Don't Miss!
- Automobiles
100 സിസിയിൽ മത്സരിക്കാൻ ഹോണ്ട കച്ചക്കെട്ടി കഴിഞ്ഞു
- News
പാർട്ടിക്കാർ ബുദ്ധിമുട്ടിക്കുന്നുണ്ടോ?: സ്വന്തം കടയിലും ലോട്ടറി അടിയോട് അടി തന്നെ: അനൂപ് പറയുന്നു
- Lifestyle
കാര്യസിദ്ധിയും വിജയവും ഒറ്റയടിക്ക് നേടാം; ഗണേശ ജയന്തിയില്‍ ഈ പ്രതിവിധി ജീവിതം മാറ്റും
- Sports
IND vs NZ: അവനല്ലേ കൈയടി വേണ്ടത്? പക്ഷെ ആരും മിണ്ടിയില്ല! തുറന്നടിച്ച് മുന്‍ താരം
- Technology
ബിഎസ്എൻഎൽ അൺലിമിറ്റഡ് എന്ന് പറഞ്ഞാൽ ശരിക്കും അൺലിമിറ്റഡ് തന്നെ! ഏറ്റുമുട്ടാൻ ആരുണ്ട്!
- Travel
ഗുരുവായൂരപ്പന്റെ ഓരോ ദര്‍ശനത്തിന്റെയും ഫലങ്ങൾ ഇങ്ങനെ: ഇവരെ ഭഗവാന് അനുഗ്രഹിക്കും
- Finance
ട്രെന്‍ഡ് മാറി; താഴെത്തട്ടില്‍ നിന്നും തിരിച്ചുകയറി ഈ ഓട്ടോ ഓഹരി, ഈ ആഴ്ച്ച 3 ശതമാനം നേട്ടം!
ആരോടും സംസാരിക്കാത്ത വിജയ്; മണിയെ കണ്ടതോടെ സ്വഭാവം മാറി; താരത്തെക്കുറിച്ച് നടൻ പറഞ്ഞത്
മലയാള സിനിമയിൽ എക്കാലത്തും ഓർമ്മിക്കപ്പെടുന്ന നടനാണ് കലാഭവൻ മണി. നികത്താനാവാത്ത വിടവായാണ് കലാഭവൻ മണിയുടെ മരണത്തെ മലയാളികൾ കാണുന്നത്. അഭിനയത്തിൽ എപ്പോഴും വ്യത്യസ്തത പുലർത്തിയ മണി ഇന്ന് ജീവിച്ചിരുന്നെങ്കിൽ പണ്ട് ചെയ്തതിനേക്കാൾ നല്ല അവസരങ്ങൾ നടനെ തേടി വന്നേനെ എന്ന് പ്രേക്ഷകർ പറയുന്നു.
മണിയിലെ കലാകാരനെ നല്ല രീതിയിൽ ഉപയോഗിക്കാൻ പറ്റുമായിരുന്ന കഥകളും ഫിലും മേക്കേർസും ഇന്നുണ്ട്. എന്നാൽ ആ സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി മണി ലോകത്തോട് വിട പറഞ്ഞിട്ട് ഏഴ് വർഷം കഴിഞ്ഞു.

മികച്ച നടനെന്നതിനൊപ്പം ഗായകൻ, കൊമേഡിയൻ തുടങ്ങി എല്ലാ മേഖലകളിലും പ്രശസ്തനായിരുന്നു മണി. നടന്റെ വേർപാട് ഇന്നും സിനിമാ ലോകത്ത് ചർച്ച ആവാറുണ്ട്. 2016 മാർച്ചിലാണ് കലാഭവൻ മണി മരണപ്പെടുന്നത്. കരൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇന്നും പഴയ സിനിമകളിലൂടെ മണി പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു.

കോമഡി വേഷങ്ങളിലൂടെ ആയിരുന്നു മണിയുടെയും തുടക്കം. നായകൻ, സഹനടൻ വേഷങ്ങളിലും മണി തിളങ്ങി. കരിമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, അനന്തഭദ്രം തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം ആയിരുന്നു കലാഭവൻ മണി കാഴ്ച വെച്ചത്. തമിഴിൽ നടൻ ചെയ്തതിൽ അധികവും വില്ലൻ വേഷങ്ങളാണ്. അന്യൻ, ആറ്, ജെമിനി, യന്തിരൻ തുടങ്ങിയ സിനിമകളിൽ മണി അഭിനയിച്ചിട്ടുണ്ട്.

നടൻ വിജയ്ക്കൊപ്പം കലാഭവൻ മണി അഭിനയിച്ച സിനിമ ആയിരുന്നു പുതിയ ഗീതൈ. മലയാളി നടി മീര ജാസ്മിൻ ആയിരുന്നു സിനിമയിലെ നായകൻ. വിജയ്ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് കലാഭവൻ മണി സംസാരിച്ചിരുന്നു. അധികം സംസാരിക്കാത്ത വിജയ് തന്നോട് വളരെ സന്തോഷത്തോടെയാണ് പെരുമാറിയതെന്ന് അന്ന് കലാഭവൻ മണി പറഞ്ഞു.

'ആ സാർ ആരോടും അധികം സംസാരിക്കാറൊന്നും ഇല്ല. സെറ്റിൽ ഒതുങ്ങിക്കൂടി ഇരിക്കുകയേ ഉള്ളൂ. പക്ഷെ ഞാൻ ചെന്ന ശേഷം പുള്ളി ചിരിക്കുകയും സംസാരിക്കുകയും ചെയ്തു. അപ്പോൾ അവിടെ നിൽക്കുന്ന ഒരുവിധപ്പെട്ട ആളെല്ലാം പറയും. സർ , വിജയ് സാർ ആരോടും സംസാരിക്കില്ല. ചുമ്മാ വന്ന് ഒരു മൂലയ്ക്ക് ഇരിക്കും. എന്നാൽ നിങ്ങൾ വന്ന ശേഷം അവർ വളരെ ജോളി ആണ്, നിങ്ങൾ കോമഡി ഒക്കെ ചെയ്ത് അവരെ രസിപ്പിച്ചെന്ന്'

സിനിമയിലെ ഒരു രംഗത്തെക്കുറിച്ചും മണി അന്ന് സംസാരിച്ചു. 'സീനിൽ കാറിന്റെ ഗ്ലാസ് കൈ കൊണ്ട് അടിച്ച് പൊട്ടിക്കണം. ഫെെറ്റിന് ആരും വന്നിട്ടില്ല, കൈ കൊണ്ട് അടിച്ച് പൊളിക്കാമോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു സാറേ ഇടിച്ച് പൊട്ടിച്ചാൽ കൈ പൊളിയുമോ എന്ന് എനിക്ക് അറിയില്ല'
'എന്നാലും ഞാൻ ഇടിച്ച് നോക്കാം ക്യാമറ ഓൺ ചെയ്യുക പൊട്ടിയാൽ ഓക്കെ. അല്ലെങ്കിൽ കൈ പൊട്ടുമെന്ന്. പടത്തിന്റെ രംഗം കണ്ടാൽ നിങ്ങൾക്ക് അറിയാൻ പറ്റും. ഒറ്റ ഇടിക്ക് ഗ്ലാസ് പൊളിയുന്നുണ്ട്,' കലാഭവൻ മണി പറഞ്ഞു. 2003 ലാണ് പുതിയ ഗീതൈ എന്ന സിനിമ പുറത്തിറങ്ങിയത്.
-
മരുമക്കൾക്ക് കിട്ടിയ ഭാഗ്യക്കുറിയാണ് ഞാൻ; അമ്മയുടെ പ്രതിമയുണ്ടാക്കി പൂജാമുറിയിൽ വെക്കെന്ന് പറയാറുണ്ട്: മല്ലിക!
-
അന്ന് എല്ലാവരും കളിയാക്കി, പക്ഷെ അദ്ദേഹത്തിന്റെ ജീവിതത്തിൽ അത് തന്നെ സംഭവിച്ചു; കൈതപ്രം
-
ഞാന്‍ ആരുടെ കൂടെയാണ് പോയതെന്നറിയാന്‍ ഫോട്ടോഗ്രാഫര്‍ക്ക് മെസേജ് അയച്ചു; തുറന്ന് പറഞ്ഞ് നയന