ഷാരൂഖ് അവസാന സൂപ്പർസ്റ്റാർ അല്ല, ഞാൻ ഇതാ വരുന്നു: ബോളിവുഡിനെ അമ്പരപ്പിച്ച വിജയ് ദേവരകൊണ്ടയുടെ വാക്കുകൾ

By Desk

തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ വലിയ സിനിമ പാരമ്പര്യമില്ലാതെ എത്തുകയും, വേരുറപ്പിക്കയും ചെയ്ത ചുരുക്കം ചില നടന്മാരിൽ ഒരാളാണ് വിജയ് ദേവരകൊണ്ട. നുവിലാ എന്ന ചിത്രത്തിലൂടെ 2011ൽ സിനിമയിലെത്തിയ നടൻ, യെവടെ സുബ്രമണ്യം, പെള്ളി ചൂപ്പുലു തുടങ്ങിയ സിനിമകളിലൂടെ മുഖ്യധാരയിലെത്തി. എന്നാൽ, 2017ൽ ഇറങ്ങിയ അർജുൻ റെഡ്ഢി എന്ന ചിത്രമാണ് വിജയ് ദേവരകൊണ്ടയെ താരപദവിയിലേക്ക് ഉയർത്തിയത്. പിന്നീട് ലൈഗർ എന്ന ആക്ഷൻ ചിത്രവുമായി ബോളിവുഡിലും വിജയ് അരങ്ങേറി.

ഇതിനിടെ 2022ൽ ജി.ക്യൂ മാഗസിന് നൽകിയ അഭിമുഖത്തിൽ, ഷാരൂഖ് ഖാൻ നടത്തിയ ഒരു പഴയ പ്രസ്താവനയെ ചോദ്യം ചെയ്ത് ബോളിവുഡിന് ഞെട്ടിച്ചു വിജയ് ദേവരകൊണ്ട. താനായിരിക്കും ഇന്ത്യയിലെ അവസാന സൂപ്പർസ്റ്റാർ എന്ന് കിംഗ് ഖാൻ ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ, കിംഗ് ഖാന്റെ വാദം തെറ്റാണെന്ന് വിജയ് തന്റെ അഭിമുഖത്തിൽ വാദിച്ചു.

ഷാരൂഖിന്റെ പ്രസ്താവനയെ പരസ്യമായി പിന്തള്ളിയ വിജയ്

തന്റെ ഒരു പഴയ അഭിമുഖത്തിൽ ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ, ഒരു പ്രസ്താവന നടത്തിയിരുന്നു. ഒരു പക്ഷെ താനായിരിക്കും ഇന്ത്യൻ സിനിമയിലെ അവസാനത്തെ സൂപ്പർസ്റ്റാർ എന്ന് കിംഗ് ഖാൻ അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും, 2022-ൽ വിജയ് ദേവരകൊണ്ട ഒരു അഭിമുഖത്തിൽ ഷാരൂഖ് ഖാന്റെ പ്രസ്താവന 'തെറ്റാണ്' എന്ന് ആത്മവിശ്വാസത്തോടെ അഭിപ്രായപ്പെട്ടു. ജി.ക്യു ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിലാണ് അർജുൻ റെഡ്ഢി നടൻ ഇങ്ങനെ പറഞ്ഞത്.

Shah Rukh Khan and Vijay Deverakonda
Photo Credit: Shah Rukh Khan, Vijay Deverakonda / Instagram

എന്നെങ്കിലും നേരിൽ കണ്ടാൽ ഷാരൂഖ് ഖാനോട് എന്ത് പറയും എന്ന ചോദ്യം വന്നപ്പോൾ, ബോളിവുഡ് സൂപ്പർസ്റ്റാറിന്റെ 'താൻ ആയിരിക്കും അവസാന സൂപ്പർതാരം' എന്ന പ്രസ്താവനയെ ഉദ്ധരിച്ച് വിജയ് ദേവരകൊണ്ട പറഞ്ഞു: "അദ്ധേഹത്തിന്റെ അഭിമുഖം കണ്ടപ്പോൾ, ഞാൻ പറയാൻ ആഗ്രഹിച്ചത് ഓർമ്മയുണ്ട്: 'ഷാരൂഖ്, നിങ്ങൾ തെറ്റാണ്. നിങ്ങൾ അവസാനത്തേതല്ല. ഞാൻ ഇതാ വരുന്നു' എന്നാണത്".

ഇത് വിജയ് വളരെയധികം ആത്മവിശ്വാസത്തോടെ പറഞ്ഞ വാക്കുകലാണെങ്കിലും, ബോളിവുഡിലെ പല പ്രമുഖരും, ഷാരൂഖ് ഖാന്റെ ആരാധകരും, മാധ്യമങ്ങളും ഇത് അത്ര നല്ല രീതിയിൽ അല്ല എടുത്തത്. "ഷാരൂഖ്, ഞാൻ ഇതാ വരുന്നു," എന്ന വിജയ് ദേവരകൊണ്ടയുടെ മറുപടി തികച്ചും അമിത ആത്മവിശ്വാസം കൊണ്ട് ഉണ്ടായതന്നെന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടത്.

Vijay Deverakonda
Photo Credit: Vijay Deverakonda / Instagram

ലൈഗർ എന്ന ഒറ്റ ചിത്രം കൊണ്ട് പാൻ-ഇന്ത്യൻ സൂപ്പർതാര പദവി താൻ നേടുമെന്ന വിജയുടെ തോന്നൽ വിഡ്ഢിത്തമാണെന്നും പലരും അഭിപ്രായപ്പെട്ടു. ഷാരൂഖ് ഖാന്റെ താരപദവി വെറും രണ്ടോ മൂന്നോ ചിത്രങ്ങൾ കൊണ്ട് ഉണ്ടായതല്ല എന്നും, വർഷങ്ങളുടെ കണ്ണീരും കഠിനാധ്വാനവും അതിന് പിന്നിലുണ്ടെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിച്ചു.

വിജയ്ക്ക് വിനയായിത്തീർന്ന പ്രസ്താവന

എന്നാൽ, വിജയ് ദേവരകൊണ്ട പ്രതീക്ഷിച്ചത് പോലെ, നടന് സൂപ്പർസ്റ്റാർ പദവി നേടിക്കൊടുക്കാൻ ലൈഗർ എന്ന ചിത്രത്തിന് കഴിഞ്ഞില്ല. യുക്തിക്ക് നിരക്കാത്ത കഥയും, ഒട്ടും വൈഭവമില്ലാത്ത കഥ പറച്ചിലും, മോശം പ്രകടനങ്ങളും ഒക്കെയായി, ആരും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു സിനിമ അനുഭവമായിരുന്നു പുരി ജഗന്നാഥ് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം. ഇതോടെ, ഷാരൂഖ് ഖാനോട് വെല്ലുവിളി നടത്തിയ വിജയ് ദേവരകൊണ്ടയെ സോഷ്യൽ മീഡിയ യാതൊരു ദയവും കൂടാതെ ആക്രമിച്ചു. അമിത ആത്മവിശ്വാസവും, തലക്കനവും അല്ല സൂപ്പർസ്റ്റാർ ആവാനുള്ള യോഗ്യത എന്ന് ചില ഇൻഡസ്ടറി അംഗങ്ങളും പറയാൻ മറന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X