അച്ഛന് രണ്ട് ഭാര്യമാരുള്ളതാണ് കാരണം; സ്വന്തം മക്കൾ വഴക്കിടുമ്പോൾ അച്ഛൻ ചെയ്യേണ്ടതിങ്ങനയാണോ; വനിത ചോദിച്ചത്

മിക്കപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്ന നടിയാണ് വനിത വിജയകുമാർ. വനിതയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ നേരത്തെ വലിയ തോതിൽ ചർച്ചയായതാണ്. മൂന്ന് വിവാഹ ബന്ധങ്ങളാണ് വനിതയുടെ ജീവിതത്തിലുണ്ടായത്. മൂന്നാമത്തെ തവണയും നടി വിവാഹ മോചനം നേടി. ആദ്യ രണ്ട് വിവാഹങ്ങളിലായി മൂന്ന് മക്കളും വനിതയ്ക്കുണ്ട്. നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുളയുടെയും മകളാണ് വനിത.

കുടുംബവുമായി ഏറെക്കാലമായി അകന്ന് കഴിയുകയാണ് വനിത. സഹോദരങ്ങളുമായും അടുപ്പമില്ല. സ്വത്തുകളിൽ പോലും വനിതയ്ക്ക് ഇന്ന് അവകാശമില്ലെന്നാണ് വിവരം. മുമ്പൊരിക്കൽ മാതാപിതാക്കളെക്കുറിച്ച് വനിത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
എന്താണ് നടന്നതെന്ന് തനിക്ക് പോലും കൃത്യമായി അറിയില്ല. സാധാരണ രക്ത ബന്ധത്തിലുള്ളവർ തമ്മിൽ വഴക്കുണ്ടായാലും പിന്നീട് ഒരുമിക്കും. ശ്രീപപ്പയാണ് ഏറ്റവും ഇളയ മകൾ. ഞാനാണ് മൂത്ത മകൾ. അച്ഛന്റെയും അമ്മയുടെയും വിവാഹം കഴിഞ്ഞ് മൂന്നാമത്തെ മാസമാണ് ഞാൻ ജനിച്ചത്. എന്നെ വളരെ ഓമനിച്ചാണ് വളർത്തിയത്.

Vanitha Vijayakumar

അച്ഛൻ വന്നാലേ ഞാൻ ഉറങ്ങുമായിരുന്നുള്ളൂ. എന്നാൽ ശ്രീപാപ്പ പിറന്ന ശേഷം മാറി. ശ്രീപാപ്പ (ശ്രീദേവി) തന്റേടിയായ മകളായിരുന്നു. തെറ്റാണെന്ന് പറ‍യാൻ പറ്റില്ല. അവളുടെ സ്വഭാവമാണത്. എന്ത് വേണമെന്നും വേണ്ടെന്നും അവൾക്ക് ചെറിയ പ്രായത്തിലേ അറിയാം. അച്ഛനെ തന്റെ വരുതിയിലാക്കാനും അവൾക്കറിയാം. ഇളയ മകളായതിനാൽ അച്ചനും അവളോട് അടുപ്പമായി. അച്ഛൻ അവളുടെ കൈയിലായി. ഇതിനിടെ ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. 14 വയസ് മുതലാണ് ഞാൻ അഭിനയിച്ചത്. അച്ഛനുമായി ഞാൻ ഡിസ്കണക്ട് ആയി. അമ്മ ഷൂട്ടിംഗിന് എനിക്കൊപ്പം വരുമായിരുന്നു. അച്ഛൻ ഒരുപാട് സംസാരിക്കില്ല. കണ്ടാൽ കെട്ടിപ്പിടിക്കും.

പക്ഷെ അടുപ്പമില്ല. അച്ഛനൊന്നും ഇരുന്ന് സംസാരിച്ചിട്ടില്ല. പിന്നീട് കുടുംബത്തിലേക്ക് ഒരുപാട് പേർ വന്നു. ഞാനും സഹോദരിമാരും വിവാഹം ചെയ്തു. മരുമക്കൾ എത്തി. സീരിയലുകളിൽ കാണുന്നത് പോലെ തന്നെ. അമ്മ മരിച്ചത് ശേഷമാണ് കുടുംബവുമായി താൻ വല്ലാതെ അകന്നതെന്നും വനിത വിജയകുമാർ പറഞ്ഞു.

Vanitha Vijayakumar

അമ്മ മരിക്കുന്നതിന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് എനിക്കും കുടുംബത്തിനുമിടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. മകന്റെ കസ്റ്റഡി അവകാശം സംബന്ധിച്ചുള്ള പ്രശ്നം. ഇതിന് ശേഷം അച്ഛനുമായി സംസാരിച്ചില്ല. എനിക്കെതിരെ മാധ്യമങ്ങളോട് സംസാരിച്ചെങ്കിലും അമ്മ തന്നെ വിളിക്കുമായിരുന്നു. അമ്മയുടെ ഇഷ്ടപ്രകാരമല്ല അന്ന് തനിക്കെതിരെ പരസ്യമായി സംസാരിച്ചതെന്നും വനിത വാദിച്ചു.

അമ്മ തനിക്കെതിരെ നടന്ന ശ്രമങ്ങളുടെയൊന്നും ഭാഗമായിരുന്നില്ലെന്നും വനിത പറയുന്നു. എന്നാൽ അച്ഛനോട് തനിക്ക് ദേഷ്യമുള്ളതിന് കാരണം ഉണ്ടെന്ന് വനിത അന്ന് പറഞ്ഞു. ആരെന്ത് പറഞ്ഞാലും കുടുംബത്തിൽ ഒരു വിഷയം നടന്നാൽ കുടുംബ നാഥനെന്ന നിലയിൽ നിങ്ങൾ അത് കൈകാര്യം ചെയ്യണം. സ്വന്തം മക്കൾ വഴക്കിടുമ്പോൾ അവരെ പിരിക്കുകയാണോ ഒരുമിപ്പിക്കുകയാണോ വേണ്ടത്.

കുടുംബമായി ഈ പ്രശ്നം കൈകാര്യം ചെയ്തില്ല. അച്ഛന് രണ്ട് ഭാര്യമാരുള്ളത് ഇതിന് കാരണമാണെന്നും വനിത അന്ന് തുറന്ന് പറഞ്ഞു.
വിജയകുമാറിന്റെ രണ്ടാമത്തെ ഭാര്യയാണ് അന്തരിച്ച നടി മഞ്ജുള. മഞ്ജുളയിൽ ലഭിച്ച മക്കളാണ് വനിതയും ശ്രീദേവിയും പ്രീതയും. ആദ്യ ഭാര്യ മുത്തുക്കണ്ണിൽ പിറന്ന മകനാണ് നടൻ അരുൺ വിജയ്. ഇവരെല്ലാം പ്രശ്നങ്ങളില്ലാതെ ഒരുമിച്ചാണ് കഴിഞ്ഞത്.

Read more about: vanitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X