Don't Miss!
- News
ലുഡോ കളിച്ച് പ്രണയത്തിലായി; പാകിസ്താന് യുവതിയെ ഇന്ത്യയിലെത്തിച്ച് ഒന്നിച്ച് താമസിപ്പിച്ച് യുവാവ്
- Lifestyle
സര്വ്വേശ്വരന് നല്കുന്ന സൂചനകള്‍: രുദ്രാക്ഷം ധരിക്കുന്നത് നിസ്സാരമല്ല- ശ്രദ്ധിച്ചില്ലെങ്കില്‍
- Sports
IND vs NZ: ഇന്ത്യക്കു ഒരു പ്രശ്നമുണ്ട്! പ്രധാന പോരായ്മയും അതുതന്നെ, ചൂണ്ടിക്കാട്ടി ഇര്ഫാന്
- Finance
ശമ്പളക്കാര്‍ എല്ലാവരും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ടോ? നിയമത്തിൽ പറയുന്നത് എന്ത്
- Automobiles
ബെസ്റ്റ് സെല്ലിംഗ് മഹീന്ദ്രയായി ബൊലേറോ നിയോ; 2022 ഡിസംബർ വിൽപ്പന കണക്കുകൾ ഇങ്ങനെ
- Technology
പടം കാണാം പൈസ നൽകാതെ... കൂടുതൽ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങളുമായി എയർടെൽ
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
'തൊലിവെളുപ്പ് മാത്രമാണ് സൗന്ദര്യമെന്നാണ് ഇവരുടെ ചിന്താഗതി, ഉർവശി ചേച്ചി റിമിയെ പൊളിച്ചടുക്കി'; വീഡിയോ വൈറൽ!
ഭീകരം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ചില ആർട്ടിസ്റ്റിക് പെർഫോമൻസുകൾ ഇടയ്ക്ക് സിനിമകളിൽ കാണാറുണ്ട്. അതുല്യം, അസാധാരണം, കണ്ണഞ്ചിപ്പിക്കുന്നത് എന്നൊന്നും വിശേഷിപ്പിക്കാതെ അതിനെ ഭീകരമായ പെർഫോമൻസെന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരുന്നത് ആ പ്രകടനത്തെ പറയാൻ പറ്റിയ മറ്റൊരു മലയാള പദമില്ല എന്നതുകൊണ്ട് കൂടിയാണ്.
അമ്പരപ്പിക്കുന്ന വൈകാരിക തീവ്രതകൾ നിറഞ്ഞ സിനിമാ സന്ദർഭങ്ങളും അതിനൊത്ത് ഉള്ളുലയ്ക്കുന്ന പെർഫോമൻസുകളും മലയാളത്തിൽ ദുർലഭമൊന്നുമല്ല.

ഓരോ ജോണറിലും അത്തരത്തിലുള്ള എണ്ണമറ്റ പ്രകടനങ്ങൾ നമുക്ക് മുമ്പിലുണ്ട്. അത്തരത്തിലുള്ള പ്രകടനങ്ങൾ തന്റെ വിന്റേജ് കാലഘട്ടത്തിലും ഇപ്പോഴും തെല്ല് പോലും കുറഞ്ഞ് പോകാതെ അവതരിപ്പിക്കുന്ന നടിയാണ് ഉർവശി. ഒരർത്ഥത്തിൽ ലേഡി മോഹൻലാലായിരുന്നു ഉർവശി.
കോമഡിക്ക് കോമഡി പ്രണയത്തിന് പ്രണയം കുശുമ്പ് സാധു സ്ത്രീ തുടങ്ങി ഏത് കാരക്ടറിലും പെർഫെക്ട്. ഇന്നത്തെ നടിമാരിൽ പലർക്കും സാധിക്കാത്തത് അന്ന് ഉർവശി അനായാസം ചെയ്തിരുന്നു.
തൊണ്ണൂറുകളിലെ ആളുകളെ വിസ്മയിപ്പിച്ചൊരു കോമ്പോയായിരുന്നു ശ്രീനിവാസനും ഉർവ്വശിയും. തലയണമന്ത്രം, പൊൻമുട്ടയിടുന്ന താറാവ്, മൈഡിയർ മുത്തച്ഛൻ, ആയുർരേഖ തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ചെത്തി നമ്മെ വിസ്മയിപ്പിച്ചിരുന്നു. ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം നന്നായി ചേരുന്ന നടി കൂടിയാണ് ഉർവശി.
പക്ഷെ അധികമാരും ഉർവശി അത്രത്തോളം ആഘോഷിച്ചില്ലെന്നതാണ് സത്യം. തെന്നിന്ത്യയിലൊട്ടാകെ ആരാധകരുള്ള താരത്തിന്റെ പഴയൊരു വീഡിയോ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.
റിമി ടോമിയുടെ ടെലിവിഷൻ ചാറ്റ് ഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വളരെ മനോഹരമായ ആരും കൈയ്യടിച്ച് പോകുന്ന ഒരു സ്റ്റേറ്റ്മെന്റ് ഉർവശി പറഞ്ഞത്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ജഗദീഷ്, സുരേഷ് ഗോപി ഇവരിൽ ആരാണ് ഏറ്റവും സുന്ദരനായ നടൻ എന്നാണ് റിമി ടോമി അഭിമുഖത്തിനിടെ ചോദിച്ചത്.
ഉടൻ തന്നെ ഉർവശിയുടെ മറുപടിയെത്തി. ശ്രീനിവാസൻ.... ലിസ്റ്റിൽ ശ്രീനിവാസനുണ്ടായിരുന്നില്ല. അദ്ദേഹത്തിനെ എന്തിന് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയെന്നും ഉർവശി ചോദിച്ചു.

'മോഹൻലാൽ, മമ്മൂട്ടി, ജയറാം, ജഗദീഷ്, സുരേഷ് ഗോപി അതെന്താ... ഈ ലിസ്റ്റിൽ നിന്നും ശ്രീനിവാസനെ വിട്ടുകളഞ്ഞത്. ഏറ്റവും സുന്ദരനായിട്ടുള്ള നടൻ ശ്രീനിചേട്ടനാണ്. ഞാൻ തമാശ പറഞ്ഞതല്ല. ഏത് ചോക്ലേറ്റ് ഹീറോ ഉള്ളപ്പോഴും അതിനേക്കാൾ വാല്യുവുണ്ടായിരുന്നു ശ്രീനിവാസൻ എന്ന നടന്.'
'എല്ലാ വലിയ നായികമാരുടെ കൂടെയും ടോപ്പ് സ്റ്റാർസിന്റെ കൂടെയും ശ്രീനിച്ചേട്ടൻ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും ഏത് കാരക്ടറാണെങ്കിലും ശ്രീനിയേട്ടൻ ഓക്കെയാണ്' എന്നാണ് ഉർവശി പറഞ്ഞത്. ഉർവശിയുടെ മറുപടി റിമിയേയും ചിന്തിപ്പിച്ചു. പഴയ വീഡിയോ വീണ്ടും വൈറലായതോടെ പ്രേക്ഷകർ ഉർവശിയുടെ ഉയർന്ന ചിന്താഗതിയെ അഭിനന്ദിച്ചു.
'ഉർവശി ചേച്ചീടെ ആ ചോദ്യം 'അതെന്താ ശ്രീനിവാസന്റെ വിട്ട് കളഞ്ഞേ?' പൊളി... ശ്രീനിവാസനും മക്കളും പൊളിയാണ്, ഇവർക്കൊക്കെ തൊലിവെളുപ്പ് മാത്രമാണ് സൗന്ദര്യം...മറുപടി കലക്കി, ഉർവശി ചേച്ചിയുടെ ആ ഉയർന്ന ചിന്താഗതിക്കാണ് എന്റെ ലൈക്ക്, അവതാരകരുടെ നിലവാരം ഇല്ലാത്ത ചോദ്യങ്ങളെ ഇതുപോലെ ഹാൻഡിൽ ചെയ്യണം.'
'ഉർവശി ചേച്ചി നിങ്ങൾക്കിരിക്കട്ടെ കോടി ലൈക്ക്,ഉർവശി ചേച്ചി റിമിയെ പൊളിച്ചടുക്കി, ഉർവശിക്ക് മാത്രം പറയാൻ പറ്റുന്ന ഒരു മറുപടി.. പക്ഷെ ഇത് മുഴുവൻ മലയാളികളുടെ മറുപടിയാണ്' എന്നൊക്കെയുള്ള കമന്റുകളാണ് ഉർവശിയെ പ്രശംസിച്ച് വീഡിയോയ്ക്ക് വന്നത്.
നീണ്ട നാളെത്തെ ഇടവേളയ്ക്ക് ശേഷം നടൻ ശ്രീനിവാസൻ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത് അടുത്തിടെയാണ്. നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസനൻറെ തിരിച്ചുവരവ്. മകൻ വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
-
'ഫഹദ് വാ തുറക്കുന്നതേ അതിനാണ്! അങ്ങനെയൊന്നും പറയരുത്, ദോഷം കിട്ടുമെന്ന് ഞാൻ പറയാറുണ്ട്': അപർണ ബാലമുരളി
-
'സിനിമ എന്ന് ഇറങ്ങുന്നുവോ അതിന്റെ അടുത്ത ആഴ്ച കല്യാണമുണ്ടാകും'; ശ്രീവിദ്യ മുല്ലശ്ശേരിയുടെ വിവാഹനിശ്ചയം കഴിഞ്ഞു
-
'സിനിമയിൽ മുഖം കാണിച്ചതിന് പിന്നാലെ പോലീസ് സ്റ്റേഷനിലും കയറി; പിന്നീട് അതിനുള്ള ധൈര്യം ഉണ്ടായിട്ടില്ല!': ലെന