പ്രസവത്തിന് ഒരാഴ്ച മുമ്പും ഷൂട്ടിംഗിൽ, എന്റെ സാഹചര്യം അതായിരുന്നു; ശ്രദ്ധ നേടി ഉർവശിയുടെ വാക്കുകൾ
നടി ഉർവശിയുടെ ആദ്യ വിവാഹബന്ധം തകർന്നത് വലിയ ചർച്ചയായതാണ്. 2000 ൽ വിവാഹിതരായ ഇരുവരും 2008 ൽ വേർപിരിഞ്ഞു. തേജാലക്ഷ്മി എന്നാണ് ഇവർക്ക് പിറന്ന മകളുടെ പേര്. വിവാഹമോചന സമയത്ത് പല ആരോപണങ്ങളും വന്നിരുന്നു. വിവാഹ ശേഷവും താൻ അഭിനയിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് ഉർവശി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
വിവാഹശേഷം അഭിനയ രംഗത്ത് നിന്നും കുറച്ച് പിന്മാറാൻ തന്നെയായിരുന്നു തീരുമാനം. ഞാൻ ഉടനെ തന്നെ ഗർഭിണിയായി. പ്രസവിച്ചു. പക്ഷെ ഞാൻ ജോലിക്ക് പോയാലേ പറ്റൂ എന്ന അവസ്ഥ അന്നുണ്ടായിരുന്നു. കാരണം വേറെ വരുമാനമില്ല. പ്രസവത്തിന്റെ ഒരാഴ്ച മുമ്പും താൻ ഷൂട്ടിംഗിലായിരുന്നു എന്നും ഉർവശി അന്ന് പറഞ്ഞു.

വീണ്ടും അഭിനയ രംഗത്തേക്ക് വരില്ല എന്നൊരു വാക്ക് ഞാൻ പറഞ്ഞിട്ടില്ല. തൽക്കാലം വർക്ക് ചെയ്യില്ല എന്നായിരുന്നു. കുടുംബത്തിന് മറ്റ് വരുമാനമില്ല എന്ന അവസ്ഥയിൽ വീണ്ടും വർക്ക് ചെയ്യുകയായിരുന്നെന്നും ഉർവശി പറഞ്ഞു. വീണ്ടും വർക്ക് ചെയ്യണോ എന്ന് ഞാൻ ആലോചിച്ചു. പക്ഷെ സിനിമയിലെ പ്രധാന കഥാപാത്രം എന്നെ ഏൽപ്പിക്കാൻ സംവിധായകർക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. പിന്നെ താനത് നഷ്ടപ്പെടുത്തരുതെന്ന് തനിക്ക് തോന്നിയെന്നും അന്ന് ഉർവശി പറഞ്ഞു.
അതേസമയം വിവാഹബന്ധം വേർപിരിയുന്ന ഘട്ടത്തിൽ മനോജ് കെ ജയനെതിരെ വലിയ ആരോപണങ്ങൾ ഉർവശി ഉന്നയിച്ചിട്ടില്ല. പക്ഷെ മനോജ് കെ ജയൻ ഉർവശി മദ്യപാനിയാണെന്ന് വരെ മാധ്യമങ്ങൾക്ക് മുന്നിൽ പറയുകയുണ്ടായി. പ്രശ്നകലുഷിതമായിരുന്നു ആ നാളുകൾ ഉർവശിക്ക്. മകളുടെ കസ്റ്റഡി അവകാശം സംബന്ധിച്ച് ഇരുവരും തമ്മിൽ നിയമതർക്കമുണ്ടായി. അന്ന് സ്വന്തം കുടുംബം മനോജ് കെ ജയനെ അനുകൂലിച്ചു എന്ന വിഷമവും ഉർവശിക്കുണ്ടായിരുന്നു.

ജീവിതം പ്രശ്നകലുഷിതമായി മുന്നോട്ട് പോകുമ്പോഴും കരിയറിൽ നല്ല അവസരങ്ങൾ ഉർവശിയെ തേടി വന്നു. അച്ചുവിന്റെ അമ്മ ഉൾപ്പെടെയുള്ള സിനിമകൾ ഇതിന് ഉദാഹരണമാണ്. തന്റെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളുടെ 90 ശതമാനം ഉത്തരവാദിത്തവും താൻ തന്നെ ഏറ്റെടുക്കുന്നെന്നും ഉർവശി പറഞ്ഞിട്ടുണ്ട്.
എനിക്കിഷ്ടപ്പെട്ടു, എനിക്കത് ശരിയെന്ന് തോന്നിയെന്ന് കരുതി ചെയ്തു. അതിലെ ശരികേടുകളൊക്കെ അനുഭവിക്കാൻ ബാധ്യസ്ഥയാണ്. അതിലെന്റെ മകൾ വിഷമിക്കുന്നതിൽ മാത്രമേ തന്നെ ദുഖിപ്പിക്കുന്നതെന്നും ഉർവശി അന്ന് പറഞ്ഞു. എന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചിട്ടില്ല. മകളുടെ കാര്യമേ സംസാരിച്ചിട്ടുള്ളൂ. അല്ലാതെ മറ്റൊരാളെ കുറ്റപ്പെടുത്തിയിട്ടില്ല. വേറൊരു സ്ത്രീയുടെ ഭർത്താവാണ് മനോജ്. അങ്ങനെ സംസാരിക്കുന്നത് മര്യാദയല്ലെന്നും ഉർവശി പറഞ്ഞു.
കരിയറിലെ തിരക്കുകളിലാണിപ്പോൾ ഉർവശി. തമിഴിലും മലയാളത്തിലും ഉർവശിയുടെ സിനിമകൾ ചെയ്യുന്നു. ഒന്നിന് പിറകെ ഒന്നായി സിനിമകളുമായി ഉർവശി പ്രേക്ഷകർക്ക് മുമ്പിലെത്തുന്നു. അഭിനയിക്കുന്ന സിനിമകളിലെല്ലാം ശ്രദ്ധേയ വേഷം ഉർവശിക്ക് ലഭിക്കുന്നുണ്ട്. ഉർവശിയുടെ അഭിനയ മികവിനെ പ്രശംസിക്കാത്തവർ വിരളമാണ്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും ഇത്തവണ ഉർവശിക്ക് ലഭിച്ചു. ഉള്ളടക്കം എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം. ഉർവശിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications