ലവ് ലെറ്റര്‍ തന്നതിന് ആങ്ങളയും കൂട്ടുകാരും അയാളെ ഇടിച്ചുശരിയാക്കി, തുറന്നുപറഞ്ഞ് നടി ഉര്‍വ്വശി

By Midhun Raj

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടി ഉര്‍വ്വശി. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഉര്‍വ്വശി ചിത്രങ്ങളെല്ലാം ഇന്ന് പ്രേക്ഷക മനസുകളിലുണ്ട്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി വര്‍ഷങ്ങളോളം നടി ഇന്‍ഡസ്ട്രികളില്‍ സജീവമായിരുന്നു. നായികാ വേഷങ്ങള്‍ക്കൊപ്പം തന്നെ സഹനടിയായുളള വേഷങ്ങളിലും ഉര്‍വ്വശി തിളങ്ങി. അതേസമയം കഴിഞ്ഞ വര്‍ഷം ശ്രദ്ധേയ ചിത്രങ്ങളുമായി ഉര്‍വ്വശി ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ നടിയുടെ മിക്ക ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

അതേസമയം ബാലതാരമായാണ് ഉര്‍വ്വശി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നായികയായും തിളങ്ങുകയായിരുന്നു താരം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് ലഭിച്ച ഒരു പ്രണയലേഖനത്തെ കുറിച്ച് ഉര്‍വ്വശി പറഞ്ഞിരുന്നു. കൈരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയ സമയത്താണ് നടി ഇതേകുറിച്ച് സംസാരിച്ചത്. പ്രണയലേഖനം കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

തനിക്ക് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത്

തനിക്ക് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു പ്രണയ ലേഖനം കിട്ടിയിരുന്നതായി ഉര്‍വ്വശി പറയുന്നു. എന്നാല്‍ അത് എന്റെ ഇളയ ആങ്ങളയുടെ കൈയ്യിലാണ് കിട്ടിയത്. അവന്‍ ആ ചെറുക്കന്‌റെ മുഖം ഇടിച്ചു ശരിയാക്കി. ഞങ്ങള് രണ്ടും ഒരു ക്ലാസിലാണ് പഠിച്ചിരുന്നത് ചെന്നൈയില്. അപ്പോ അയച്ചയാള്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു പയ്യനായിരുന്നു.

അപ്പോ അവന്‍ എനിക്ക് കവിത പോലെ

അപ്പോ അവന്‍ എനിക്ക് കവിത പോലെ എഴുതി അയച്ചു. "കവിയാണ് നോവുമെന്‍ ആത്മാവില്‍" എന്നൊരു പാട്ടില്ലെ, അതായിരുന്നു ഉണ്ടായിരുന്നത്. ആ പാട്ടിന്‌റെ നാല് വരി മാത്രം എഴുതി, അവന്‍ അവന്റെ താഴെ പേരും എഴുതി. പിന്നാലെ ആങ്ങളയുള്‍പ്പെടെ ഒരു മൂന്നാല് പിളേളര് പോയി അവനെ ശരിയാക്കി. അവനോട് എനിക്ക് സഹതാപമൊന്നും തോന്നിയിരുന്നില്ല.

പിറ്റേന്ന് കാണുമ്പോ

പിറ്റേന്ന് കാണുമ്പോ എനിക്ക് പേടി തോന്നി. ഇവന്‍ വീണ്ടും ഇടികൊളളാനായിട്ടാണല്ലോ വരുന്നത്. പിന്നെ സ്‌കൂളൊക്കെ കഴിഞ്ഞു. ഇപ്പോ എവിടെയാണാവോ പാവം. അയാള് ഇപ്പോ മക്കളെ ഒകെ കെട്ടിച്ചയച്ച് കാണും. എന്നെക്കാളും മൂത്തതല്ലേ. ഈ പ്രോഗ്രാം ചിലപ്പോ എവിടെയെങ്കിലും ഇരുന്ന് പുളളി കാണുന്നുണ്ടാവും.

എന്നിട്ട് തന്നെ ഓര്‍ക്കുന്നുണ്ടല്ലോ

എന്നിട്ട് തന്നെ ഓര്‍ക്കുന്നുണ്ടല്ലോ എന്ന് വിചാരിക്കുന്നുണ്ടാവും. എന്റെ പേര് വെച്ചാണ് അന്ന് അയാള് എഴുതിയത്. എന്റെ പേര് കവിത എന്നാണല്ലോ. പേര് വെച്ച് എഴുതിയതാ. അപ്പോ അതായിരുന്നു എളുപ്പത്തില്‍ കിട്ടിയ പാട്ട്. അഭിമുഖത്തില്‍ ഉര്‍വ്വശി പറഞ്ഞു. അതേസമയം തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളാണ് ഉര്‍വ്വശിയുടെതായി ഒരുങ്ങുന്നത്. മലയാളത്തില്‍ ദിലീപിന്റെ നായികയായി എത്തുന്ന കേശു ഈ വീടിന്റെ നാഥനാണ് ഉര്‍വ്വശിയുടെ പുതിയ ചിത്രം.

Recommended Video

'മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകളിലേക്ക് അന്ന് മനപൂര്‍വ്വം വരാതിരുന്നതാണ്'

സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X