ആദ്യം കണ്ടപ്പോൾ അദ്ദേഹത്തെ കൂട്ടുകാരിക്ക് വേണ്ടി ആലോചിച്ചു; കല്യാണ സമയത്ത് ഒറ്റ കണ്ടീഷനേ വെച്ചുള്ളൂ; വീണ
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി വീണ നായർ. മഴവിൽ മനോരമയിലെ ടത്തീം മുട്ടീം എന്ന പരമ്പരയിലൂടെയാണ് വീണ കുറേക്കൂടി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയാവുന്നത്. കോകില എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ വീണ അവതരിപ്പിച്ചു. ടെലിവിഷനിൽ നേരത്തെ തന്നെ ഒരുപിടി കഥാപാത്രങ്ങൾ വീണ ചെയ്തിട്ടുണ്ട്. വെള്ളിമൂങ്ങ എന്ന സിനിമ സിനിമാ കരിയറിലും വഴിത്തിരിവായി. ഇതിനിടെ ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായും വീണയെത്തി. ബിഗ് ബോസിൽ വാർത്താ പ്രാധാന്യമുള്ള മത്സരാർത്ഥിയാവാൻ വീണയ്ക്ക് കഴിഞ്ഞു.
കഴിഞ്ഞ കുറേ നാളുകളായി വീണയുടെ വ്യക്തി ജീവിതം സംബന്ധിച്ച് ചില അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ആർജെ അമൻ ആണ് വീണയുടെ ഭർത്താവ്. ഇരുവർക്കും ഒരു മകനുമുണ്ട്. വീണയും അമനും വിവാഹ മോചിതാരായി എന്നായിരുന്നു വന്ന വാർത്തകൾ. എന്നാൽ ഈ അഭ്യൂഹം തള്ളിക്കൊണ്ട് വീണ രംഗത്തെത്തി. വിവാഹ മോചിതരായിട്ടില്ലെന്നും എല്ലാ കുടുംബത്തിലുമുള്ള ചില പ്രശ്നങ്ങളാണ് തങ്ങൾക്കുള്ളതെന്നും വീണ പറഞ്ഞു.
പിന്നീട് ഇക്കാര്യത്തിൽ വീശദീകരണവുമായി അമനും രംഗത്തെത്തി. തങ്ങൾ പിരിഞ്ഞ് കഴിയുകയാണെന്നും നിയമപരമായി വേർപിരിഞ്ഞിട്ടില്ലെന്നും അമാൻ വ്യക്തമാക്കി. അച്ഛനെന്ന നിലയിലുള്ള ഉത്തരവാദിത്തത്തിൽ നിന്ന് പിൻമാറാൻ പറ്റില്ലെന്നും അമാനന്ന് വ്യക്തമാക്കി. മുമ്പൊരിക്കൽ തന്റെ വിവാഹത്തെക്കുറിച്ച് വീണ അമൃത ടിവിയിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

സെലിബ്രറ്റി ആർജെയുടെ ഇന്റർവ്യൂവിന് വേണ്ടിയാണ് അമൻ തന്നെ ആദ്യമായി വിളിച്ചതെന്ന് വീണ പറയുന്നു. അതിന് മുമ്പേ സ്കൂൾ സമയം തൊട്ട് അദ്ദേഹത്തെ അറിയാം. ഏട്ടൻ അഞ്ച് വർഷം കോട്ടയം ജില്ലയുടെ കലാപ്രതിഭയായിരുന്നു. ആ സമയത്ത് ഞാൻ കലോത്സവത്തിലേക്ക് കയറിയിട്ടുണ്ട്. അന്ന് അദ്ദേഹം വലിയ സംഭവമാണ്. സുന്ദരികൾക്കിടയിൽ എന്നെ നോക്കാനൊന്നും സമയമില്ല. അന്ന് ഞാൻ നോട്ടമിട്ട് ഞങ്ങൾ രണ്ട് പേരും രണ്ട് വഴിക്ക് പോയി.
നാളുകൾക്ക് ശേഷം ഫേസ്ബുക്കിൽ അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് എന്റെ സുഹൃത്ത് സൗപർണിക ലൈക് ചെയ്തിരിക്കുന്നു. താരോത്സവത്തിൽ ഞാൻ പോയ ഗ്യാപ്പിൽ അദ്ദേഹമായിരുന്നു വന്നത്. ആർജെ ഇന്റർവ്യൂവിന് ശേഷം ഞങ്ങൾ എപ്പോഴും പരസ്പരം സംസാരിക്കും. ഞങ്ങൾ വളരെ കമ്പനിയായി. അദ്ദേഹം വിചാരിച്ചത് ഞാൻ റേഡിയോയിൽ കയറാൻ വേണ്ടിയാണ് സംസാരിക്കുന്നതെന്ന്.

ഞങ്ങൾക്ക് ഇഷ്ടമാണെന്ന് പരസ്പരം അറിയാമായിരുന്നു. പക്ഷെ പറയാൻ പേടി. ആദ്യം കണ്ടപ്പോൾ കൂട്ടുകാരി സൗപർണികയ്ക്ക് വേണ്ടി അദ്ദേഹത്തെ ആലോചിച്ചു. ചുമ്മാ നമ്പറിട്ടതായിരുന്നു.എന്റെ ഫ്രണ്ടിന് നിങ്ങളെ പോലെ ഒരാളെ വേണമെന്ന്. അപ്പോൾ അളിയൻ മതി എനിക്ക് നമ്മൾ നല്ല മാച്ചായിരിക്കുമെന്ന് ഏട്ടനിങ്ങോട്ട് പറഞ്ഞെന്നും വീണ ഓർത്തു.
താൻ കേൾക്കാനാഗ്രഹിച്ച കാര്യമായിരുന്നു അതെന്നും വീണ തുറന്ന് പറഞ്ഞു. കല്യാണ സമയത്ത് ഒറ്റ കണ്ടീഷനാണ് വെച്ചത്. രണ്ട് പേരുടെയും ജാതകം ചേരണം. ഞാൻ ഭയങ്കര വിശ്വാസിയാണ്. ഏട്ടന്റെ വീട്ടുകാരും വിശ്വാസമുള്ളവരാണ്. എനിക്ക് ജാതകത്തിൽ പാപമുണ്ട്. ഏട്ടനും പാപമുണ്ട്. അതൊരു യാദൃശ്ചികതയായി. അങ്ങനെ വിവാഹം കഴിച്ചെന്നും വീണ വ്യക്തമാക്കി.
വിവാഹ ജീവിതത്തിൽ സംഭവിച്ചതെന്തെന്ന് വീണ എവിടെയും തുറന്ന് പറഞ്ഞിട്ടില്ല. സോഷ്യൽ മീഡിയ അക്കൗണ്ടിൽ മകനൊപ്പമുള്ള ചിത്രങ്ങൾ വീണ പങ്കുവെക്കാറുണ്ട്. കരിയറിന്റെ തിരക്കുകളിലാണ് വീണയിപ്പോൾ. വെള്ളരിപട്ടണമാണ് വീണ അഭിനയിച്ച പുതിയ സിനിമ. മഞ്ജു വാര്യർ, സൗബിൻ ഷാഹിർ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലൊരുങ്ങിയ സിനിമയാണിത്.


Click it and Unblock the Notifications