ത് താര റാണിയായി മാറിയിട്ടുണ്ട്. ശ്രദ്ധേയമായ നിരവധി സിനിമകൾ മഞ്ജുവിന് ലഭിച്ചു. സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്തതും മഞ്ജുവിനെ തുണച്ചു. സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ തരംഗം സൃഷ്ടിക്കാൻ മഞ്ജു വാര്യർക്ക് സാധിച്ചു.

Urvashi  Manju Warrier

തിലകൻ, ശ്രീവിദ്യ തുടങ്ങിയ പ്രഗൽഭർ മഞ്ജുവിന്റെ കഴിവിനെ പ്രശംസിച്ചു. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് നടി അഭിനയ രം​ഗം വിടുന്നത്. മൂന്ന് വർഷക്കാലം മഞ്ജു സിനിമാ രം​ഗത്തുണ്ടാക്കിയ തരം​ഗം ചെറുതല്ല. നടൻ ദിലീപുമായുള്ള വിവാഹ ശേഷം മഞ്ജു വാര്യർ സിനിമാ ലോകത്ത് നിന്നും മാറി നിന്നു. മഞ്ജു സിനിമാ ലോകം വിട്ടതിൽ വിഷമം തോന്നിയവരിൽ ഒരാളാണ് ഉർവശിയും.

ഇതേക്കുറിച്ച് മുമ്പൊരിക്കൽ ഉർവശി സംസാരിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും മഞ്ജു അഭിനയ രം​ഗം വിട്ടതിൽ ഭയങ്കര വിഷമുണ്ടെന്നാണ് ഉർവശി പറഞ്ഞത്. വിവാഹമോചനം നേടിയ ശേഷമാണ് മഞ്ജു സിനിമാ രം​ഗത്തേക്ക് തിരിച്ച് വരുന്നത്. നീണ്ട 15 വർഷങ്ങൾക്ക് ശേഷമാണ്. 2016 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു തിരിച്ചെത്തിയത്. സിനിമ വൻ വൻ ഹിറ്റായി.

Urvashi  Manju Warrier

ഉർവശിയുടെ കരിയറിൽ ഇടവേളകൾ വന്നിട്ടില്ല. മനോജ് കെ ജനയുമായുള്ള വിവാഹ ശേഷവും നടി സിനിമാ രം​ഗത്ത് തുടർന്നു. 2000 ൽ വിവാഹിതരായ മനോജ് കെ ജയനും ഉർവശിയും 2008 ൽ വേർപിരിയുകയാണുണ്ടായത്. സിനിമാ രം​ഗത്ത് മഞ്ജുവും ഉർവശിയും ഇന്നും സജീവമാണ്. ജെ ബേബി എന്ന തമിഴ് ചിത്രത്തിലാണ് ഉർവശിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.

മലയാളത്തിൽ റാണി, ജലധാര പമ്പ് സെറ്റ് എന്നീ സിനിമകളിലും അഭിനയിച്ചു. മറുവശത്ത് മഞ്ജു വാര്യർ തമിഴകത്തും സജീവമായിക്കൊണ്ടിരിക്കുകയാണ്. അണിയറയിൽ ഒരുങ്ങുന്ന രജിനികാന്ത് ചിത്രത്തിൽ മഞ്ജുവും പ്രധാന വേഷം ചെയ്യുന്നുണ്ട്. മലയാളത്തിൽ ഫൂ‌ട്ടേജ് എന്ന സിനിമയും മഞ്ജുവിന്റേതായി പുറത്തിറങ്ങാനുണ്ട്.

Read more about: urvashi manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X