'മോഹൻലാൽ ആവർത്തിച്ചിട്ടും വിജയ് കേട്ടില്ല; ലെജൻഡാണ് പറയുന്നത്, എനിക്ക് വിഷമമായി; നടന്റെ വീട്ടിൽ പോയപ്പോൾ'

തമിഴകത്തെ സൂപ്പർതാരമായ വിജയ് ജീവിതത്തിലെ നിർണായക ഘ‌ട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. കോടിക്കണക്കിന് ആരാധകരുള്ള നടൻ സിനിമാ രം​ഗം വിട്ട് സജീവ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുകയാണ്. പ്രിയ നടൻ കരിയർ വിടുന്നതിൽ ആരാധകർക്കുള്ള നിരാശ ചെറുതല്ല. അതേസമയം ജന നായകനായി തമിഴ് രാഷ്ട്രീയത്തിൽ വിജയ് ഉയരുമെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്. ഒപ്പം പ്രവർത്തിച്ച നിരവധി പേർ വിജയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

പൊതുവെ അന്തർമുഖനാണ് വിജയ്. ആരോടും അധികം സംസാരമില്ല. ക്യാമറയ്ക്ക് മുന്നിൽ കത്തിക്കയറുന്ന വിജയ്ക്ക് ഓഫ് സ്ക്രീനിൽ ഒതുങ്ങിയിരിക്കാനാണ് താൽപര്യം. സഹപ്രവർത്തകരോട് നടൻ അടുത്തിടപഴകുന്നതും വിരളമായാണ്. അതേസമയം മോഹൻലാലിനൊപ്പം അടുത്ത സൗഹൃദം വിജയ്ക്കുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമയാണ് 2014 ൽ പുറത്തിറങ്ങിയ ജില്ല.

Vijay  Mohanlal

മികച്ച വിജയം നേടിയ സിനിമയിൽ മോഹൻലാലും വിജയും തകർപ്പൻ പ്രകടനം കാഴ്ച വെച്ചു. രണ്ട് പേർക്കും തുല്യ പ്രാധാന്യം സിനിമയിസലുണ്ടായിരുന്നു. രണ്ട് സൂപ്പർ താരങ്ങൾ ഒരുമിച്ച് അഭിനയിക്കുന്ന സിനിമയായതിനാൽ തന്നെ റിലീസ് മുമ്പ് വലിയ ഹൈപ്പ് സിനിമയ്ക്ക് ലഭിച്ചുയ പ്രതീക്ഷകൾ തെറ്റിക്കാതെ ജില്ല മികച്ച വിജയം നേടി. മോഹൻലാലിനെയും വിജയിയെയും കുറിച്ച് ജില്ലയിൽ ഒരു വേഷം ചെയ്ത നടൻ ജോ മല്ലൂരി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

വിജയുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ ഞങ്ങളെ വിളിച്ചു. ഞാൻ‌, മോഹൻലാൽ സർ, അദ്ദേഹത്തിന്റെ ഭാര്യയും. വീട്ടിൽ വിജയും ഭാര്യയും രണ്ട് മക്കളും. നാല് പേരും ഞങ്ങളെ വരവേറ്റു. ആശ്ചര്യപ്പെ‌‌ടുത്തിയ കാര്യം മൂന്ന് ഇലയാണ് ഇട്ടത്. എനിക്കും മോഹൻലാൽ സാറിനും അദ്ദേഹത്തിന്റെ ഭാര്യക്കും. വിജയ് കഴിക്കുന്നില്ലേ എന്ന് മോഹൻലാൽ സർ എന്നോട് ചോദിച്ചു. ഭക്ഷണം കഴിക്കൂ വിജയ് എന്ന് മോഹൻലാൽ കഴിക്കുന്നതിനിടെ പറഞ്ഞ് കൊണ്ടിരുന്നു. വിജയ് ചിരിച്ച് കൊണ്ട് നിൽക്കും. എനിക്ക് വിഷമമായി.

വലിയ ലെജൻഡാണ്. അദ്ദേഹം പറയുന്നത് കേൾക്കുന്നില്ലല്ലോ എന്ന വിഷമം. ഞങ്ങൾ ഭക്ഷണം കഴിച്ച് മടങ്ങി. പിറ്റേന്ന് രാവിലെ ഷൂട്ടിം​ഗ്. വിജയിനെ കണ്ടപ്പോൾ ഞാൻ തിരിഞ്ഞ് നിന്നു. ഞാൻ ദേഷ്യത്തിലാണെന്ന് അദ്ദേഹത്തിന് മനസിലായി. എന്നെ വിളിച്ചു. ഞാൻ പോയി. എന്താണ് വിജയ്, ഇത്രയും വലിയ ആൾ വീട്ടിലേക്ക് വരുന്നു, കഴിക്കൂ എന്ന് ആവർത്തിച്ചിട്ടും നിങ്ങൾ ഒപ്പമിരുന്ന് കഴിച്ചില്ലല്ലോ എന്ന് ഞാൻ ചോദിച്ചു.

ചേട്ടാ, അച്ഛനും അമ്മയും എന്നെയൊരു കാര്യം ശീലിപ്പിച്ചിട്ടുണ്ട്. വീട്ടിൽ വന്ന അതിഥികൾ ഭക്ഷണം കഴിച്ച ശേഷമേ കഴിക്കാവൂ എന്ന് അവർ പഠിപ്പിച്ചു. അതുകൊണ്ടാണ് താൻ കഴിക്കാഞ്ഞതെന്ന് വിജയ് മറുപടി നൽകിയതായി ജോ മല്ലൂരി ഓർത്തു. ഗോട്ട് ആണ് വിജയുടെ അണിയറയിൽ ഒരുങ്ങുന്ന സിനിമ. കഴിഞ്ഞ ദിവസമാണ് നടന് 50 വയസ് പൂർത്തിയായത്. താരത്തിന്റെ പിറന്നാൾ ദിനം ആരാധകർ ആഘോഷമാക്കി.

Read more about: vijay mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X