ആരാധകനെ ഞാൻ അടിച്ചു, കാര്യമറിഞ്ഞപ്പോൾ അയാളുടെ കാലിൽ വീണു, എനിക്ക് പറ്റിയ തെറ്റ്; ഉർവശിയുടെ വാക്കുകൾ

എന്നും പ്രേക്ഷക പ്രീതി നേടാൻ കഴിഞ്ഞ നടിയാണ് ഉർവശി. മലയാളത്തിൽ ഉർവശിയെ പോലെ വ്യത്യസ്തമായ വേഷങ്ങൾ തുട‌രെ ലഭിച്ച നായിക നടിമാർ അപൂർവമാണ്. സിനിമയിലെ താരത്തിളക്കത്തിനപ്പുറം സാധാരണക്കാരിയായാണ് എപ്പോഴും ഉർവശി സംസാരിക്കാറുള്ളത്. രസകരമായി സംസാരിക്കുകയും ഇടയ്ക്ക് ചെറുതായി ദേഷ്യപ്പെടുകയും ചെയ്യുന്ന ഉർവശിയെ പൊതുവേദികളിൽ കണ്ടിട്ടുണ്ട്. അഭിപ്രായങ്ങൾ തുറന്ന് പറയുന്ന പ്രകൃതക്കാരിയാണ് ഉർവശി. ഇപ്പോഴിതാ തന്റെ തെറ്റിദ്ധാരണ കാരണം ആരാധകനെ അടിക്കേണ്ടി വന്നതിനെക്കുറിച്ച് ഉർവശി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

കോഴിക്കോട്ട് ഒരു ഷൂട്ട്. ഞാനും സീമയും വളരെ ചെറിയ മുറിയിൽ ഇരിക്കുന്നു. ഒരു ജനലുണ്ട്. പുറത്ത് ഒരുപാട് ആളുകളും. ഞാനും സീമയും സംസാരിച്ച് കൊണ്ടിരിക്കവെ ജനലിന് അപ്പുറം നിന്ന് ഒരാൾ എന്തൊക്കെയോ കാണിക്കുന്നു. ചേച്ചീ, എന്താണ് ഇയാൾ കുറച്ച് നേരമായി കാണിക്കുന്നതെന്ന് ഞാൻ സീമയോട് ചോ​ദിച്ചു. പിന്നെയും എന്തൊക്കെയോ കാണിക്കുന്നു. ഞാൻ ടച്ച് അപ്പിനോട് അയാളെ ഇങ്ങോട്ട് കൊണ്ട് വരാൻ പറഞ്ഞു. ഒരെണ്ണം കൊടുത്തു. ഒരടി കൊടുത്തു.

Urvashi

അയാൾ ഊമയായിരുന്നു. എന്റെ ആദ്യത്തെ സിനിമ മുതലുള്ള മുഴുവൻ ഫോട്ടോയും ആൽബത്തിൽ ഒട്ടിച്ച് വെച്ചിരിക്കുന്നു. എന്നോടെന്തോ പറയാൻ നോക്കുകയായിരുന്നു. ആകെപ്പാടെ ഞാൻ അപ്സെറ്റായി. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ചെയ്ത് പോയി. ഞാൻ അയാളുടെ കാലിൽ വീണു. എനിക്കറിയില്ലായിരുന്നു, ആരെയെങ്കിലും കൂടെ കൊണ്ട് വന്ന് പരിചയപ്പെടുത്താമായിരുന്നല്ലോ എന്ന് ഞാൻ‌ ചോദിച്ചു. എങ്ങനെ മാപ്പ് പറഞ്ഞാലും കാര്യമില്ലല്ലോയെന്നും ഉർവശി അന്ന് പറഞ്ഞു. മുമ്പൊരിക്കൽ എസിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഉർവശി ഇക്കാര്യങ്ങൾ സംസാരിച്ചത്.

Urvashi

നല്ല രീതിയിൽ വിചാരിച്ച് നമ്മൾ പറയുന്ന ചില കാര്യങ്ങൾ തെറ്റായെടുക്കുന്ന ചില അവസ്ഥയുണ്ടായിട്ടുണ്ടെന്നും ഉർവശി അന്ന് പറഞ്ഞു. വ്യക്തിയെന്ന നിലയിൽ താൻ സാധാരണക്കാരിയാണ്. ഒരു പ്രത്യേകതകളുമില്ല. എന്നാൽ നടിയെന്ന നിലയിൽ തനിക്ക് നല്ല കഥാപാത്രങ്ങൾ ചെയ്യണം. അത് അം​ഗീകരിക്കപ്പെടണം എന്നുമുണ്ട്. എന്നാൽ സിനിമയില്ലെങ്കിലും താൻ വളരെ സന്തോഷവതിയാണെന്ന് നടി വ്യക്തമാക്കി. സൂപ്പർതാരങ്ങളുടെ നിഴലിൽ സിനിമയിൽ നിന്ന ആളല്ല താൻ.

തനിക്ക് വേണ്ടി കഥാപാത്രങ്ങൾ തരാൻ സംവിധായകരുണ്ടായിരുന്നു. ചിലർ തന്നെ സിനിമകളിൽ നിന്നും ഒഴിവാക്കിയാൽ വിഷമം തോന്നാറില്ലെന്നും ഉർവശി വ്യക്തമാക്കി. ഉള്ളൊഴുക്കാണ് ഉർവശിയു‌ടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ഈ സിനിമയിലൂടെ ലഭിച്ചു. മലയാളത്തിലും തമിഴിലും ഉർവശി ഒരേ പോലെ സജീവമാണ്. ജെ ബേബിയാണ് അടുത്ത കാലത്തിറങ്ങിയ ഉർവശിയുടെ ശ്രദ്ധേയ തമിഴ് സിനിമ. നടിയുടേ നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X