അത് അവളുടെ നിമിഷമാണ്, അതും മറ്റുള്ളവർ കോപ്പി അടിക്കുന്നു; നയൻതാരയ്ക്ക് വേണ്ടി വനിത സംസാരിച്ചപ്പോൾ
കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കാൻ മടിയില്ലാത്ത നടിയാണ് വനിത വിജയകുമാർ. വനിതയുടെ ജീവിതത്തിൽ ഒന്നിലേറെ തവണയുണ്ടായ പ്രശ്നങ്ങളും വഴക്കുകളും മിക്കവർക്കും അറിയാവുന്നതാണ്. കുടുംബവുമായി ഏറെ നാളായി അകന്ന് കഴിയുകയാണ് വനിത. പിതാവ് നടൻ വിജകുമാറോ സഹോദരങ്ങളോ വനിതയോട് സംസാരിക്കാൻ തയ്യാറല്ല. തന്നെ കുടുംബം ഒന്നടങ്കം മാറ്റി നിർത്തുകയാണെന്നാണ് വനിത വിജയകുമാർ പറയുന്നത്. ആദ്യ വിവാഹ ബന്ധത്തിൽ ജനിച്ച മകനും വനിതയിൽ നിന്നും അകന്ന് കഴിയുന്നു.
അതേസമയം പെൺമക്കൾ വനിതയ്ക്കൊപ്പമാണ് നിന്നത്. രണ്ടാമത്തെ വിവാഹ ബന്ധത്തിൽ പിറന്ന മകൾ ജോനിതയിപ്പോൾ തന്റെ അച്ഛനൊപ്പമാണുള്ളത്. പിതാവ് ഒറ്റയ്ക്കായതിനാൽ അദ്ദേഹത്തോടൊപ്പം നിൽക്കണമെന്ന് മകൾ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. വനിത ഇതിന് സമ്മതിക്കുകയും ചെയ്തു. മൂത്ത മകൾ ജോവിക അമ്മയുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് വരാനാണ് ആഗ്രഹിക്കുന്നത്.

തമിഴകത്തെ പല പ്രമുഖ താരങ്ങൾക്കെതിരെയും വനിത സംസാരിച്ചിട്ടുണ്ട്. എന്നാൽ വനിതയ്ക്ക് പ്രിയപ്പെട്ട താരമാണ് നയൻതാര. നയൻതാര ജീവിതത്തിൽ കടന്ന് വന്ന വിഷഘട്ടങ്ങളെക്കുറിച്ചും ഇന്ന് നടിക്കുള്ള ഉയർച്ചയെക്കുറിച്ചും വനിത വിജയകുമാർ നേരത്തെ സംസാരിച്ചിട്ടുണ്ട്. നയൻതാരയുടെ വിവാഹ വസ്ത്രത്തെക്കുറിച്ച് വനിത മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നയൻതാര വിവാഹത്തിന് ധരിച്ച സാരിയും മേക്കപ്പും ആഭരണങ്ങളുമെല്ലാം അതേ പോലെ കോപ്പി ചെയ്യാൻ പലരും ശ്രമിക്കുന്നുണ്ടെന്ന് വനിത ആരോപിച്ചു.
അത് അവളുടെ നിമിഷമാണ്. വ്യക്തിപരമായ എത്രയോ പ്രശ്നങ്ങൾ കടന്ന് വന്ന ആ പെൺകുട്ടി ഏഴ് വർഷത്തെ റിലേഷൻഷിപ്പിന് ശേഷം വിവാഹത്തിന് തയ്യാറാകുന്നു. വിവാഹത്തിന് അത്രയും അഭിമാനത്തിൽ വന്ന് അവൾ നിൽക്കുകയാണ്. അത് അവളുടെ നിമിഷമാണ്. അതും മറ്റുള്ളവർ കോപ്പി അടിക്കുന്നതിനോട് തനിക്ക് താൽപര്യമില്ലെന്ന് വനിത വിജയകുമാർ വ്യക്തമാക്കി.

വിവാഹ ദിനത്തിൽ ചുവന്ന സാരി ധരിച്ച് രാജകുമാരിയെ പോലെയാണ് നയൻതാര വിവാഹവേദിയിലേക്ക് എത്തിയത്. ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയ ബ്രെെഡൽ ലുക്കായിരുന്നു ഇത്. പൊതുവെ കണ്ട് വന്ന സൗത്ത് ഇന്ത്യൻ ബ്രെെെഡൽ ലുക്കുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു നയൻതാരയുടെ ബ്രെെഡൽ ലുക്ക്. 2022 ൽ ജൂൺ മാസത്തിലാണ് നയൻതാര വിവാഹിതയായത്. മഹാബലിപുരത്ത് വെച്ച് നടന്ന ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു.
സറൊഗസി വഴിയാണ് നയൻതാര അമ്മയായത്. ഇതിന് നേരെ അന്ന് വിമർശനം വന്നിരുന്നു. ഇതേക്കുറിച്ച് വനിത വിജയകുമാർ സംസാരിച്ചു. അവൾ എങ്ങനെ പ്രസവിച്ചാൽ നിങ്ങൾക്കെന്താണ്. സിനിമാക്കാർ മാത്രമല്ല, കരിയറിൽ തിരക്കുകളുള്ള പലരും ഇന്ന് സറൊഗസി എന്ന മാർഗം സ്വീകരിക്കുന്നുണ്ടെന്നും വനിത വിജയകുമാർ അന്ന് ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications