For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരു സൂപ്പർ സ്റ്റാർ ആണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്'; മോഹൻലാലിനെക്കുറിച്ച് വിദ്യാ ബാലൻ പറഞ്ഞത്

  |

  ബോളിവുഡിലെ മികച്ച നടിമാരിലൊരാളാണ് വിദ്യാ ബാലൻ. ഡേർട്ടി പിക്ചർ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ വിദ്യ കഹാനി, ജൽസ, ഭൂൽ ഭുലയ്യ, ശകുന്തള ദേവി, ബീ​ഗം ജാൻ, മിഷൻ മം​ഗൾ, ശ്രേണി തുടങ്ങി നിരവധി സിനിമകളിൽ ഇതിനോടകം അഭിനയിച്ചു. ആമസോൺ പ്രെെമിലിറങ്ങിയ ജൽസയാണ് നടിയുടെ ഒടുവിലത്തെ റിലീസ്. ഷെഫാലി ഷായ്ക്കൊപ്പം അഭിനയിച്ച സിനിമ മികച്ച പ്രേക്ഷക പ്രതികരണം ആയിരുന്നു നേടിയത്.

  Recommended Video

  മോഹൻലാലിനെക്കുറിച്ച് വിദ്യാ ബാലൻ പറഞ്ഞത് കേട്ടോ

  മലയാളി പശ്ചാത്തലമുള്ള വിദ്യ ഇതുവരെ ഉറുമി എന്ന സിനിമയിൽ മാത്രമാണ് അഭിനയിച്ചത്. ആമി എന്ന കമൽ ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചെങ്കിലും അവസാന ഘട്ടത്തിൽ നടി പിൻവാങ്ങുകയായിരുന്നു. പിന്നീട് നടി മഞ്ജു വാര്യരാണ് ഈ സിനിമയിൽ നായിക ആയത്. വിട പറഞ്ഞ സാഹിത്യകാരി കമല സുരയ്യയുടെ ജീവിത കഥയായിരുന്നു സിനിമയുടെ പ്രമേയം.

  Also Read: ആദ്യ സിനിമയ്ക്ക് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തി ആലിയ; പണം കൈകാര്യം ചെയ്യുന്നത് അമ്മയാണെന്ന് താരം

  അതേസമയം മലയാളത്തിൽ വിദ്യ അഭിനയിച്ച ഒരു സിനിമ പാതിയിൽ വെച്ച് നിലച്ച സംഭവമുണ്ടായിരുന്നു. ലോഹിതാദാസിന്റെ ചക്രം എന്ന സിനിമയായിരുന്നു ഇത്. മോഹൻലാലും വിദ്യാ ബാലനുമായിരുന്നു ഈ ചിത്രത്തിലെ ആദ്യ നായകനും നായികയും. എന്നാൽ പിന്നീട് പൃഥിരാജിനെയും മീര ജാസ്മിനെയും നായികാ നായകൻമാരാക്കിയാണ് ഈ സിനിമ പുറത്തിറങ്ങിയത്.

  ആദ്യ ചിത്രം മുടങ്ങിയതിന്റെ പേരിൽ വിദ്യ ഭാ​ഗ്യമില്ലാത്ത നടിയാണെന്ന് പറഞ്ഞ് തെന്നിന്ത്യയിൽ നിന്നും അവസരങ്ങളും ലഭിച്ചിരുന്നില്ല. എന്നാൽ ബോളിവുഡിലേക്ക് ചേക്കേറിയ നടി അവിടെ ശ്രദ്ധിക്കപ്പെട്ടു.

  Also Read: മീനാക്ഷിയ്ക്ക് ഉമ്മ കൊടുക്കാന്‍ ഭയങ്കര പേടി, തേച്ചിട്ട് പോയവളുടെ മെസേജ് നല്‍കിയ സുഖം! മനസ് തുറന്ന് താരം

  അടുത്തിടെ ചക്രത്തിൽ മോഹൻലാലിനൊപ്പം അഭിനയച്ചതിന്റെ അനുഭവങ്ങൾ വിദ്യ പങ്കുവെച്ചിരുന്നു. തന്റെ ഇഷ്ട നടനാണ് മോഹൻലാൽ എന്ന് വിദ്യ പറഞ്ഞു.

  'സെറ്റിൽ നിന്നും മോഹൻലാലിൽ നിന്നും ഞാൻ വലിയൊരു പാഠം പഠിച്ചു. ഷൂട്ടിം​ഗിനിടെ അ​ദ്ദേഹം പുസ്തകം വായിക്കുകയോ മറ്റെന്തെങ്കിലുമോ ചെയ്യില്ല. സിനിമയുടെ സ്ക്രിപ്റ്റ് പോലും വായിക്കില്ല എന്ന് അദ്ദേഹം പറഞ്ഞത് ഞാൻ ഓർക്കുന്നു. എനിക്ക് പ്രസന്റായി ഇരിക്കണമെന്നും ഡയരക്ടർ അഭിനയിക്കാൻ വിളിക്കുമ്പോൾ ആ മാന്ത്രികത സംഭവിക്കാൻ എന്നെ സ്വയം അനുവദിക്കുകയും ചെയ്യണമെന്നാണ് അദ്ദേഹം പറഞ്ഞത്'

  Also Read: റോബിനെ തേടി മറ്റൊരു അംഗീകാരം കൂടി; ബിഗ് ബോസിന് ശേഷം സൗഭാഗ്യങ്ങളുടെ പെരുമഴ സ്വന്തമാക്കി ഡോക്ടര്‍ മച്ചാന്‍

  'അദ്ദേഹം എപ്പോഴും ടീമിനെ പിന്തുണയ്ക്കുമായിരുന്നു. ചെറിയ ചെറിയ സഹായങ്ങൾ ചെയ്യുമായിരുന്നു. ഒരു സൂപ്പർസ്റ്റാർ ആണ് ഇതൊക്കെ ചെയ്യുന്നത്. ‌ഇതിന്റെയൊക്കെ ചുരുക്കമെന്നത് ഈ പ്രോസസ് നമ്മളേക്കാൾ വലുതാണെന്നതായിരുന്നു' അത് എനിക്ക് വലിയ പാഠമായിരുന്നെന്നും വിദ്യാ ബാലൻ പറഞ്ഞു.

  മലയാളത്തിൽ വിദ്യ ഇതുവരെ മുഴുനീള വേഷത്തിൽ എത്തിയിട്ടില്ലെങ്കിലും കേരളത്തിൽ വിദ്യാ ബാലൻ പ്രിയങ്കരിയാണ്. അടുത്തിടെ വിദ്യാ ബാലനൊപ്പം അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു.

  Read more about: vidya balan mohanlal
  English summary
  when vidya balan recalled his experience with mohanlal in shelved film chakram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X