'ഏഴ് വർഷം അവർ ലോകം ചുറ്റി, അന്നൊന്നും പറഞ്ഞില്ലല്ലോ; ഞാൻ സാധാരണ പോലെ പ്രസവിച്ചതാണ്, പക്ഷെ...'

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറായി നയൻതാരയ്ക്ക് ഇന്ന് പൊതുസമൂഹത്തിലുള്ള സ്വീകാര്യത ചെറുതല്ല. തമിഴകം വളരെ ബഹുമാനത്തോടെയാണ് നയൻതാരയെ ഇന്ന് കാണുന്നത്. സീനിയർ ന‍ടിമാർ ഉൾപ്പെടെ നയൻതാരയോടുള്ള ആരാധന തുറന്ന് പറയുന്നു. അധിമാർക്കും സാധിക്കാത്ത നേട്ടങ്ങളാണ് നയൻതാര സ്വന്തമാക്കിയത്. ഈ വിജയം തെന്നിന്ത്യൻ നടിമാരെ പല തരത്തിൽ സ്വാധീനിച്ചു.

20 വർഷങ്ങൾ മുൻനിര നായിക നടിയായി കരിയറിൽ നിൽക്കുകയെന്നത് സിനിമാ ലോകത്ത് അപൂർവ കാഴ്ചയാണ്. മുപ്പത് കഴിഞ്ഞാൽ അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങേണ്ടി വരുന്ന സാഹചര്യത്തിനാണ് നയൻതാര മാറ്റം കൊണ്ടുവന്നത്. 38 വയസ്സിലും നടിക്ക് കൈ നിറയെ അവസരങ്ങളാണ്.

കരിയറിലും വ്യക്തി ജീവിതത്തിലും നയൻതാര ഇന്ന് ഒരുപോലെ സംതൃപ്തയാണ്. വിജയകരമായ കരിയറിനൊന്നും ഭർത്താവിനും മക്കൾക്കുമൊപ്പം സന്തുഷ്ടകരമായ കുടുംബജീവിതവും നയൻതാരയ്ക്ക് ഇന്നുണ്ട്. സംവിധായകൻ വിഘ്നേഷ് ശിവനാണ് നയൻതാരയുടെ ഭർത്താവ്. കഴിഞ്ഞ വർഷമായിരുന്നു താരങ്ങളുടെ വിവാഹം. മഹാബലിപുരത്ത് വെച്ച് നടന്ന വിവാഹത്തിന് തമിഴകത്തെ പ്രമുഖർ അതിഥികളായെത്തി.

വിവാഹത്തിന് നയൻതാര അണിഞ്ഞ വസ്ത്രവും ആഭരണങ്ങളുമാണ് ഏവരുടെയും ശ്രദ്ധ നേടിയത്. ചുവന്ന സാരി ധരിച്ച് രാജകുമാരിയെ പോലെയാണ് നയൻതാര വിവാഹവേദിയിലേക്ക് എത്തിയത്. ഏവരുടെയും കണ്ണഞ്ചിപ്പോകുന്ന ഭംഗിയിലാണ് നയൻതാര എത്തിയത്. അതുവരെ കണ്ട സൗത്ത് ഇന്ത്യൻ ബ്രെെെഡൽ ലുക്കുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു നയൻതാരയുടെ വിവാഹ സാരിയും ആഭരണങ്ങളും. ട്രെഡീഷണലിനോടൊപ്പം വളരെ ഫാഷനിബിളായ സ്റ്റെെലും കോർത്തിണക്കിയ ലുക്ക്.

Vanitha Vijayakumar, Nayanthara

പിന്നീട് പലരും നയൻതാരയുടെ ബ്രെെഡൽ ലുക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി വനിത വിജയകുമാർ. നയൻതാരയുടെ ബ്രൈഡൽ ലുക്ക് മറ്റുള്ളവർ ഉപയോഗിക്കുന്നത് തനിക്കിഷ്ടപ്പെട്ടില്ലെന്ന് വനിത വിജയകുമാർ പറയുന്നു.

അത് അവളുടെ നിമിഷമാണ്. വ്യക്തിപരമായ എത്രയോ പ്രശ്നങ്ങൾ കടന്ന് വന്ന ആ പെൺകുട്ടി ഏഴ് വർഷത്തെ റിലേഷൻഷിപ്പിന് ശേഷം വിവാഹത്തിന് തയ്യാറാകുന്നു. വിവാഹത്തിന് അത്രയും അഭിമാനത്തിൽ വന്ന് അവൾ നിൽക്കുകയാണ്. അത് അവളുടെ നിമിഷമാണ്. അതും മറ്റുള്ളവർ കോപ്പി അടിക്കുന്നതിനോട് തനിക്ക് താൽപര്യമില്ലെന്ന് വനിത വിജയകുമാർ വ്യക്തമാക്കി. അടുത്തിടെ ബിഹൈന്റ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് വനിത ഇക്കാര്യം വ്യക്തമാക്കിയത്.

നയൻതാര വാടകഗർഭധരണം വഴി കുഞ്ഞിനെ സ്വീകരിച്ചതിനെക്കുറിച്ചും വനിത സംസാരിച്ചു. അനാവശ്യമായ വിമർശനമാണ് നയൻതാരയ്ക്ക് ഇതിന്റെ പേരിൽ കേൾക്കേണ്ടി വന്നതെന്ന് വനിത പറയുന്നു. കല്യാണവും കുട്ടികളുമൊക്കെ വേണം എന്നാണ് അവൾ ആഗ്രഹിച്ചത്.

Vanitha Vijayakumar, Nayanthara

ഏഴ് വർഷം കൂടെ ഇരുന്ന് ലോകം മുഴുവൻ ചുറ്റിയവരാണ്. അന്നൊന്നും നിങ്ങളാരും ഒന്നും പറഞ്ഞില്ല. കല്യാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ കുഞ്ഞ് പിറന്നതാണ് ആളുകളുടെ പ്രശ്നം. അവൾ എങ്ങനെ പ്രസവിച്ചാൽ നിങ്ങൾക്കെന്താണ്. സിനിമാക്കാർ മാത്രമല്ല, കരിയറിൽ തിരക്കുകളുള്ള പലരും ഇന്ന് സറൊഗസി എന്ന മാർഗം സ്വീകരിക്കുന്നുണ്ട്. അത് തെറ്റാണോ ശരിയാണോ എന്ന് ചോദിച്ചാൽ എനിക്ക് ഉത്തരം പറയാൻ പറ്റില്ല. ഞാൻ മൂന്ന് കുട്ടികളെ പ്രസവിച്ചു.

പക്ഷെ ഒരു പ്രായത്തിൽ തനിക്ക് സാധാരണ പോലെ കുട്ടികൾ ജനിച്ചതിന്റെ പേരിൽ സറൊഗസി ചെയ്യുന്നവരെ കുറ്റപ്പെടുത്താൻ പറ്റില്ല. ഒരുപക്ഷെ ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകാമെന്നും വനിത വിജയകുമാർ വ്യക്തമാക്കി. നയൻതാരയുടെയും വിഘ്നേശിന്റേതും മികച്ച തീരുമാനമാണ്. വിവാഹം കഴിഞ്ഞ് പെട്ടെന്ന് അവർ കുഞ്ഞുങ്ങളെ സ്വീകരിച്ചു. അച്ഛനമമ്മാരാകാനുള്ള പ്രായം അവർക്കായി. നയൻതാരയ്ക്ക് പ്രായമാവുകയാണ്. അവൾക്ക് കുഞ്ഞുങ്ങളെ വേണമെന്ന് തോന്നിയിരിക്കാമെന്നും വനിത അഭിപ്രായപ്പെട്ടു.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X