എന്താണ് അവന്റെ മനസിലെന്ന് അറിയില്ല, ഒരു അച്ഛനായാലേ ആൺമക്കൾക്കത് മനസിലാകൂ: വിജയ് പറഞ്ഞത്
വിജയുടെയും സംഗീതയുടെയും മകൻ ജേസൺ സഞ്ജയ്നെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ മുഴുവനും. വിഷമഘട്ടത്തിലും ജേസണിനെ പോലെയാെരു മകൻ സംഗീതയുടെ അഭിമാനവും ആശ്വാസവുമാണെന്ന് ഏവരും പറയുന്നു. അച്ഛൻ തമിഴ്നാട് മുഖ്യമന്ത്രിയായിട്ടും അമ്മയ്ക്കൊപ്പം ഉറച്ച് നിൽക്കുകയാണ് ജേസൺ സഞ്ജയ്. അമ്മയോട് ചെയ്ത വഞ്ചന കാരണം ജേസൺ വിജയ്നോട് സംസാരിച്ചിട്ട് ഏറെക്കാലമായെന്നാണ് റിപ്പോർട്ടുകൾ.
വർഷങ്ങൾക്ക് മുമ്പ് മകനെക്കുറിച്ച് വിജയ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 2022 ൽ ബീസ്റ്റ് എന്ന സിനിമയുടെ പ്രൊമോഷനിമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. മകൻ സിനിമാ രംഗത്തേക്ക് വരുമോയെന്ന് ചോദിച്ചപ്പോൾ എന്താണ് അവന്റെ മനസിലെന്ന് അറിയില്ലെന്നാണ് വിജയ് നൽകിയ മറുപടി.

വിജയുടെ പേരിൽ അച്ഛൻ എസ്എ ചന്ദ്രശേഖർ രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയപ്പോൾ വിജയ് അച്ഛനെതിരെ നിയമനടപടിക്കൊരുങ്ങിയിരുന്നു. അച്ഛനോട് ഒന്നര വർഷത്തോളം വിജയ് സംസാരിച്ചില്ല. പിന്നീടവർ വീണ്ടും ഒരുമിച്ചു. ഇതേക്കുറിച്ചും അന്ന് വിജയ് സംസാരിക്കുകയുണ്ടായി. മനോഹരമായ മരം കാണുമ്പോൾ നമ്മൾ അതിലെ പൂക്കൾ ഇഷ്ടപ്പെടും. എന്നാൽ വേരുകളുടെ പ്രയത്നം ശ്രദ്ധിക്കുന്നില്ല. പിതാക്കൻമാർ അങ്ങനെയാണ്.
എല്ലാ കുടുംബത്തിന്റെയും വേരുകൾ അവരാണ്. എന്നാൽ ആൺമക്കളായിരിക്കുമ്പോൾ നമ്മളത് മനസിലാക്കില്ല. നമ്മൾ അച്ഛനാകുമ്പോഴേ അത് മനസിലാകൂ. നമ്മളുടെ ഗുണങ്ങൾ ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അത് അച്ഛനിൽ നിന്ന് വന്നതാണ്. അച്ഛനും ദെെവവും തമ്മിലുള്ള ഏക വ്യത്യാസം ദെെവത്തെ നമുക്ക് കാണാൻ പറ്റില്ലെന്നാണ്. എന്റെ പിതാവിനെക്കുറിച്ച് മാത്രമല്ല ഞാനിത് പറയുന്നത്. ദെെവത്തെ കാണാൻ പറ്റില്ല. അച്ഛനെ കാണാൻ പറ്റും എന്നും വിജയ് അന്ന് പറഞ്ഞു.
പിതാവ് എസ്എ ചന്ദ്രശേഖർ ഇന്നും വിജയുമായി വളരെ അടുത്ത് നിൽക്കുന്നയാളാണ്. മകനെതിരെ വ്യക്തിഹത്യ നടക്കുകയാണെന്നാണ് എസ്എ ചന്ദ്രശേഖർ പറയുന്നത്. സംഗീതയുമായുള്ള പ്രശ്നം ഏറെക്കാലം മുമ്പ് കഴിഞ്ഞതാണ്. ഇപ്പോൾ രാഷ്ട്രീയ എതിരാളികൾ ഇത് വിവാദമാക്കുകയാണെന്നാണ് എസ്എ ചന്ദ്രശേഖർ പറയുന്നത്. അതേസമയം വിജയ്ക്കെതിരെ വലിയ ആരോപണങ്ങൾ സംഗീതയുടെ വിവാഹമോചന ഹർജിയിലുണ്ട്. ഒരു നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്നാണ് സംഗീത ആരോപിക്കുന്നത്. ഈ നടി തൃഷയാണെന്ന് വാദമുണ്ട്. എന്നാൽ സംഗീത നടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
തമിഴകത്തെ ഹിറ്റ് ജോഡിയായിരുന്നു വിജയും തൃഷയും. ഒരേ കാലഘട്ടത്തിലാണ് ഇരുവരും താരപദവിയിലേക്ക് ഉയരുന്നത്. അന്നും ഗോസിപ്പുകൾ വന്നിരുന്നു. 2008 ൽ കുരുവി എന്ന സിനിമയ്ക്ക് ശേഷം ഇവർ ഒരുമിച്ച് കുറേക്കാലം സിനിമകൾ ചെയ്തില്ല. വിജയുടെ കുടുംബത്തിന്റെ എതിർപ്പാണ് ഇതിന് കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ.
2021 ലാണ് വിജയുടെ അവിഹിത ബന്ധം കണ്ടെത്തിയതെന്നാണ് സംഗീത പറയുന്നത്. പിന്നീടിങ്ങോട്ട് തന്നെ പൂർണമായും അവഗണിച്ചു. മുമ്പുണ്ടായിരുന്ന ജീവിതത്തിലെ സൗകര്യങ്ങൾ ഇല്ലാതായി. നടിയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. തനിക്കും മക്കൾക്കും അപമാനമുണ്ടാക്കുന്ന തരത്തിൽ ഇരുവരും പ്രവർത്തിച്ചെന്നും സംഗീത ആരോപിച്ചു. വിജയുടെ സത്യപ്രതിഞ്ജാ ചടങ്ങിൽ സംഗീതയും മക്കളും എത്തിയില്ല. എന്നാൽ തൃഷ കൃഷ്ണനെത്തി. വിജയുടെ ബന്ധുക്കൾ തൃഷയെ സ്വീകരിക്കുകയും ചെയ്തു. ഇത് പലർക്കും ആശ്ചര്യമായി. നിയമപരമായി ഇപ്പോഴും വിജയുടെ ഭാര്യ സംഗീതയാണ്.


Click it and Unblock the Notifications
